CricketCricket National TeamsSports

പൂരൻ വിരമിച്ചത് വെറുതെയല്ല; രണ്ട് കാരണങ്ങൾ..

33 ആം വയസ്സിൽ സൗത്ത് ആഫ്രിക്കൻ താരം ഹെൻറിച്ച് ക്ലാസ്സെൻ വിരമിച്ചതിന് പിന്നാലെയാണ് പൂരന്റെ വിരമിക്കൽ. പൂരന്റെ വിരമിക്കലിനുള്ള പ്രധാന കാരണങ്ങൾ എന്തൊക്കെയാണ് പരിശോധിക്കാം…

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് കൊണ്ടാണ് വിൻഡീസ് വെടിക്കെട്ട് വീരൻ നിക്കോളാസ് പൂരൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്. കേവലം 29 വയസ്സ് മാത്രം പ്രായമുള്ള താരത്തിന്റെ തീരുമാനം ക്രിക്കറ്റ് ലോകത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരുന്നു. 33 ആം വയസ്സിൽ സൗത്ത് ആഫ്രിക്കൻ താരം ഹെൻറിച്ച് ക്ലാസ്സെൻ വിരമിച്ചതിന് പിന്നാലെയാണ് പൂരന്റെ വിരമിക്കൽ. പൂരന്റെ വിരമിക്കലിനുള്ള പ്രധാന കാരണങ്ങൾ എന്തൊക്കെയാണ് പരിശോധിക്കാം…

പൂരന് എന്ത് കൊണ്ട് വിരമിച്ചു എന്ന് പറയുന്നതിന് മുമ്പ് മുൻ വിൻഡീസ് താരമായ ഡെയ്ൻ ബ്രാവോ മുമ്പ് പറഞ്ഞ വാക്കുകൾ ഒന്ന് പരിശോധിക്കാം. വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോര്‍ഡിന്റെ താരങ്ങളോടുള്ള സമീപനത്തേയും ക്രിക്കറ്റില്‍ രാഷ്ട്രീയം കലര്‍ത്തുന്നതിനേയും വിമര്‍ശിച്ചായിരുന്നു ബ്രാവോ 2015 ൽ പ്രതികരിച്ചത്.

പരിശീലനത്തിന് മൈതാനമില്ലാത്തതും മതിയായ സൗകര്യങ്ങളുടെ കുറവുമെല്ലാം പറഞ്ഞ ബ്രാവോ ദേശീയ ടീമില്‍ കളിക്കുന്നവരുടെ കരാര്‍ തുക പറ്റിയും സംസാരിച്ചിരുന്നു. അന്ന് ബ്രാവോ പറഞ്ഞ അവസ്ഥ ഇന്നും വിൻഡീസ് ക്രിക്കറ്റിൽ തുടരുകയാണ്.

വിൻഡീസ് ക്രിക്കറ്റ് ബോർഡിന്റെ കുറഞ്ഞ പ്രതിഫലമാണ് പൂരൻ വിരമിക്കാനുള്ള പ്രധാന കാരണം. രണ്ടാമത്തെ കാരണം ലോകത്താകമാനം വളർന്ന ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗുകളുടെ കുതിപ്പും. വിൻഡീസ് ക്രിക്കറ്റ് ബോർഡ് നൽകുന്ന വാർഷിക പ്രതിഫലത്തിന്റെ പതിന്മടങ്ങ് ഇരട്ടി പ്രതിഫലം ഒന്നോ രണ്ടോ മാസം ഫ്രാഞ്ചൈസി ക്രിക്കറ്റ് കളിക്കുമ്പോൾ ലഭിക്കും. ഇത് തന്നെയാണ് പൂരൻ വിരമിക്കാനുള്ള മറ്റൊരു കാരണമായി കണക്കാക്കുന്നത്.

എന്നാൽ ഫ്രാഞ്ചൈസി ക്രിക്കറ്റ് തിരഞ്ഞെടുത്ത് അതിൽ സജീവമാകുക എന്നത് താരത്തിന്റെ കരിയറിനെയും ബാധിക്കാൻ സാധ്യതയുണ്ട്. ലോകത്തര ബൗളർമാർ കൂടുതലായും അന്താരാഷ്ട്ര ക്രിക്കറ്റിൽ സജീവമാണ്. തുടർച്ചായി ലോകോത്തര ബൗളർമാരെ നേരിട്ടില്ല എങ്കിൽ ബാറ്ററുടെ പ്രകടനത്തെയും അത് ബാധിച്ചേക്കാം. ഫ്രാഞ്ചൈസി ക്രിക്കറ്റിൽ മികച്ച ബൗളർ ഉണ്ടാവണമെന്നില്ല. മികച്ച ബൗളർമാരെ നേരിടുമ്പോൾ മാത്രമാണ് ഒരു ബാറ്ററുടെ കഴിവുകൾ വികസിക്കുന്നത്.