ഏഷ്യകപ്പിൽ നാളെ ഇന്ത്യ പാകിസ്താനെ നേരിടുകയാണ്. നാളെ രാത്രി 8 മണിക്കാണ് മത്സരം. ബദ്ധവൈരികളായ പാകിസ്താനെതിരെ നേരിടുമ്പോൾ യുഎഇക്കെതിരെ നടന്ന മത്സരത്തിൽ മാറ്റങ്ങളുണ്ടാവുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ഇപ്പോഴിതാ ഇക്കാര്യത്തിൽ ഒരു സൂചന നൽകിയിരിക്കുകയാണ് ഇന്ത്യൻ ഫീൽഡിങ് പരിശീലകൻ ടി ദിലീപ്.
നാളെത്തെ മത്സരത്തിൽ യുഎഇക്കെതിരെ കളിച്ച ഇലവനിൽ നിന്നും മാറ്റങ്ങളുണ്ടാവില്ലെന്നാണ് അദ്ദേഹത്തിൻറെ വാക്കുകൾ.
ശിവം ദുബെയ്ക്ക് പകരം പേസ് നിരയ്ക്ക് മൂർച്ച കൂട്ടാൻ അർശ്ദീപ് സിങ് നാളെ ഇലവനിൽ ഉണ്ടാവുമെന്ന് ചില റിപ്പോർട്ടുകളുണ്ടായിരുന്നു. ആ റിപ്പോർട്ടുകളാണ് ഇപ്പോൾ ഫീൽഡിങ് കോച്ച് തള്ളിയിരിക്കുന്നത്.
ടീം മാറ്റങ്ങളില്ലെങ്കിൽ ടീമിൽ ഇടം ലഭിക്കുന്ന കളിക്കാർക്ക് കൂടുതൽ ആത്മവിശ്വാസം ലഭിക്കും. ഇത് അവരുടെ കളി മികവിനെ സ്വാധീനിക്കും. ഓരോ കളിക്കാരനും തൻ്റെ സ്ഥാനത്തെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടെങ്കിൽ, അവർക്ക് അതിനനുസരിച്ച് തയ്യാറെടുക്കാൻ സാധിക്കും.
അതേ സമയം നാളത്തെ മത്സരത്തിൽ വിജയിക്കാനായാൽ ഇന്ത്യക്ക് സൂപ്പർ 4 ഉറപ്പിക്കാം.
