തങ്ങൾ എന്തു ചെയ്താലും ആരാധകർ കൂടെയുണ്ടാകുമെന്ന മാനേജ്മെന്റിന്റെ ധാർഷ്ട്യം കൂടിയായിരുന്നു ഇത്തവണ തകർന്നത്. മാനേജ്മെന്റിന്റെ കണ്ണുതുറപ്പിക്കാൻ ആരാധകർക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും ഉചിതമായ മാർഗമാണ് പ്രതിഷേധവും ബഹിഷ്കരണവും. അത് ഇത്തവണ ആരാധകർ ക്ലബ്ബിന് നൽകിയിട്ടുമുണ്ട്.
ജംഷദ്പൂരുമായുള്ള അവസാന മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ ഹോം സ്റ്റേഡിയത്തിൽ കളി കാണാൻ എത്തിയവർ നാലായിരത്തിലും താഴെയായിരുന്നു. ആരാധക പ്രതിഷേധം ശക്തമായതോടെ പ്രതിഷേധം തണുപ്പിച്ച് ആരാധകരെ വീണ്ടും ക്ലബ്ബുമായി അടുപ്പിക്കാനുള്ള നീക്കമാണ് മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്നുണ്ടാവുന്നത്.