ഇന്ത്യൻ സുപ്പർ ലീഗ് ഏറ്റവുമധികം മോശക്കരമായ അവസ്ഥയിലൂടെയാണ് ഇപ്പോൾ കടന്നുപോവുന്നത്. ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ഐഎസ്എൽ സീസണിലെ അനിശ്ചിതത്വം കാരണം ബെംഗളൂരു എഫ്സി ഫസ്റ്റ് ടീം പ്രവർത്തനങ്ങൾ നിർത്തിവെച്ചിരിക്കുകയാണ്.
നിലവിൽ ക്ലബ് ഇപ്പോൾ ഫസ്റ്റ് ടീമിന്റെ ശമ്പളം അനിശ്ചിതമായി നിർത്തിവയ്ക്കാനുള്ള പ്രയാസകരമായ തീരുമാനം എടുത്തിയിരിക്കുകയാണ് ആരാധകരെ അറിയിച്ചിരിക്കുന്നത്.
ഇന്ത്യയിൽ ഒരു ഫുട്ബോൾ ക്ലബ്ബ് നടത്തുകയും നിലനിർത്തുകയും ചെയ്യുക എന്നത് എപ്പോഴും പ്രായക്കരമാണെന്നും, ഓരോ സീസണിലും ഞങ്ങൾ എല്ലാം മാറ്റിവെച്ച് ഈ നേട്ടം കൈവരിച്ചിട്ടുണ്ട് എന്നും ടീം പുറത്ത് വിട്ട കുറുപ്പിൽ കൂട്ടിച്ചേർത്തിട്ടുണ്ട്.
ഐഎസ്എലിന്റെ ഭാവിയെക്കുറിച്ചുള്ള വ്യക്തതയില്ലായ്മയാണ് ഈ നടപടി സ്വീകരിക്കാൻ കാരണമായിരിക്കുന്നത്. ഇതിന് മുൻപ് ഒഡിഷ എഫ്സി മാനേജ്മെന്റും ഇത്തരത്തിലുള്ള അവസ്ഥ ചൂണ്ടി കാണിച്ചിരുന്നു. എന്തിരുന്നാലും ഓഗസ്റ്റ് 7ന് ഐഎസ്എൽ ക്ലബ്ബുകളും FSDL,AIFF ചേർന്നൊരു ചർച്ച നടത്തുന്നുണ്ട്. ഇതിന് ശേഷം ഔദ്യോഗികമായി സീസൺ നടക്കുമോ എന്ന കാര്യത്തിൽ വ്യക്തത വരുന്നതാണ്.
