നിലവിൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കുന്നതിൽ വെച്ച് ഏറ്റവും വലിയ മണ്ടനായിരിക്കും ലക്ക്നൗ സൂപ്പർ ജെയ്ന്റ്സ് സ്പിന്നർ ദിഗ്വേഷ് റാതി. കാരണം താരത്തിന് ഐപിഎലിൽ നിന്നും ലഭിക്കുന്ന പ്രതിഫലത്തിന്റെ മൂന്നിൽ ഒന്ന് ഇതോടകം പിഴയായി നൽകിയിരിക്കുകയാണ്.
ഇതിൽ പിഴ വരുന്നതോ തന്റെതായ അനാവിശ്യ പ്രവർത്തികൾക്കും. കഴിഞ്ഞ ദിവസം നടന്ന ലക്ക്നൗ ഹൈദരാബാദ് മത്സരത്തിലും താരം പിഴ നേരിടേണ്ടി വന്നിരുന്നു. ഹൈദരാബാദിന്റെ ഓപ്പണിങ് ബാറ്റ്സ്മാനായ അഭിഷേക് ശർമ്മയുടെ വിക്കെറ്റ് എടുത്തതിന് ശേഷമുള്ള അതിരുവിട്ട സന്തോഷ പ്രകടനമാണ് താരത്തിന് തിരച്ചടിയായത്.
ഇതോടെ താരത്തിന് ഇപ്പോൾ ഐപിഎൽ പെരുമാറ്റച്ചട്ടത്തിന്റെ മൂന്നാം ലെവൽ ലംഘനത്തിന് ദിഗ്വേശിന് മാച്ച് ഫീയുടെ 50 ശതമാനം പിഴയും ഒരു മത്സരത്തിൽ നിന്ന് വിലക്കും വിധിച്ചിരിക്കുകയാണ്. താരത്തിന്റെ സന്തോഷ പ്രകടനത്തിനെതിരെ ശുഭിതനായി പ്രതികരിച്ച അഭിഷേക് ശർമ്മയ്ക്കും പിഴയുണ്ട്. മാച്ച് ഫീയുടെ 25 ശതമാനവും ഒരു ഡീമെറിറ്റ് പോയിന്റുമാണ് അഭിഷേക്കിന്മേൽ ചുമത്തിയ പിഴ.
ഈ സീസണിൽ ഏറ്റവും കൂടുതൽ പിഴ നൽകിയ താരമാണ് ദിഗ്വേഷ് റാതി. താരത്തിന്റെ ഐപിഎൽ സാലറി 30 ലക്ഷമാണ്. ഇതിൽ 9.37 ലക്ഷവും താരം ഇതോടകം പിഴയായി നൽകി കഴിഞ്ഞു. അതായത് താരത്തിന്റെ മൂന്നിൽ ഒന്ന് സാലറിയും പിഴയായി നൽകിയിരിക്കുകയാണ്.
