CricketIndian Cricket TeamSports

ഗംഭീറിനും ഗില്ലിനും പിഴച്ചു; ഇന്ത്യയുടെ ആദ്യ ഇലവനിൽ വമ്പൻ പിഴവ്

ഇംഗ്ലണ്ടിനെതിരായ നിർണായകമായ അഞ്ചാം ടെസ്റ്റിൽ ഇന്ത്യയുടെ ആദ്യ ഇലവനെ പ്രഖ്യാപിച്ചതിന് പിന്നാലെ പരിശീലകൻ ഗൗതം ഗംഭീറിനെതിരെയും നായകൻ ഗില്ലിനെതിരെയും വിമർശനം.

ഇംഗ്ലണ്ടിനെതിരായ നിർണായകമായ അഞ്ചാം ടെസ്റ്റിൽ ഇന്ത്യയുടെ ആദ്യ ഇലവനെ പ്രഖ്യാപിച്ചതിന് പിന്നാലെ പരിശീലകൻ ഗൗതം ഗംഭീറിനെതിരെയും നായകൻ ഗില്ലിനെതിരെയും വിമർശനം. ഓവലിലെ പച്ച പുതച്ച പിച്ച് പേസർമാർക്ക് അനുകൂലമായിരിക്കുമെന്ന് ഉറപ്പായിട്ടും, ഇന്ത്യ മൂന്ന് പേസ് ബൗളർമാരുമായി ഇറങ്ങിയതാണ് പ്രധാന പിഴവ്. ഈ നിർണായക മത്സരത്തിൽ നാലാമതൊരു പേസറെ ഉൾപ്പെടുത്താഞ്ഞത് വലിയ പോരായ്മയായി ആരാധകർ ചൂണ്ടിക്കാണിക്കുന്നു.

ഇംഗ്ലണ്ട് ആകട്ടെ, പിച്ചിന്റെ സ്വഭാവം കണക്കിലെടുത്ത്, ഒരൊറ്റ സ്പെഷ്യലിസ്റ്റ് സ്പിന്നർമാരെ പോലും ഉൾപ്പെടുത്താതെ നാല് പേസ് ബൗളർമാരുമായാണ് ആദ്യ ഇലവൻ പ്രഖ്യാപിച്ചത്.

ഇന്ത്യയുടെ ആദ്യ ഇലവനിൽ, പരമ്പരയിൽ ഇതുവരെ മികച്ച പ്രകടനം കണ്ടെത്താൻ സാധിക്കാത്ത പ്രസിദ്ധ് കൃഷ്ണയെ ഉൾപ്പെടെ മൂന്ന് പേസർമാരെയാണ് അണിനിരത്തിയത്. ഇത് ടീം സെലക്ഷനിലെ പിഴവായി വിലയിരുത്തപ്പെടുന്നു.

മത്സരത്തിന് മുമ്പ് നടന്ന വാർത്താസമ്മേളനത്തിൽ ഇന്ത്യൻ ബൗളർമാരെല്ലാം പൂർണ്ണ ഫിറ്റാണെന്ന് ഗംഭീർ പറഞ്ഞിരുന്നു. എന്നാൽ, യുവപേസർ അർഷദീപ് സിംഗിനെ നിർണായകമായ ഈ മത്സരത്തിൽ കളിപ്പിക്കാൻ ടീം തയ്യാറായില്ല.

കൂടാതെ, പിച്ച് പരിശോധിച്ച ശേഷം ബുംറയെ അഞ്ചാം ടെസ്റ്റിൽ കളിപ്പിക്കണോ എന്ന കാര്യത്തിൽ വ്യക്തത വരുത്തുമെന്ന് നായകൻ ശുഭ്മാൻ ഗിൽ പറഞ്ഞിരുന്നെങ്കിലും, പേസിന് അനുയോജ്യമായ ഓവലിലെ നിർണായക മത്സരത്തിൽ ബുമ്രയെയും ഇറക്കിയില്ലല്ല. ഈ തെറ്റായ തീരുമാനങ്ങൾ ഇന്ത്യക്ക് തിരിച്ചടിയാകുമോ എന്ന് കണ്ടറിയാം.