ഐ.എസ്.എൽ. സീസണിന് മുന്നോടിയായി എ.ഐ.എഫ്.എഫ്. സൂപ്പർ കപ്പ് പോരാട്ടങ്ങൾക്കായി കേരളാ ബ്ലാസ്റ്റേഴ്സ് ഒരുങ്ങി കഴിഞ്ഞു. ഒക്ടോബർ 30 രാജസ്ഥാൻ യൂണൈറ്റഡിനെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം. പ്രധാന പോരാട്ടത്തിന് ബ്ലാസ്റ്റേഴ്സ് ഒരുങ്ങുമ്പോൾ പരിശീലകൻ ഡേവിഡ് കറ്റാല ഉപയോഗിച്ചേക്കാവുന്ന തന്ത്രവും ഇപ്പോൾ വെളിപ്പെടുകയാണ്.
സൂപ്പർ കപ്പിലും വരാനിരിക്കുന്ന ഐ.എസ്.എൽ. സീസണിലും ബ്ലാസ്റ്റേഴ്സ് കളിക്കളത്തിൽ നടപ്പിലാക്കാൻ സാധ്യതയുള്ള പ്രധാന തന്ത്രം ‘ക്വിക്ക് പ്ലേ’ ആയിരിക്കുമെന്നാണ് ക്ലബ്ബ് പങ്കുവെക്കുന്ന പരിശീലന വീഡിയോകളിൽ നിന്നും ലഭിക്കുന്ന സൂചന.
പന്ത് കൂടുതൽ സമയം കൈവശം വെക്കാതെ, ഒന്നോ രണ്ടോ ടച്ചുകളിൽ മാത്രം പാസ് ചെയ്ത് അതിവേഗം മുന്നോട്ട് കയറുന്ന ആക്രമണ തന്ത്രമാണിത്. പരിശീലന വീഡിയോകളിൽ താരങ്ങൾ പന്ത് വേഗത്തിൽ കൈമാറി മുന്നോട്ട് പോകുന്നതിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എതിർ ടീമിന് പ്രതിരോധം ഒരുക്കാൻ സമയം നൽകാതെ, വേഗതയും കൃത്യതയുമുള്ള പാസുകളിലൂടെ ഗോൾ അവസരങ്ങൾ സൃഷ്ടിക്കുക എന്നതാണ് ഈ തന്ത്രത്തിൻ്റെ ലക്ഷ്യം.
ബ്ലാസ്റ്റേഴ്സിൻ്റെ സൂപ്പർ കപ്പ് ഫിക്സ്ചർ
ആദ്യ മത്സരം:
എതിരാളി: രാജസ്ഥാൻ യുണൈറ്റഡ് എഫ്.സി.
തീയതി: 2025 ഒക്ടോബർ 30
സമയം: 4:30 PM
വേദി: ജി.എം.സി. ബാംബോലിം
രണ്ടാം മത്സരം:
എതിരാളി: ഹൈദരാബാദ് എഫ്.സി.
തീയതി: 2025 നവംബർ 03
സമയം: 4:30 PM
വേദി: ജി.എം.സി. ബാംബോലിം
മൂന്നാം മത്സരം:
എതിരാളി: മുംബൈ സിറ്റി എഫ്.സി.
തീയതി: 2025 നവംബർ 06
സമയം: 7:30 PM
വേദി: ജെ.എൽ.എൻ. ഫട്ടോർഡ
ALSO READ: സാമ്പത്തിക പ്രതിസന്ധി; ഐഎസ്എൽ ക്ലബ് അടച്ച് പൂട്ടുന്നു
