കേരള ബ്ലാസ്റ്റേഴ്‌സ് നിലവിൽ തങ്ങളുടെ മോശം അവസ്ഥയിലാണ്.ഡേവിഡ് കറ്റാലയുടെ കീഴിൽ തങ്ങളുടെ ആദ്യത്തെ കിരീടം നേടാനുള്ള ശ്രമത്തിൽ തന്നെയാണ് അവർ. പക്ഷെ നിലവിൽ ബ്ലാസ്റ്റേഴ്‌സിന് കാര്യങ്ങൾ അത്ര എളുപ്പമല്ല.സംഭവം ഇതാണ്.
ബ്ലാസ്റ്റേഴ്‌സ് നോട്ടമിട്ട ഫുൾ ബാക്കാണ് വാൻലാൽസുടിക.27 വയസ്സാണ് താരത്തിന്റെ പ്രായം. നിലവിൽ അദ്ദേഹം മുഹമ്മദനസിന്റെ താരമാണ്.2026 മെയ് വരെ താരത്തിന് അവിടെ കരാറുണ്ട്
ബ്ലാസ്റ്റേഴ്‌സ് താരത്തിൽ താല്പര്യം കാണിച്ചിരുന്നു.ബ്ലാസ്റ്റേഴ്‌സിനെ കൂടാതെ ചെന്നൈയിൻ എഫ് സി,ഒഡിഷ എഫ് സി, ഈസ്റ്റ് ബംഗാൾ എന്നിവരും താരത്തിൽ താല്പര്യം കാണിച്ചിട്ടുണ്ട്. ട്രാൻസ്ഫർ മാർക്കറ്റ് റിപ്പോർട്ട് പ്രകാരം താരം ഈസ്റ്റ് ബംഗാളിലേക്ക് ചേക്കേറാനാണ് കൂടുതൽ സാധ്യത.