FootballISL TeamsMumbai City FCSportsTransfer News

ഉസൈൻ ബോൾട്ട് വീണ്ടും ഫുട്ബാളിൽ; മുംബൈ സിറ്റി എഫ്സിക്കായി കളിക്കും

ഓസ്‌ട്രേലിയൻ ക്ലബ്ബായ സെൻട്രൽ കോസ്റ്റ് മറൈനേഴ്സിനായി അദ്ദേഹം കളിച്ചിരുന്നു.

ട്രാക്കിലെ വേഗപുലിയായ ഉസൈൻ ബോൾട്ട് ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് മുംബൈ സിറ്റി എഫ്സിക്കായി ജേഴ്സിയണിയും. ഒക്ടോബർ 1-ന് വൈകുന്നേരം 5 മണിക്ക് മുകേഷ് മിൽസിൽ നടക്കുന്ന പ്രത്യേക 5v5 ഓൾ-സ്റ്റാർ ഫുട്ബോൾ മത്സരത്തിലാണ് അദ്ദേഹം മുംബൈയ്ക്കായി ജേഴ്സിയണിയുക.

ബംഗളുരു എഫ്സിക്കെതിരെയാണ് മത്സരം. മത്സരത്തിൽ മറ്റു പ്രമുഖ താരങ്ങളും കളത്തിലറങ്ങുമെന്നാണ് റിപ്പോർട്ട്.

ട്രാക്കിലെ വേഗതയ്ക്ക് പേരുകേട്ട ബോൾട്ട് ഫുട്ബോളിലും കൈ നോക്കിയിരുന്നു. ഓസ്‌ട്രേലിയൻ ക്ലബ്ബായ സെൻട്രൽ കോസ്റ്റ് മറൈനേഴ്സിനായി അദ്ദേഹം കളിച്ചിരുന്നു. ക്ലബ്ബിനായി ഒരൊറ്റ സൗഹൃദമത്സരം മാത്രം കളിച്ച ബോൾട്ട് ആ സൗഹൃദമത്സരത്തിൽ രണ്ട് ഗോളുകൾ നേടിയിരുന്നു.

ബൊറൂസിയ ഡോർട്ട്മുണ്ട്, മാമെലോഡി സൺഡൗൺസ് എന്നീ ക്ലബ്ബുകളിലും അദ്ദേഹം ട്രയൽസിൽ പങ്കെടുത്തിരുന്നു. എന്നാൽ ടെക്നിക്കൽ സ്കില്ലിന്റെ അഭാവം മൂലം അദ്ദേഹത്തിന് ഒരു പ്രൊഫഷണൽ കരാർ ലഭിച്ചിരുന്നില്ല.

ചെറുപ്പത്തിലേ ഒരു ഫുട്ബോൾ താരം ആവണമെന്നായിരുന്നു ആഗ്രഹം. എന്നാൽ ട്രാക്കിൽ വേഗത കൊണ്ട് വിസ്മയിപ്പിച്ച ബോൾട്ട് ട്രാക്ക് ജീവിതത്തിന് ശേഷമാണ് ഫുട്ബാളിൽ ഒരു ശ്രമം നടത്തിയത്. എന്നാൽ ടെക്നിക്കൽ സ്കില്ലുകൾ നേടിയെടുക്കുന്നതിൽ അദ്ദേഹത്തിൻറെ പ്രായം തടസ്സമായി.

content highlights: Usain Bolt to play for ISL club Mumbai City FC