എന്താണ് ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ് ഉദ്ദേശിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്‌സിൽ നിലവിൽ ഒരു മുഖ്യ പരിശീലകനില്ല. ഈ ഒരു സാഹചര്യത്തിൽ പുതിയ ഒരു പരിശീലകനെ ബ്ലാസ്റ്റേഴ്‌സ് കൊണ്ട് വരേണ്ടതുണ്ട്. എന്നാൽ ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റിന്റെ ശ്രദ്ധ ഇതിൽ ഒന്നുമല്ല.

നല്ല വില കിട്ടുമ്പോൾ താരങ്ങളെ വിൽക്കുകയാണ് മാനേജ്മെന്റ്. ഇതിനോടകം തന്നെ പല താരങ്ങളെയും ബ്ലാസ്റ്റേഴ്‌സ് വിറ്റു കഴിഞ്ഞു. രാഹുൽ കെ പിയാണ് ഇതിൽ പ്രധാനി. ഈ സീസണിലേക്ക് ഒരൊറ്റ താരത്തെ പോലും ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിട്ടില്ല.

ബ്ലാസ്റ്റേഴ്‌സ് ആദ്യ ഒരു പരിശീലകനെ കണ്ടെത്തി അയാൾക്ക് വേണ്ട ഒരു ടീം നൽകുകയാണ് വേണ്ടത്. അല്ലാതെ എല്ലാവരെയും വിറ്റു ഒരു ടീമിനെ കൊടുത്തു പരിശീലിപ്പിക്കാൻ പറയുകയല്ല വേണ്ടത്. അത് കൊണ്ട് തന്നെ എത്രയും വേഗം ബ്ലാസ്റ്റേഴ്‌സ് ഒരു പരിശീലകനെ കണ്ടെത്തേണ്ടിയിരിക്കുന്നു.