സൂപ്പർ കപ്പിന് ശേഷമായിരിക്കും പുതിയ പരിശീലകന്റെ കാര്യത്തിൽ ബ്ലാസ്റ്റേഴ്സ് അന്തിമ തീരുമാനത്തിലെത്തുക എന്നാണ് റിപ്പോർട്ട്. പുതിയ പരിശീലകനെ വേഗത്തിൽ പ്രഖ്യാപിച്ച് അടുത്ത സീസണിലേക്കുള്ള മുന്നൊരുക്കങ്ങൾ നേരത്തെ ആരംഭിക്കാനാണ് ബ്ലാസ്റ്റേഴ്സിന്റെ പദ്ധതി.
ബ്ലാസ്റ്റേഴ്സ് പ്രതിനിധികൾ കൊൽക്കത്തയിലെത്തി മൊളിനയുമായി കൂടിക്കാഴ്ച നടത്തിയതായും പ്രസ്തുത റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
ഈ രണ്ടു ഓപ്ഷനുകൾക്ക് പിന്നാലെ, പുതിയൊരു പരിശീലകനെ നിയമിക്കാനും മാനേജ്മെന്റിനുള്ളിൽ ചർച്ചയുണ്ട്. ടി.ജി പുരുഷോത്തമനെയും തോമസ് ചോഴ്സിനെയും സ്റ്റാഫിംഗ് സ്ക്വാഡിൽ നിലനിർത്തി പുതിയ പരിശീലകനെ കൊണ്ടുവരണമെന്നാണ് ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്.