ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് സന്തോഷവാർത്ത. ഇന്ത്യൻ ക്ലബ് ഫുട്ബോളിലെ പ്രമുഖ ടൂര്ണമെന്റിലെ സൂപ്പർ കപ്പിന് തിയ്യതിയായി. പ്രമുഖ കായിക മാധ്യമപ്രവർത്തകൻ മാർക്കസ് മെർഗുല്ലോയാണ് സൂപ്പർ കപ്പിന്റെ ഡേറ്റ് പുറത്ത് വിട്ടത്. ഒക്ടോബർ 25 മുതൽ നവംബർ 22 വരെയായിരിക്കും സൂപ്പർ കപ്പ് നടക്കുക.
ഐഎസ്എൽ സീസണ് മുമ്പ് ഇത്തവണ സൂപ്പർ കപ്പ് നടക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. അക്കാര്യമാണ് ഇപ്പോൾ നടന്നിരിക്കുന്നത്. സൂപ്പർ കപ്പ് വിജയികൾക്ക് എഎഫ്സി യോഗ്യത ഉള്ളതിനാൽ സൂപ്പർ കപ്പിൽ ഐഎസ്എൽ ടീമുകൾ മത്സരിക്കും.
സൂപ്പർ കപ്പ് പങ്കാളിതത്വകുറിച്ച് എഐഎഫ്എഫ് ക്ലബ്ബുകളോട് അഭിപ്രായം ചോദിച്ചപ്പോൾ ക്ലബ്ബുകൾ സൂപ്പർ കപ്പിൽ പങ്കെടുക്കാൻ തയാറാണെന്ന് അറിയിച്ചിരുന്നു.
സൂപ്പർ കപ്പിന്റെ ഫോർമാറ്റ് പുറത്ത് വന്നിട്ടില്ലെങ്കിലും നോക്ക്ഔട്ട് രൂപത്തിലായിരിക്കില്ല ഇത്തവണ സൂപ്പർ കപ്പ് നടക്കുക. മറിച്ച് ഗ്രൂപ്പ് ഘട്ട രൂപത്തിലായിരിക്കും ഇത്തവണ സൂപ്പർ കപ്പ് നടക്കുകയെന്നാണ് സൂചന.
സൂപ്പർ കപ്പ് ഡേറ്റ് പുറത്ത് വന്നത് ആരാധകർക്ക് സന്തോഷ വാർത്തയാണ്. തങ്ങളുടെ ക്ലബ്ബുകളുടെ പോരാട്ടം ഇനി ക്ലബ്ബുകൾക്ക് കാണാനാവും.
