ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസൺ തുടങ്ങുന്നതിനു മുൻപായി നിരവധി താരങ്ങളുടെ കൊഴിഞ്ഞുപോക്കുകളാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ടീമിൽ നിന്നും പ്രതീക്ഷിക്കുന്നത്.
ഇന്ത്യൻ താരങ്ങളും വിദേശ താരങ്ങളും ഉൾപ്പെടെ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി യിൽ നിന്നും അടുത്ത സീസൺ തുടങ്ങുന്നതിനു മുൻപായി നിരവധി താരങ്ങൾ പടിയിറങ്ങും. ഏറ്റവും ഒടുവിൽ വരുന്ന റിപ്പോർട്ടുകൾ പ്രകാരം ബ്ലാസ്റ്റേഴ്സിന്റെ നായകനായ ലൂണയുടെ കാര്യത്തിലും ഉറപ്പില്ല.
ട്രാൻസ്ഫർ റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ ഭാവി പദ്ധതികളിൽ ലൂണ ഇല്ലെന്നും മറ്റു ക്ലബ്ബുകളിലേക്ക് പോകാനുള്ള ഓപ്ഷനുകൾ നോക്കാനും കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പർതാരത്തിനോട് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ.
Also Read – ഡിഫെൻസിലേക്ക് തകർപ്പൻ സൈനിങ് തൂക്കാൻ ബ്ലാസ്റ്റേഴ്‌സ്👀🔥സമ്മതിക്കില്ലെന്ന് എതിരാളികളും..
കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യിൽ നിന്നും അഡ്രിയാൻ ലൂണയേ സ്വന്തമാക്കുവാൻ താല്പര്യം പ്രകടിപ്പിച്ചു കൊണ്ട് എതിരാളികളായ മുംബൈ സിറ്റി എഫ്സിയും എഫ്സി ഗോവയും രംഗത്തുണ്ട്.
അഡ്രിയാൻ ലൂണയുടെ കാര്യത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ നീക്കങ്ങളും താരത്തിന്റെ ഭാഗത്തു നിന്നുമുള്ള നീക്കങ്ങളും നിരീക്ഷിക്കുകയാണ് എതിരാളികൾ. അവസരം ലഭിച്ചാൽ സൂപ്പർതാരത്തിനെ സ്വന്തമാക്കാനാണ് മുംബൈ സിറ്റിയും എഫ് സി ഗോവയും നീക്കങ്ങൾ നടത്തുന്നത്.
Also Read – Breaking News : ലൂണയോട് ടീം വിട്ടു പോവാൻ ബ്ലാസ്റ്റേഴ്‌സ് ആവശ്യപ്പെട്ടു!! ഞെട്ടലോടെ ഫാൻസ്..
