കേരളാ ബ്ലാസ്റ്റേഴ്‌സ് നായകൻ അഡ്രിയാൻ ലൂണ അടുത്ത സീസണിൽ ക്ലബിനോടൊപ്പമുണ്ടാവുമോ എന്ന കാര്യത്തിൽ ഇപ്പോഴും സംശയങ്ങൾ നിഴലിക്കുകയാണ്. ഇനിയും ഇവിടെ തുടരണമോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു എന്ന ലൂണയുടെ വാക്കുകൾ തന്നെയാണ് ഇതിന് കാരണം. കൂടാതെ പുതിയ പരിശീലകൻ കറ്റാല ടീമിൽ വമ്പൻ അഴിച്ച് പണികൾ നടത്തുമെന്ന പ്രസ്താവനയും ലൂണയുടെ കൂടുമാറ്റ ചർച്ചകളെ സജീവമാക്കുന്നു.
ലൂണ ക്ലബ് വിടുകയാണ് എങ്കിൽ ലൂണയ്ക്ക് പകരക്കാരനായി പരിഗണിക്കാവുന്ന ഒരു മിഡ്ഫീൽഡറുണ്ട് ഐഎസ്എല്ലിൽ. മുംബൈ സിറ്റി എഫ്സിയുടെ ഡച്ച് മിഡ്ഫീൽഡർ യോയൽ വാൻ നീഫാണ് ലൂണയ്ക്ക് പറ്റിയ പകരക്കാരൻ. 2023 മുതൽ മുംബൈ സിറ്റി എഫ്സിയുടെ മധ്യനിരയിൽ ഭാഗമായ ഈ ഡച്ചുകാരൻ മിഡ്ഫീൽഡിൽ മികച്ച പ്രകടനം കാഴ്ച്ച വെയ്ക്കുന്ന താരമാണ്.
ലൂണ അറ്റാക്കിങ് മിഡ്ഫീൽഡർ ആണെങ്കിൽ വാൻ നീഫ് ഡിഫൻസീവ് മിഡ്ഫീൽഡറാണ്. ഡീപ് ലെയിങ്ങിൽ കളി മെനയാൻ മിടുക്കനാണ് വാൻ നീഫ്. നിലവിൽ മുംബൈ സിറ്റി എഫ്സി താരത്തെ റിലീസ് ചെയ്തിരിക്കുകയാണ്. ഇന്നലെ മുംബൈ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
ലൂണ ക്ലബ് വിടുകയാണ് എങ്കിൽ ബ്ലാസ്റ്റേഴ്സിന് പരിഗണിക്കാവുന്ന മികച്ച ഓപ്‌ഷനാണ് വാൻ നീഫ്. എന്നാൽ ബ്ലാസ്റ്റേഴ്‌സ് പരിഗണിക്കുമോ എന്നത് കണ്ടറിയേണ്ടതുണ്ട്.
ALSO READ: പണം മുഖ്യം ബിഗിലെ; യുവതാരത്തിന്റെ വില കുത്തനെ കൂട്ടി ബ്ലാസ്റ്റേഴ്‌സ്
താരത്തിന് ഐഎസ്എല്ലിൽ നിന്നും മികച്ച ഓഫറുകൾ ഉണ്ടെന്ന റിപോർട്ടുകൾ കൂടിയുണ്ട്. അതിൽ ബ്ലാസ്റ്റേഴ്‌സ് ഉണ്ടാകുമോ എന്നതും കണ്ടറിയേണ്ടതുണ്ട്.