പല ഐ എസ് എൽ ക്ലബുകളും ഇതിനോടകം ഡ്യുറണ്ട് കപ്പിൽ നിന്ന് പിന്മാറി കഴിഞ്ഞു.കേരള ബ്ലാസ്റ്റേഴ്‌സ് അടക്കമുള്ള പല പ്രമുഖ ക്ലബ്ബുകളും ഡ്യുറണ്ട് കപ്പിൽ നിന്ന് പിന്മാറി കഴിഞ്ഞു. ഡ്യുറണ്ട് കപ്പിൽ നിന്ന് പിന്മാറിയ ഐ എസ് എൽ ക്ലബ്ബുകൾ ചുവടെ ചേർക്കുന്നു
എഫ് സി ഗോവ, ചെന്നൈയിൻ എഫ് സി,ബംഗ്ലൂരൂ എഫ് സി,ഒഡിഷ എഫ് സി, കേരള ബ്ലാസ്റ്റേഴ്‌സ്,മുംബൈ സിറ്റി, ഹൈദരാബാദ് എഫ് സി. മോഹൻ ബഗാൻ പങ്ക് എടുക്കുമോ എന്ന് ഇത് വരെ തീരുമാനമായിട്ടില്ല.ഈസ്റ്റ് ബംഗാൾ, മുഹമ്മദൻസ്,നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, ജംഷഡ്പൂർ എന്നീ ടീമുകൾ ഡ്യുറണ്ട് കപ്പിൽ പങ്ക് എടുക്കുമെന്നും ഇതിനോടകം അറിയിച്ചിട്ടുണ്ട്.
പിന്മാറിയ ഐ സ് എൽ ടീമുകൾക്ക് പകരം പുതിയ ടീമുകളെ ഉൾപെടുത്തിയിട്ടുണ്ട്. ലഡാക്ക് എഫ് സി, റിയൽ കശ്മീർ എഫ് സി,നമ്ദാരി എഫ് സി,ITBP,സൗത്ത് യുണൈറ്റഡ് എഫ് സി എന്നിവയാണ്.ഇനിയും പുതിയ ടീമുകളെ ഉൾപെടുത്തിയേക്കും.