FootballIndian Super LeagueKBFCSportsTransfer News

സമ്മറിലെ ആദ്യ സൈനിങ്‌ പ്രഖ്യാപനത്തിനൊരുങ്ങി ബ്ലാസ്റ്റേഴ്‌സ്; വരുന്നത് പ്രതിരോധ താരം

സമ്മറിലെ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ സൈനിങ്‌ പൂർത്തിയാവുകയാണ്. നേരത്തെ പ്രീ- കോൺട്രാക്ടിൽ എത്തിയതിനാൽ ഇനി പ്രഖ്യാപനം മാത്രമാണ് ബാക്കിയുള്ളത്.

ഇന്ത്യയിൽ സമ്മർ ട്രാൻസ്ഫർ വിപണി ആരംഭിക്കാൻ ഇനിയും ദിവസങ്ങൾ ബാക്കിയുണ്ട്. എന്നാൽ സമ്മറിലെ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ സൈനിങ്‌ പൂർത്തിയാവുകയാണ്. നേരത്തെ പ്രീ- കോൺട്രാക്ടിൽ എത്തിയതിനാൽ ഇനി പ്രഖ്യാപനം മാത്രമാണ് ബാക്കിയുള്ളത്.

കഴിഞ്ഞ സീസണിൽ ഒഡീഷ എഫ്സിക്കായി ലോൺ വ്യവസ്ഥയിൽ കളിച്ച മുംബൈ സിറ്റി താരം അമേ റാണെവാഡേയുടെ സൈനിങ്ങാണ് ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിക്കാൻ പോകുന്നത്. ഇക്കഴിഞ്ഞ ജനുവരിയിൽ താരവുമായി ബ്ലാസ്റ്റേഴ്‌സ് പ്രീ- കോൺട്രാക്ട് പൂർത്തീകരിച്ചതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

ALSO READ: പണം മുഖ്യം ബിഗിലെ; യുവതാരത്തിന്റെ വില കുത്തനെ കൂട്ടി ബ്ലാസ്റ്റേഴ്‌സ്

പ്രീ- കോൺട്രാക്ട് പൂർത്തിയാതിനാൽ താരം ബ്ലാസ്റ്റേഴ്സിൽ ജോയിൻ ചെയ്യാൻ സീസൺ അവസാനിക്കുന്നത് വരെ കാത്തിരുന്നാൽ മാത്രം മതിയാകുമായിരുന്നു. സീസൺ അവസാനിച്ച സാഹചര്യത്തിലും മുംബൈ സിറ്റി എഫ്സി താരത്തെ റിലീസ് ചെയ്ത് ഔദ്യോഗിക പ്രഖ്യാപനം നടത്തിയ സാഹചര്യത്തിലും ബ്ലാസ്റ്റേഴ്സിന് ഇനി താരത്തിന്റെ സൈനിങ് പ്രഖ്യാപിക്കാവുന്നതാണ്.

ALSO READ: ഡച്ച് മിഡ്ഫീൽഡ് ജനറൽ; ലൂണ പോയാൽ പകരക്കാരൻ റെഡിയാണ്…

27 കാരനായ താരം റൈറ്റ് ബാക്ക് പൊസിഷനിൽ കളിക്കുന്ന താരമാണ്. എഫ്സി ഗോവ, മുംബൈ സിറ്റി എഫ്സി, ഒഡീഷ തുടങ്ങിയ ക്ലബ്ബുകൾക്കായി കളിച്ച താരം ഇന്ത്യയുടെ അണ്ടർ 17, 20 ടീമുകൾക്കായും കളിച്ചിട്ടുണ്ട്.

മുംബൈ സിറ്റി എഫ്സിക്കൊപ്പം രണ്ട് തവണ ഐഎസ്എൽ ഷീൽഡും ഒരു തവണ ഐഎസ്എൽ കപ്പും താരം നേടിയിട്ടുണ്ട്.