ആരാധകരെയും മാനേജ്‌മെന്റിനെയും ഒരുപോലെ ഞെട്ടിച്ചുകൊണ്ട് ഐമനും അസ്ഹറും ക്ലബിനോട് റിലീസ് ചോദിച്ചതോടെ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിലായി. സ്വന്തം നയം പരസ്യമായി പ്രഖ്യാപിച്ചതിനാൽ അത് മാറ്റാനോ, താരങ്ങൾക്കായി ട്രാൻസ്‌ഫർ തുക ചോദിക്കാനോ ക്ലബിന് സാധിച്ചില്ല.
2023 മുതൽ ബ്ലാസ്റ്റേഴ്സിനൊടൊപ്പം ഭാഗമായ താരമാണ് പ്രബീർ ദാസ്. ബ്ലാസ്റ്റേഴ്സിനായി ഒമ്പത് മത്സരങ്ങളും താരം കളിച്ചിരുന്നു.
ഫാറൂഖ് ചൗധരി, നിഖിൽ പ്രഭു തുടങ്ങീ താരങ്ങൾ ബ്ലാസ്റ്റേഴ്സിന്റെ റഡാറിലുണ്ടായിരുന്ന താരങ്ങളായിരുന്നു. എന്നാൽ ഐഎസ്എൽ സീസൺ കുറിച്ചുള്ള അനിശ്ചിതത്വം ഉടലെടുത്തതോടെ ബ്ലാസ്റ്റേഴ്‌സ് സൈനിംഗുകൾ ഹോൾഡ് ചെയ്യുകയായിരുന്നു.
യുവതാരങ്ങളെ വളർത്തുക എന്ന ബ്ലാസ്റ്റേഴ്‌സിന്റെ ദീർഘകാല കാഴ്ചപ്പാടിന് ഈ സൈനിംഗ് ശക്തി പകരും. ഒരു സെന്റർ-ബാക്ക് ആയി പ്രതിരോധത്തിന് കരുത്ത് പകരുന്നതിനൊപ്പം, ഗോളുകൾ നേടാനുള്ള കഴിവ് കൂടിയുള്ള സുമിത് ശർമ്മ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഭാവിയിലെ ഒരു പ്രധാന താരമായി മാറുമെന്ന് പ്രതീക്ഷിക്കാം.
സമ്മർ ജാലകത്തിൽ ബ്ലാസ്റ്റേഴ്‌സ് മറ്റൊരു നീക്കത്തിന് കൂടി തയാറെടുക്കുന്നതയാണ് റിപ്പോർട്ടുകൾ. മുൻ താരത്തെ വീണ്ടും ടീമിലെത്തിക്കാൻ ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുന്നതായാണ് പുതിയ റിപ്പോർട്ട്.
ബഹിഷ്കരണ സ്വരം മുഴക്കിയ ആരാധകരെ തിരിച്ചെത്തിക്കാൻ ബ്ലാസ്റ്റേഴ്സിന് അടുത്ത സീസണിൽ മികച്ച പ്രകടനം നടത്തേണ്ടതുണ്ട്. അതിനായി മികച്ച താരങ്ങളും ബ്ലാസ്റ്റേഴ്സിന് വേണം.
ട്രാൻസ്ഫർ വിപണിയിൽ ബ്ലാസ്റ്റേഴ്സിന്റെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നാണ് ഒരു വിദേശ സ്ട്രൈക്കർ. ക്വമേ പെപ്ര ടീം വിട്ട സാഹചര്യത്തിലും സെർജിയോ കാസ്റ്റലുമായി നടത്തിയ പ്രീ കോൺട്രാക് പൂർത്തീകരിക്കാൻ കഴിയാത്ത സാഹചര്യത്തിലും ഒരു വിദേശ സ്ട്രൈക്കർ ബ്ലാസ്റ്റേഴ്സിന് നിർബന്ധമാണ്.
മുംബൈ സിറ്റി എഫ്സിയിൽ തകർത്ത് കളിച്ച അമേയുടെ പ്രകടനം ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞ ജേഴ്സിയിലും നമ്മുക്ക് കാണാനാവുമോ എന്ന് ചോദിച്ചാൽ പൂർണമായും 'ഇല്ലാ' എന്ന ഉത്തരം തന്നെ നൽകാനാവും. കാരണം താരത്തിന് ബാധിച്ച പരിക്ക് തന്നെയാണ്.
സമ്മറിലെ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ സൈനിങ് പൂർത്തിയാവുകയാണ്. നേരത്തെ പ്രീ- കോൺട്രാക്ടിൽ എത്തിയതിനാൽ ഇനി പ്രഖ്യാപനം മാത്രമാണ് ബാക്കിയുള്ളത്.
കേരളാ ബ്ലാസ്റ്റേഴ്‌സ് നായകൻ അഡ്രിയാൻ ലൂണ അടുത്ത സീസണിൽ ക്ലബിനോടൊപ്പമുണ്ടാവുമോ എന്ന കാര്യത്തിൽ ഇപ്പോഴും സംശയങ്ങൾ നിഴലിക്കുകയാണ്. ഇനിയും ഇവിടെ തുടരണമോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു എന്ന ലൂണയുടെ വാക്കുകൾ തന്നെയാണ് ഇതിന് കാരണം.









