CricketCricket National Teamsicc Cricket World CupIndian Cricket TeamSports

രോഹിതും ഗില്ലുമല്ല; 2027 ലോകകപ്പിൽ ഇന്ത്യയെ നയിക്കുക പുതിയ നായകൻ? ബിസിസിഐ ഒഫീഷ്യലിന്റെ നിർണായക വെളിപ്പെടുത്തൽ

2011 ലാണ് ഇന്ത്യ അവസാനമായി ഏകദിന ലോകകപ്പ് നേടിയത്. 2027 ലോകകപ്പിന് ഇറങ്ങുമ്പോൾ രോഹിത് ശർമ്മയ്ക്ക് പ്രായം 40 പിന്നിടും. ഈ സാഹചര്യത്തിൽ അടുത്ത ലോകകപ്പിൽ പുതിയ നായകനായിരിക്കും ടീം ഇന്ത്യക്കുണ്ടാവുക.

ഇത്തവണ ഫൈനലിൽ വീണെങ്കിലും പഞ്ചാബ് നായകൻ ശ്രേയസ് അയ്യരുടെ നായക മികവ് ഐപിഎല്ലിലൊടുനീളം ചർച്ച ചെയ്യപ്പെട്ടിരുന്നു. ഐപിഎൽ നായക സ്ഥാനത്തും ആഭ്യന്തര ടീമുകളിലും നായക മികവ് പ്രകടമാക്കിയ അയ്യർ ഇന്ത്യൻ വൈറ്റ് ബോൾ നായക സ്ഥാനത്തേക്ക് വരണമെന്ന് ആരാധകരിൽ ചിലർ ആഗ്രഹിക്കുന്നുണ്ട്. അതിനുള്ള സാധ്യതകൾ ഇപ്പോൾ തെളിഞ്ഞ് വരികയാണ്.

ഇന്ത്യന്‍ വൈറ്റ് ബോള്‍ ടീമുകളുടെ നായകസ്ഥാനത്തേക്കു ശ്രേയസ് അയ്യരും ഇപ്പോള്‍ പരിഗണനയിലുണ്ടെന്ന് ബിസിസിഐ ഒഫീഷ്യല്‍സിനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് പങ്ക് വെച്ച വാർത്തയാണ് ഈ സാധ്യതകൾക്കുള്ള കാരണം.

നിലവിൽ ഇന്ത്യൻ ഏകദിന ടീമിൽ മാത്രമാണ് അയ്യർക്ക് സ്ഥിര സാന്നിധ്യമുള്ളത്. ഇന്ത്യൻ ക്രിക്കറ്റിനെ സംബന്ധിച്ച് അടുത്ത വലിയ ലക്ഷ്യങ്ങളിൽ ഒന്ന് 2027 ൽ നടക്കുന്ന ഏകദിന ലോകകപ്പാണ്. ഈ വർഷം ചാമ്പ്യൻസ് ട്രോഫി ഉയർത്തുകയും കഴിഞ്ഞ വർഷം ടി20 ലോകകപ്പ് ഉയർത്തുകയും ചെയ്‌തെങ്കിലും ഏകദിന ലോകകപ്പ് നേടിയിട്ട് വർഷം 14 പിന്നിടുകയാണ്.

2011 ലാണ് ഇന്ത്യ അവസാനമായി ഏകദിന ലോകകപ്പ് നേടിയത്. 2027 ലോകകപ്പിന് ഇറങ്ങുമ്പോൾ രോഹിത് ശർമ്മയ്ക്ക് പ്രായം 40 പിന്നിടും. ഈ സാഹചര്യത്തിൽ അടുത്ത ലോകകപ്പിൽ പുതിയ നായകനായിരിക്കും ടീം ഇന്ത്യക്കുണ്ടാവുക. ഈ സ്ഥാനത്തേക്ക് ടീം ഇന്ത്യയ്ക്ക് മുന്നിൽ മികച്ച ഓപ്‌ഷനാണ് ശ്രേയസ് അയ്യർ.

ശുഭ്മാൻ ഗില്ലിനെ ഇന്ത്യ എല്ലാ ഫോർമാറ്റിലും നായകനാക്കിയെടുക്കുക്കാനുള്ള നീക്കം നടത്തുന്നുണ്ട്. നിലവിൽ ഇന്ത്യയുടെ ടെസ്റ്റ് നായകനായ ഗില്ലിനെ 2026 ലെ ടി20 ലോകകപ്പിന് ശേഷം സൂര്യകുമാറിന് പകരം ടി20 നായകനായി പ്രഖ്യാപിക്കാൻ സാദ്ധ്യതകൾ ഏറെയുണ്ട്. നായക സ്ഥാനം അമിതഭാരമാവാതിരിക്കാൻ 2027 ലോകകപ്പിൽ അയ്യർക്ക് കീഴിൽ ഇന്ത്യ ഇറങ്ങുകയും അതിന് ശേഷം ഗില്ലിനെ നായക സ്ഥാനത്തേക്ക് കൊണ്ട് വരാനുമായിരിക്കും ബിസിസിഐ ശ്രമിക്കുക.