കേരള ബ്ലാസ്റ്റേഴ്‌സ് പുതിയ ഒരു താരത്തെ ഇതിനോടകം സ്വന്തമാക്കിയെന്ന് പ്രമുഖ മാധ്യമ പ്രവർത്തകനായ മാർക്കസ് റിപ്പോർട്ട് ചെയ്തിരുന്നു. ഇത് ഒരു ഇന്ത്യൻ താരമാണെന്നും ഇതിന് മുന്നേ ഐ എസ് എൽ വിജയിച്ച താരമാണെന്നും അദ്ദേഹം പറയുന്നു. മാത്രമല്ല താരം ഒരു ദീർഘകാല കരാർ ബ്ലാസ്റ്റേഴ്‌സുമായി ഒപ്പ് വെച്ചുമെന്നും അദ്ദേഹം പറയുന്നു. കേരള ബ്ലാസ്റ്റേഴ്‌സ് നിലവിൽ വേണ്ടത് പ്രതിരോധത്തിലേക്കുള്ള ഒരു താരത്തെയാണ്.
ഈ മുകളിൽ പറഞ്ഞ സാധ്യതകൾ എല്ലാ ചൂണ്ടികാട്ടുന്നത് മൂന്നു താരങ്ങളിലേക്കാണ്. ദീർഘകാല കരാർ കൊടുക്കാനാണ് ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുന്നത്. അത് കൊണ്ട് തന്നെ 30 വയസ്സിന് താഴെയുള്ള ഒരു താരമായിരിക്കും ഇത്. ഈ എല്ലാം സാധ്യതകളും വിരൽ ചൂണ്ടുന്നത് മൂന്നു താരങ്ങളിലേക്കാണ്.
1.നിലവിൽ ഒഡിഷക്ക് വേണ്ടി ജെറി.ലെഫ്റ്റ് ബാക്കാണ് താരത്തിന്റെ പൊസിഷൻ. ചെന്നൈയിന് എഫ് സി ക്ക് ഒപ്പം ഐ എസ് എൽ കിരീടം സ്വന്തമാക്കിയിട്ടുണ്ട്.
2.നിലവിൽ ചെന്നൈയിന് എഫ് സി ക്ക് വേണ്ടി കളിക്കുന്ന അങ്കിത് മുഖർജീ റൈറ്റ് ബാക്കാണ് താരത്തിന്റെ പൊസിഷൻ.28 വയസുള്ള താരം 2020 ൽ എ ടി കെ ക്ക് ഒപ്പം കിരീടം നേടിയിട്ടുണ്ട്.
3.23 വയസുള്ള സുമിത് റാത്തിയാണ് മൂന്നാമത്തെ താരം.2 തവണ അദ്ദേഹം ഐ എസ് എൽ സ്വന്തമാക്കിയിട്ടുണ്ട്. സെന്റർ ബാക്കാണ് അദ്ദേഹത്തിന്റെ പൊസിഷൻ.നിലവിൽ മോഹൻ ബഗാൻ താരമാണ്.
മുംബൈ സൂപ്പർ താരം ബിപിൻ സിംഗിന് ഒരു വിദൂര സാധ്യതയുമുണ്ട്.