CricketCricket National TeamsSports

അഫ്ഘാന് പിന്നാലെ മറ്റൊരു രാജ്യത്തെ കൂടി പ്രമോട്ട് ചെയ്യാൻ BCCI; ക്രിക്കറ്റ് ഇനി വേറെ ലെവലാകും

ഇന്ന് ലോക ക്രിക്കറ്റിൽ അഫ്‌ഗാന്റെ വിജയയാത്രയ്ക്ക് പിന്നിൽ ബിസിസിഐയുടെ ശക്തമായ പിന്തുണ കൂടിയുണ്ട്. ഇപ്പോഴിതാ അഫ്ഘാന് പിന്നാലെ മറ്റൊരു രാജ്യത്തെ കൂടി ബിസിസിഐ സഹായം നൽകി ശക്തിപ്പെടുത്താൻ ഒരുങ്ങുകയാണ്.

ലോക ക്രിക്കറ്റിലെ ഏറ്റവും ശക്തമായ ക്രിക്കറ്റ് ബോർഡാണ് ബിസിസിഐ( BCCI – Board of Control for Cricket in India) സ്വന്തം രാജ്യത്തെ ക്രിക്കറ്റ് വളർത്തുന്നതോടപ്പം ബിസിസിഐ മറ്റുരാജ്യങ്ങളിൽ ക്രിക്കറ്റ് വളർച്ചയ്ക്കും സഹായം നൽകുന്നുണ്ട്. അതിന് ഉദാഹരണമാണ് അഫ്ഗാനിസ്ഥാൻ (Afghanistan). ഇന്ന് ലോക ക്രിക്കറ്റിൽ അഫ്‌ഗാന്റെ വിജയയാത്രയ്ക്ക് പിന്നിൽ ബിസിസിഐയുടെ ശക്തമായ പിന്തുണ കൂടിയുണ്ട്. ഇപ്പോഴിതാ അഫ്ഘാന് പിന്നാലെ മറ്റൊരു രാജ്യത്തെ കൂടി ബിസിസിഐ സഹായം നൽകി ശക്തിപ്പെടുത്താൻ ഒരുങ്ങുകയാണ്.

ഇന്ത്യയുടെ അയൽരാജ്യമായ നേപ്പാൾ (Nepal) ആണ് ബിസിസിഐ ശക്തമായ പിന്തുണ നൽകുന്ന മറ്റൊരു രാജ്യം. സമീപ വർഷങ്ങളിൽ ബിസിസിഐയുടെ പിന്തുണ ഏറ്റവും കൂടുതൽ ലഭിക്കുന്ന രാജ്യങ്ങളിലൊന്നാണ് നേപ്പാൾ.

നേപ്പാളിലെ ക്രിക്കറ്റിന്റെ ഉയർച്ചയ്ക്കായി യുവതാരങ്ങൾക്കും സീനിയർ ടീമിനും ഉയർന്ന നിലവാരമുള്ള പരിശീലനവും മത്സര പരിചയവും നൽകുന്നതിൽ ബിസിസിഐ നിർണ്ണായക പങ്ക് വഹിക്കുന്നുണ്ട്.ബംഗളൂരുവിലെ ബിസിസിഐയുടെ സെന്റർ ഓഫ് എക്സലൻസിൽ (Centre of Excellence – CoE) നേപ്പാൾ ടീമിന് പരിശീലനം നൽകുന്നുണ്ട്.

ഐസിസി ടൂർണമെൻ്റുകൾക്ക് (ഉദാഹരണത്തിന്, ടി20 ലോകകപ്പ് ക്വാളിഫയറുകൾ) തയ്യാറെടുക്കുന്നതിന് മുന്നോടിയായി നേപ്പാൾ ടീം ബംഗളുരുവിൽ രണ്ടാഴ്ചയോളം നീണ്ടുനിൽക്കുന്ന പരിശീലന ക്യാമ്പുകളിൽ പങ്കെടുക്കാറുണ്ട്. ഈ ക്യാമ്പുകളിൽ രാഹുൽ ദ്രാവിഡ്, മുഹമ്മദ് ഷമി തുടങ്ങിയ ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസങ്ങളുമായി സംവദിക്കാനും അവരുടെ മാർഗ്ഗനിർദ്ദേശം നേടാനും നേപ്പാൾ താരങ്ങൾക്ക് അവസരം ലഭിക്കാറുണ്ട്.

മികച്ച ഇൻഫ്രാസ്ട്രക്ചറിനുള്ള പരിമിതികളുള്ള രാജ്യം കൂടിയാണ് നേപ്പാൾ. ഈ പരിമിതികൾ പരിഹരിക്കാൻ ബിസിസിഐ സഹായിക്കുന്നു. ടി20 ലോകകപ്പ് പോലുള്ള വലിയ ടൂർണമെൻ്റുകൾക്ക് മുൻപ് ഇന്ത്യൻ സംസ്ഥാന ടീമുകൾക്കെതിരെയും ആഭ്യന്തര ടീമുകൾക്കെതിരെയും സന്നാഹ മത്സരങ്ങൾ കളിക്കാൻ നേപ്പാളിന് അവസരം നൽകുന്നതിലൂടെ ബിസിസിഐ ഈ പ്രശ്‌നം പരിഹരിച്ച് കൊടുക്കാറുണ്ട്. കൂടാതെ പരിക്ക് പറ്റുന്ന നേപ്പാൾ താരങ്ങൾക്ക് NCA-യിലെ ആധുനിക സൗകര്യങ്ങൾ ഉപയോഗിച്ച് ചികിത്സയും റീഹാബിലിറ്റേഷനും നൽകാനും ബിസിസിഐ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

അഫ്ഘാൻ ക്രിക്കറ്റിനെ ബിസിസിഐ സഹായിച്ചത് പോലെ നേപ്പാൾ ക്രിക്കറ്റിന്റെ ഉയർച്ചയ്കക്കായും ബിസിസിഐ സഹായിക്കുന്നുണ്ട്. മറ്റു രാജ്യങ്ങളുമായി നയതന്ത്രബന്ധം ഉറപ്പാക്കാനും ക്രിക്കറ്റിന്റെ വളർച്ചയ്ക്കുമായാണ് ബിസിസിഐ ഇത്തരത്തിലുള്ള സഹായം ചെയുന്നത്.