വിരാട് കോഹ്ലി ഏകദിനത്തിൽ നിന്നും വിരമിക്കാൻ ഒരുങ്ങുന്നുവോ? ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിലും പൂജ്യനായി മടങ്ങിയ കോഹ്ലി ആരാധകർക്ക് മുന്നിൽ തലതാഴ്ത്തി നന്ദി അറിയിച്ച് മടങ്ങിയതോടെയാണ് കോഹ്ലിയുടെ വിരമിക്കൽ വീണ്ടും ചർച്ചയാവുന്നത്.
മത്സരത്തിൽ സാവിയർ ബാർലറ്റിന് മുന്നിൽ കുരുങ്ങിയ കോഹ്ലി നാല് പന്തുകളിൽ പൂജ്യം റൺസുമായി പുറത്താവുകയായിരുന്നു. ശേഷം തലകുനിച്ച അഡലൈഡ് സ്റ്റേഡിയത്തിലെ ആരാധകർക്ക് മുന്നിൽ നന്ദി സൂചകമായി ഒരു വിടവാങ്ങൽ സൂചന നൽകിയാണ് കോഹ്ലി മടങ്ങിയത്
വീഡിയോ കാണാം
ഏകദിനത്തിൽ നിന്ന് കൂടി വിരമിച്ചാൽ കോഹ്ലിയെ ഇനി അന്താരാഷ്ട്ര മത്സരത്തിൽ നമ്മുക്ക് കാണാനാവില്ല. 2024 ടി20 ലോകകപ്പ് നേട്ടത്തോടെ അന്താരാഷ്ട്ര ടി20യിൽ നിന്നും വിരമിച്ച കോഹ്ലി ഈയിടെ നടന്ന ആൻഡേഴ്സൺ- ടെണ്ടുൽക്കർ ട്രോഫിക്ക് മുന്നോടിയായി ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ചിരുന്നു.
content: Virat Kohli hints at retirement in Adelaide ODI
