ഇന്ത്യയിൽ സമ്മർ ട്രാൻസ്ഫർ വിൻഡോ ആരംഭിച്ചിരിക്കുകയാണ്. 3 മാസത്തോളം നീളുന്ന ട്രാൻസ്ഫർ ജാലകത്തിൽ ടീമുകൾക്ക് താരങ്ങളെ കൈമാറ്റം നടത്താം.. കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ചും ഈ ജാലകം ഏറെ പ്രാധാന്യമാണ്. ബഹിഷ്കരണ സ്വരം മുഴക്കിയ ആരാധകരെ തിരിച്ചെത്തിക്കാൻ ബ്ലാസ്റ്റേഴ്സിന് അടുത്ത സീസണിൽ മികച്ച പ്രകടനം നടത്തേണ്ടതുണ്ട്. അതിനായി മികച്ച താരങ്ങളും ബ്ലാസ്റ്റേഴ്സിന് വേണം. ഈ ട്രാൻസ്ഫർ വിപണിയിൽ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കുമെന്ന് ഉറപ്പുള്ള 4 താരങ്ങൾ ആരൊക്കെയാണെന്ന് നോക്കാം..
വിദേശ സെന്റർ ബാക്ക്
മിലോസ് ഡ്രിങ്കിച്ചിനെ റിലീസ് ചെയ്യുന്ന സാഹചര്യത്തിൽ ബ്ലാസ്റ്റേഴ്സിന് ഒരു വിദേശ സെന്റർ ബാക്ക് ആവശ്യമാണ്. മാർക്കോ ലെസ്‌കോവിച്ചിന് ശേഷം ബ്ലാസ്റ്റേഴ്സിൽ ഒരു നായക ക്വാളിറ്റിയുള്ള ഡിഫൻസീവ് പോരാളി ഉണ്ടായിട്ടില്ല. അതിനാൽ ബ്ലാസ്റ്റേഴ്‌സ് ഇനി ആവശ്യം അത്തരത്തിലുള്ള ഒരു താരം തന്നെയാണ്. വിദേശ പ്രതിരോധ താരത്തെ ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിക്കുമെന്ന് കാര്യം ഉറപ്പാണ് എങ്കിലും ആ നിലവാരമുള്ള വരുമോ എന്നത് കണ്ടറിയേണ്ടതുണ്ട്.
വിദേശ സ്‌ട്രൈക്കർ
ജീസസ് ജിംനസിന് ബ്ലാസ്റ്റേഴ്സിൽ ഒരു സീസൺ കരാർ കൂടി അവശേഷിക്കുന്നുണ്ട്. അതിനാൽ അദ്ദേഹത്തെ അടുത്ത സീസണിൽ പ്രതീക്ഷിക്കാം. എന്നാൽ ക്വമെ പെപ്ര ക്ലബ് വിട്ട സാഹചര്യത്തിൽ ഒരു വിദേശ സ്‌ട്രൈക്കർ കൂടി ക്ലബിന് ആവശ്യമാണ്. നേരത്തെ സെർജിയോ കാസ്റ്റലുമായി ബ്ലാസ്റ്റേഴ്‌സ് പ്രീ- കോൺട്രാക്ടിൽ എത്തിയിരുന്നെങ്കിലും താരത്തിന്റെ പരിക്ക് മൂലം ഈ കോൺട്രാക്ട് റദ്ദാക്കിയിരുന്നു. ബ്ലാസ്റ്റേഴ്‌സ് മറ്റൊരു വിദേശ സ്‌ട്രൈക്കറെ സ്വന്തമാക്കാനുള്ള നീക്കത്തിലാണെന്ന് മാർക്കസ് മെർഗുല്ലോ റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു. അതിനാൽ അടുത്ത സീസണിൽ ഒരു വിദേശ സ്‌ട്രൈക്കറെ കൂടി ആരാധകർക്ക് ഉറപ്പായും പ്രതീക്ഷിക്കാം..
ഇന്ത്യൻ മിഡ്ഫീൽഡർ
ജീക്സൺ സിംഗിനെ ഈസ്റ്റ് ബംഗാളിന് വിറ്റതിന് ശേഷം ബ്ലാസ്റ്റേഴ്സിൽ ഒരു ക്വാളിറ്റി ഇന്ത്യൻ മിഡ്ഫീല്ഡറുടെ അഭാവമുണ്ട്. ഉറപ്പായും ആ പ്രശ്‌നം ബ്ലാസ്റ്റേഴ്‌സ് ഇത്തവണ പരിഹരിക്കുകയും ഇത്തവണ ഒരു ഇന്ത്യൻ മിഡ്ഫീൽഡറെ കൂടി ബ്ലാസ്റ്റേഴ്സിന് പ്രതീക്ഷിക്കുകയും ചെയ്യാം..
ഇന്ത്യൻ സെന്റർ ബാക്ക്
ഹോർമിപാമിനെ വിൽക്കാനുള്ള നീക്കങ്ങൾ സജീവമാണ്. ഈ വിൻഡോയിൽ തന്നെ താരത്തെ വിൽക്കുമെന്ന് ഉറപ്പാണ്. താരത്തിന് പകരം ഒരു ബാക്ക് അപ്പ് ഇന്ത്യൻ സെന്റർ ബാക്കിനെയും ആരാധകർക്ക് ഉറപ്പായും പ്രതീക്ഷിക്കാം.