CricketIndian Cricket TeamSports

സഞ്ജുവിനോട് കുപിതനായി ഹർദിക്; ഇത് നാലാം തവണ

വൈറ്റ് ബോൾ ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളാണ് ഹർദിക് പാണ്ട്യ. എന്നാൽ തന്റെ ആറ്റിട്യൂട് കൊണ്ട് പലർക്കും പാണ്ട്യയെ ഇഷ്ടമല്ല. സഹതാരങ്ങളെ ബഹുമാനിക്കാതെ അവരോട് ദേഷ്യപ്പെടുന്ന പാണ്ട്യയെ നമ്മൾ പല തവണ കണ്ടതാണ്. എന്നാൽ പാണ്ട്യയുടെ ഇത്തരം സമീപനത്തിൽ പ്രധാന ഇര സഞ്ജു സാംസൺ ആണെന്ന് നിസ്സംശയം പറയാനാവും.

നേരത്തെ ഐപിഎൽ വേദികളിൽ ഹർദിക് സഞ്ജുവിനെ സ്ലെഡ്ജ് ചെയ്തിരുന്നു. ഇരുവരും ഐപിഎല്ലിൽ എതിർ ടീമാണെന്ന് പറഞ്ഞ് ഇതിനെ ന്യായികരിക്കാമെങ്കിലും ഇന്ത്യൻ ജേഴ്സിയിലും ഹാർദിക്കിന് സഞ്ജുവിനോടുള്ള സമീപനം മാറുന്നില്ല എന്നത് ഈ ഏഷ്യകപ്പ് തെളിയിക്കുന്നു.

ഇന്നലെ സൂപ്പർ ഫോറിൽ നടന്ന ഇന്ത്യ- പാക് മത്സരത്തിൽ പന്ത് കളക്ട് ചെയ്യുമ്പോൾ സഞ്ജു വിക്കറ്റിന് കുറച്ച് പിന്നിലായിരുന്നു. ഇത് പാണ്ട്യയെ പ്രകോപിപ്പിക്കുകയും ചെയ്തിരുന്നു. ഏഷ്യകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിൽ നടന്ന ഇന്ത്യ- പാക് മത്സരത്തിലും ഹർദിക് സഞ്ജുവിനോട് ദേഷ്യപ്പെട്ടിരുന്നു.

റണ്ണൗട്ടിനുള്ള അവസരമുണ്ടാക്കാന്‍ സഞ്ജു വിക്കറ്റിനു കൂടുതല്‍ അരികിലേക്കു വരാതിരുന്നതാണ് ഹാര്‍ദിക്കിന്റെ നിയന്ത്രണം വിടാന്‍ കാരണമെന്നാണ് കരുതുന്നത്.എന്നാല്‍ തൊട്ടമുമ്പത്തെ ബോളില്‍ ഫര്‍ഹാനെ പൂജ്യത്തിനു ഔട്ടാക്കാന്‍ ലഭിച്ച അഭിഷേക് പാഴാക്കിയതിന്റെ ദേഷ്യം ഹാര്‍ദിക് സഞ്ജുവിനോടു തീര്‍ത്തതാവാനുള്ള സാധ്യതയും തള്ളാന്‍ സാധിക്കില്ല.

സ്വന്തം ടീമിലെ താരങ്ങളോട് കാര്യങ്ങൾ നല്ല രീതിയിൽ പറഞ്ഞ് കൊടുക്കാനുള്ള അവസരമുണ്ട്. എന്നിട്ടും ഇത്തരത്തിൽ സ്വന്തം ടീമംഗളുടെ ആത്മവിശ്വാസം പോലും തകർക്കുന്ന രീതി ഒരിക്കലും ശെരിയല്ല.

news summery: Hardik Pandya gets angry with Sanju Samson during India-Pakistan match in Asia Cup 2025 Super Four