Uncategorized

തീർന്നിട്ടില്ല കൊഴിഞ്ഞുപോക്ക്👀 മറ്റൊരു വിദേശ സൂപ്പർതാരവും ബ്ലാസ്റ്റേഴ്‌സിന് പുറത്തേക്ക്.!!

ഐ എസ് എൽ സംബന്ധിച്ചുള്ള പ്രശ്നങ്ങൾ നിലനിൽക്കുന്നതിനാൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ക്ലബ് മാനേജ്മെന്റ് തങ്ങളുടെ വിദേശ താരങ്ങൾക്ക് വേണ്ടി പുതിയൊരു തീരുമാനം എടുത്തിട്ടുണ്ടെന്നതിന്റെ തെളിവാണിത്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് തയ്യാറെടുക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് ടീമുകൾക്ക് ചെറിയൊരു ആശങ്ക നൽകുന്നതാണ് ഇന്ത്യൻ സൂപ്പർ ലീഗ് സംഘാടകരും ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനും തമ്മിലുള്ള കരാർ പുതുക്കുന്നത് സംബന്ധിച്ചുള്ള പ്രശ്നങ്ങൾ.

Also Read  –  ഫിഫ ക്ലബ്ബ് വേൾഡ് കപ്പിൽ കരോലിസ്👀ലാറ്റിൻ അമേരിക്കൻ പടക്കുതിരകൾ ബ്ലാസ്റ്റേഴ്സിലേക്ക് എത്തുമോ😍🔥 – Aavesham CLUB: Powering Passion

സമ്മർ ട്രാൻസ്ഫർ ജാലകം തുറന്നിട്ടുണ്ടെങ്കിലും വരാൻ പോകുന്ന ഇന്ത്യൻ സൂപ്പർ ലീഗ് സീസൺ നടക്കുന്നത് സംബന്ധിച്ച് പൂർണ്ണമായ ഉറപ്പ് ലഭിച്ചിട്ടില്ലാത്തതിനാൽ സൈനിങ്സ് ഉൾപ്പെടെയുള്ളവ ചില ക്ലബ്ബുകൾ ഹോൾഡ് ചെയ്തു വച്ചിരിക്കുകയാണ്.

Also Read  –  കിടിലൻ സൈനിങ്സ് അടിച്ചുതൂക്കാൻ എതിരാളികൾ👀ബ്ലാസ്റ്റേഴ്സിന്റെ ട്രാൻസ്ഫർ അപ്ഡേറ്റ് ഇതാണ്..

അതേസമയം  ഇന്ത്യൻ സൂപ്പർ ലീഗ് സീസൺ നടക്കുന്നത് സംബന്ധിച്ച ഉറപ്പില്ലാത്തതിനാൽ കേരള ബ്ലാസ്റ്റേഴ്സ് ക്ലബ്ബിനോട് വിട പറഞ്ഞ് മറ്റൊരു വിദേശ ക്ലബ്ബിലേക്ക് ചേക്കേറുകയാണ് ബ്ലാസ്റ്റേഴ്സിന്റെ സ്പാനിഷ് മുന്നേറ്റ നിര താരമായ ജീസസ് ജീമിനസ്. നേരത്തെ രണ്ട് വിദേശതാരങ്ങളെ ഒഴിവാക്കിയ ബ്ലാസ്റ്റേഴ്‌സിൽ നിന്നും മൂന്നാമത്തെ വിദേശ താരമാണ് ഇത്തവണ ക്ലബ്ബ് വിട്ടുപോകുന്നത്.

Also Read  –  മെസ്സിയും അർജന്റീനയും ഇവിടെ വന്നിട്ട് ഒരു കാര്യവുമില്ല.!! ബ്ലാസ്റ്റേഴ്സിന്റെ ഇവാൻ ആശാൻ പറഞ്ഞത് ഇതാ..

കേരള ബ്ലാസ്റ്റേഴ്‌സുമായി കരാർ ശേഷിക്കുന്നുണ്ടെങ്കിലും ബ്ലാസ്റ്റേഴ്സ് വിട്ട് മറ്റൊരു ലീഗിലേക്ക് പോകാനുള്ള സൂപ്പർതാരത്തിന്റെ തീരുമാനത്തിന് പച്ച കൊടി വീശിയ കേരള ബ്ലാസ്റ്റേഴ്സ് പരസ്പര ധാരണയോടെ താരവുമായി കരാർ അവസാനിപ്പിക്കുകയായിരുന്നു.

Also Read  –  കപ്പടിക്കണമെന്നുള്ളവർ അവിടെ പോരാടും👀 ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റിനെതിരെ ആരാധകർ.. – Aavesham CLUB: Powering Passion

ഐ എസ് എൽ സംഘാടകരുടെ  അറിയിപ്പിനെ തുടർന്ന്  ക്ലബ്ബുകൾ  പ്രീ സീസൺ ഉൾപ്പെടെയുള്ളവയാണ് നിലവിൽ ഹോൾഡ് ചെയ്തു വച്ചിരിക്കുന്നത്. നിലവിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തി ഐ എസ് എൽ സീസൺ ഇത്തവണയും ഉണ്ടാവുമെന്നാണ് ആരാധകരുടെ പ്രതീക്ഷകൾ.

Also Read  –  ലൂണയും സദോയിമുൾപ്പടെ സൂപ്പർ താരങ്ങളോട് ക്ലബ്ബ് വിട്ടു പോകാമെന്ന് ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ്👀