രോഹിത് ശർമ്മ ടെസ്റ്റ് ക്രിക്കറ്റിൽ വിരമിച്ചതോടെ ഇന്ത്യൻ റെഡ്‌ബോൾ ടീമിന്റെ അടുത്ത നായകൻ ആരാണെന്ന ചോദ്യം പ്രബലമാണ്. ശുഭ്മാന്‍ ഗില്‍, ജസ്പ്രീത് ബുംറ, റിഷഭ് പന്ത് എന്നിവരാണ് ക്യാപ്റ്റനാവാനുളള സാധ്യതപട്ടികയിലുളളത്. ഇതിൽ ബുംറ നായകനാവാനില്ലെന്ന് അറിയിച്ചതായാണ് റിപോർട്ടുകൾ. നായകൻ ആരാണെന്ന ചോദ്യം ശക്തമാവുന്നതിനിടെ ഗംഭീറിന് ഒരു നിർദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ അശ്വിൻ.
ജസ്പ്രീത് ബുംറയെ ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ക്യാപ്റ്റനാക്കണമെന്നാണ് അശ്വിന്റെ നിർദേശം. ബുംറയാണ് ക്യാപ്റ്റനാവാന്‍ എറ്റവും അര്‍ഹതയുളള താരം. ഇംഗ്ലണ്ടിനെതിരായ പരമ്പര ഗംതം ഗംഭീര്‍ യുഗത്തിന്റെ ഔദ്യോഗിക തുടക്കമായിരിക്കുമെന്നും മിക്ക മുതിര്‍ന്ന താരങ്ങളും ടീമില്‍ നിന്ന് പുറത്തുപോകുമെന്നും അശ്വിന്‍ അഭിപ്രായപ്പെട്ടു.
“ഇന്ത്യന്‍ ക്രിക്കറ്റിന് ഇത് പരീക്ഷണ കാലഘട്ടമാണ്. ഇപ്പോഴാണ് ശരിക്കും ഗംതം ഗംഭീര്‍ യുഗത്തിന് തുടക്കമാവുന്നത്. ഇംഗ്ലണ്ടില്‍ പര്യടനം നടത്തുന്ന ടീം തീര്‍ത്തും പുതിയ നിര തന്നെയായിരിക്കും. ബുംറ ഏറ്റവും മുതിര്‍ന്ന കളിക്കാരനാകാന്‍ സാധ്യതയുള്ള ഒരു പരിവര്‍ത്തനം സംഭവിച്ച ടീം. അദ്ദേഹം തീര്‍ച്ചയായും ക്യാപ്റ്റന്‍സി ഓപ്ഷനുകളില്‍ ഒരാളാണ്. ബുംറ ക്യാപ്റ്റന്‍സിക്ക് അര്‍ഹനാണെന്ന് ഞാന്‍ കരുതുന്നു, പക്ഷേ സെലക്ടര്‍മാര്‍ അദ്ദേഹത്തിന്റെ ശാരീരിക ശേഷിയെ അടിസ്ഥാനമാക്കി തീരുമാനമെടുക്കും” അശ്വിൻ പറഞ്ഞു.
“രോഹിതിന്റെയും കോഹ്ലിയുടെയും വിരമിക്കല്‍ തീര്‍ച്ചയായും ഒരു നേതൃത്വ ശൂന്യത സൃഷ്ടിക്കും. നിങ്ങള്‍ക്ക് അനുഭവം വാങ്ങാന്‍ കഴിയില്ല, പ്രത്യേകിച്ച് ഇതുപോലുള്ള ടൂറുകളില്‍. വിരാടിന്റെ ഊര്‍ജ്ജവും രോഹിതിന്റെ ശാന്തതയും നഷ്ടമാകും, അശ്വിന്‍ കൂട്ടിച്ചേർത്തു.
അതേ സമയം ശുഭ്മാൻ ഗിൽ നായകനാവുമെന്നും ഋഷഭ് പന്ത് ഉപനായകനാവുമെന്നുമാണ് പ്രബലമായ റിപോർട്ടുകൾ.
