FootballIndian Super LeagueKBFCSportsTransfer News

മുൻ താരത്തെ വീണ്ടും ടീമിലെത്തിക്കാൻ ബ്ലാസ്റ്റേഴ്സിന്റെ നീക്കം

സമ്മർ ജാലകത്തിൽ ബ്ലാസ്റ്റേഴ്‌സ് മറ്റൊരു നീക്കത്തിന് കൂടി തയാറെടുക്കുന്നതയാണ് റിപ്പോർട്ടുകൾ. മുൻ താരത്തെ വീണ്ടും ടീമിലെത്തിക്കാൻ ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുന്നതായാണ് പുതിയ റിപ്പോർട്ട്.

സമ്മർ ട്രാൻസ്ഫർ വിപണിയിൽ അമേ റാണാവാഡേ, അർശ്ഷെയ്ഖ് എന്നിവരെ ടീമിലെത്തിച്ചെങ്കിലും മറ്റു ടീമുകളെ അപേക്ഷിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ് സമ്മർ ജാലകത്തിൽ നീക്കങ്ങളിൽ പിന്നിലാണ്. ഇതിൽ ആരാധകർക്കും അതൃപ്തിയുണ്ട്. എന്നാൽ സമ്മർ ജാലകത്തിൽ ബ്ലാസ്റ്റേഴ്‌സ് മറ്റൊരു നീക്കത്തിന് കൂടി തയാറെടുക്കുന്നതയാണ് റിപ്പോർട്ടുകൾ. മുൻ താരത്തെ വീണ്ടും ടീമിലെത്തിക്കാൻ ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുന്നതായാണ് പുതിയ റിപ്പോർട്ട്.

നിലവിൽ ചെന്നൈയിൻ എഫ്സിയുടെ താരവും മുമ്പ് ബ്ലാസ്റ്റേഴ്സിനായി കളിക്കുകയും ചെയ്ത വിങ്ങർ ഫാറൂഖ് ചൗധരിയെ ടീമിലെത്തിക്കാനാണ് ബ്ലാസ്റ്റേഴ്സിന്റെ നീക്കം. താരത്തിനായി ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗികമായി കരാർ വാഗ്ദാനം ചെയ്തതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

2016 ൽ കേരളാ ബ്ലാസ്റ്റേഴ്സിനായി കളിച്ച താരമാണ് ഫാറൂഖ് ചൗധരി. താരം ആദ്യമായി കളിച്ച ഐഎസ്എൽ ക്ലബും കേരളാ ബ്ലാസ്റ്റേഴ്‌സാണ്. 2016 ഒക്ടോബറിൽ എടികെയ്ക്കെതിരെ കളിച്ചാണ് താരത്തിന്റെ അരങ്ങേറ്റം. ആ സീസണിൽ ആകെ രണ്ട് മത്സരങ്ങളിൽ മാത്രമേ താരത്തിന് കളിക്കാനായുള്ളു.

പിന്നീട് ജംഷഡ്പൂർ, മുംബൈ സിറ്റി എഫ്സി എന്നീ ക്ലബ്ബുകൾക്കായി കളിച്ച താരം 2023 ലാണ് ചെന്നൈയിൻ എഫ്സിയുടെ ഭാഗമാവുന്നത്.

രണ്ട് സീസണുകളിൽ ചെന്നൈയിൻ എഫ്സിക്കായി കളിച്ച താരം ഐഎസ്എൽ ഉൾപ്പെടെ വിവിധ കോമ്പറ്റീഷനുകളിൽ നിന്നായി 45 മത്സരങ്ങളിൽ 4 ഗോളും 3 അസിസ്റ്റും തന്റെ പേരിലാക്കിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ചെന്നൈയിൻ എഫ്സിക്കായി 22 മത്സരങ്ങൾ കളിച്ച താരം 2 ഗോളും ഒരു അസിസ്റ്റും തന്റെ പേരിലാക്കിയിട്ടുണ്ട്.