ഫുട്ബോളിൽ റെഡ് കാർഡ്, യെല്ലോ കാർഡ് എന്നിവയൊക്കെ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ പർപ്പിൾ കാർഡ് അഥവാ ‘ചലഞ്ച് കാർഡ്’ നമ്മൾ കണ്ടിട്ടുണ്ടോ? എന്താണ് ഈ ‘ചലഞ്ച് കാർഡ്’? ഒരു പക്ഷെ, ട്ബോളിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാനുള്ള ഫിഫയുടെ പരീക്ഷണ നീക്കമാണിത്. ഇതിന്റെ ആദ്യ പരീക്ഷണം നടക്കുകയും ചെയ്തു, അതും ഫിഫ വേദിയായ അണ്ടർ 20 ലോകകപ്പിൽ.. ചലഞ്ച് കാർഡിനെ പറ്റി കൂടുതലറിയാം..
യു-20 ലോകകപ്പിന്റെ സെമി ഫൈനൽ മത്സരത്തിൽ മൊറോക്കോയുടെ പരിശീലകൻ മുഹമ്മദ് ഔഹ്ബി (Mohamed Ouahbi)യാണ് ആദ്യമായ് ‘ചലഞ്ച് കാർഡ്’ ഉപയോഗിച്ചത്.പരിശീലകർക്ക് റഫറിയുടെ തീരുമാനങ്ങൾ ചോദ്യം ചെയ്യാനും VAR (Video Assistant Referee) റിവ്യൂ ആവശ്യപ്പെടാനും അവസരം നൽകുന്നതാണ് ‘ചലഞ്ച് കാർഡ്’.
ALSO READ: സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്സ് കളിക്കുക ‘ക്വിക്ക് പ്ലേ’ സ്ട്രാറ്റജിയിൽ
യു-20 ലോകകപ്പ് സെമി ഫൈനൽ മത്സരത്തിനിടെ, റഫറിയുടെ ഒരു തീരുമാനത്തിൽ സംശയം തോന്നിയ ഔഹ്ബി, തൻ്റെ ടീമിന് ലഭിച്ച ‘ചലഞ്ച് കാർഡ്’ ഉപയോഗിക്കാൻ തീരുമാനിക്കുകയായിരുന്നു. പരിശീലകൻ കാർഡ് ഉയർത്തിയതോടെ റഫറി VAR പരിശോധന നടത്തുകയും ചെയ്തു.
ALSO READ: ഐഎസ്എല്ലിന് ഇനി പുതിയ ഫോർമേഷൻ; രണ്ട് പുതിയ നിയമങ്ങൾ പ്രാബല്യത്തിലേക്ക്..
നിലവിൽ, റഫറിയാണ് VAR ഉപയോഗിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്. എന്നാൽ, ഈ ‘ചലഞ്ച് കാർഡ്’ സമ്പ്രദായം വരുന്നതോടെ കളിക്കിടെ ടീമുകൾക്ക് ലഭിക്കുന്ന പരിമിതമായ അവസരങ്ങളിൽ റഫറിയുടെ തീരുമാനങ്ങൾ ചോദ്യം ചെയ്യാൻ പരിശീലകർക്ക് സാധിക്കും.
ALSO READ: നന്നായി കളിച്ചില്ലെങ്കിൽ ബ്ലാസ്റ്റേഴ്സ് ‘ഐഎസ്എല്ലിൽ നിന്ന് പുറത്ത്’; പകരം ഐ- ലീഗ് കളിച്ച് നടക്കാം
നിലവിൽ ഫിഫ പരീക്ഷണാടിസ്ഥാനത്തിലാണ് ഇത് നടപ്പിലാക്കുന്നത്. സംഭവം വിജയിച്ചാൽ ഉടൻ സീനിയർ തലത്തിലുള്ള ടൂർണമെൻ്റുകളിലും ‘ചലഞ്ച് കാർഡ്’ സംവിധാനം നിലവിൽ വന്നേക്കാം.
ALSO READ: സൂപ്പർ കപ്പിൽ നിന്ന് പിന്മാറിയത് 3 ക്ലബ്ബുകൾ; പ്രതിസന്ധിയിൽ എഐഎഫ്എഫ്
