CricketCricket LeaguesIndian Premier LeagueSports

ബെഞ്ചിലിരുത്താൻ കൊണ്ട് വന്നവൻ മുംബൈയുടെ വജ്രായുധമായി; ഇതാ ദൈവത്തിന്റെ പോരാളികളുടെ വിജയശിൽപി

സീസണിൽ മികച്ച പ്രകടനം നടത്തിയ താരം ഡെൽഹിക്കെതിരെയുള്ള നിർണായക മത്സരത്തിൽ മുംബൈയുടെ വിജയശിൽപ്പിയുമായി. നാലോവറിൽ 11 റൺസ് മാത്രം വഴങ്ങി 3 പ്രധാന വിക്കറ്റുകളാണ്‌ താരം വീഴ്ത്തിയത്.

‘സ്വർണത്തിന്റെ പെട്ടി അവർ ചില്ലറ കാശിടാൻ വെച്ചിരിക്കുന്നു’ കെജിഎഫ് എന്ന സിനിമയിലെ ഈ സൂപ്പർ ഹിറ്റ് ഡയലോഗിന് ഇന്ന് ഏറ്റവും കൂടുതൽ അനുയോജ്യനായ താരമാണ് മുംബൈ ഇന്ത്യൻസിന്റെ കീവി ബൗളർ മിച്ചൽ സാന്റനർ. നീണ്ട 6 സീസണുകളിൽ ചെന്നൈ സൂപ്പർ കിങ്‌സിന്റെ താരമായിരുന്ന സാന്റനറിന് അവിടെ ഒരു അടയാളം പോലും ഉണ്ടാക്കാനായില്ല. അതിനുള്ള അവസരം കൊടുത്തില്ല എന്ന് പറയുന്നതാണ് ശെരി.

ചെന്നൈയിൽ ബെഞ്ചിലിരിക്കാനായിരുന്നു സാന്റനറിന്റെ വിധി. ചെറിയ അവസരങ്ങൾ മാത്രമാണ് താരത്തിന് അവിടെ ലഭിച്ചിരുന്നത്. മികച്ച പ്രകടനം നടത്തിയിട്ടും വീണ്ടും ബെഞ്ചിലേക്ക് പോകേണ്ട അവസ്ഥയായിരുന്നു താരത്തിന്. ഇതിന്റെ അതൃപ്തി താരം അറിയിക്കുകയും ചെയ്തിരുന്നു.

എന്നാൽ, ഇക്കഴിഞ്ഞ മെഗാ ലേലത്തിൽ മുംബൈ ഇന്ത്യൻസ് താരത്തെ സ്വന്തമാക്കിയതോടെ കഥയും മാറി. അഫ്ഘാൻ മാന്ത്രിക സ്പിന്നർ അല്ലാഹ് ഗസാൻഫറിന്റെ ബാക്ക് ആപ്പ് ആയാണ് മുംബൈ താരത്തെ സ്വന്തമാക്കിയതെങ്കിലും അഫ്ഘാൻ ബൗളർക്ക് പരിക്കേറ്റ് സീസൺ നഷ്ടമായതോടെ സാന്റനർ മുംബൈയുടെ പ്രധാന സ്പിൻ ഓപ്‌ഷനായി. അതോടെ ആദ്യ ഇലവനിൽ തുടർച്ചയായ അവസരവും ലഭിച്ച് തുടങ്ങി.

സീസണിൽ മികച്ച പ്രകടനം നടത്തിയ താരം ഡെൽഹിക്കെതിരെയുള്ള നിർണായക മത്സരത്തിൽ മുംബൈയുടെ വിജയശിൽപ്പിയുമായി. നാലോവറിൽ 11 റൺസ് മാത്രം വഴങ്ങി 3 പ്രധാന വിക്കറ്റുകളാണ്‌ താരം വീഴ്ത്തിയത്.

സമീർ റിസ്‌വി, വിപ്രജ് സിങ്, അശുതോഷ് ശർമ്മ എന്നീ ഡൽഹിയുടെ പ്രധാന വിക്കറ്റുകളാണ്‌ താരം വീഴ്ത്തിയത്. താരത്തിന്റെ മികച്ച പ്രകടനം കാണുമ്പോൾ താരത്തെ വിട്ട് കൊടുക്കേണ്ടിയിരുന്നില്ല എന്ന് ചെന്നൈയ്ക്കും ഗസ്സാൻഫറിന് പരിക്കേറ്റത് ഗുണകരമായി എന്ന് മുംബൈ ആരാധകരും കരുതുന്നുണ്ടാവാം..