FootballIndian Super CupKBFCSports

സൂപ്പർ കപ്പ് മത്സരങ്ങൾ ടെലികാസ്റ്റ് ചെയ്യിക്കാൻ ബ്ലാസ്റ്റേഴ്സിന്റെ നീക്കം

ബാംബോലിം സ്റ്റേഡിയത്തിലെ മത്സരങ്ങൾക്ക് ടെലികാസ്റ്റ് ഇല്ലാത്തതിനാൽ ബ്ലാസ്റ്റേഴ്‌സ് ഇക്കാര്യത്തിൽ ഒരു ഇടപെടൽ നടത്തിയിരിക്കുകയാണ്.

സൂപ്പർ കപ്പിൽ ബാംബോലിം സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരങ്ങളുടെ തത്സമയ സംപ്രേക്ഷണം ഉണ്ടാവില്ല എന്ന റിപ്പോർട്ട് ഇന്നലെയാണ് പുറത്ത് വന്നത്. ഇതോടെ ബാംബോലിം സ്റ്റേഡിയത്തിൽ നടക്കുന്ന കേരളാ ബ്ലാസ്റ്റേഴ്സിന്റെ രണ്ട് മത്സരങ്ങൾ ആരാധകർക്ക് നേരിട്ടതല്ലാതെ കാണാനാവില്ല. ബ്ലാസ്റ്റേഴ്സിന്റെ മാത്രമല്ല, ബാംബോലിം സ്റ്റേഡിയത്തിൽ നടക്കുന്ന ഒരൊറ്റ മത്സരം പോലും ടെലികാസ്റ്റ് ഉണ്ടാവില്ല. എന്നാൽ ഫറ്റോർഡ സ്റ്റേഡിയത്തിൽ നടക്കുന്ന എല്ലാ മത്സരങ്ങൾക്കും സംപ്രേക്ഷണം ഉണ്ടാവും. ബാംബോലിം സ്റ്റേഡിയത്തിലെ മത്സരങ്ങൾക്ക് ടെലികാസ്റ്റ് ഇല്ലാത്തതിനാൽ ബ്ലാസ്റ്റേഴ്‌സ് ഇക്കാര്യത്തിൽ ഒരു ഇടപെടൽ നടത്തിയിരിക്കുകയാണ്.

സംഭവത്തിൽ കേരളാ ബ്ലാസ്റ്റേഴ്സും സ്പോർട്ടിങ് ക്ലബ് ഡൽഹിയും ( പഴയ ഹൈദരാബാദ് എഫ്സി) എഐഎഫ്എഫിന് പരാതി നൽകിയിരിക്കുകയാണ്. AIFF-ൻ്റെ ‘റോഡ്മാപ്പിലും’ സൂപ്പർ കപ്പിലും വിശ്വാസം അർപ്പിച്ച് പണം മുടക്കിയ ക്ലബ്ബുകളോടും ആരാധകരോടും സ്പോൺസർമാരോടും ഇത് ചെയ്യുന്നത് കടുത്ത അനീതിയാണെന്ന് ക്ലബ്ബുകൾ നൽകിയ പരാതിയിൽ പറയുന്നു.

വിഷയത്തിൽ മറ്റു ക്ലബ്ബുകളും പരാതി നൽകാൻ സാധ്യതയുണ്ട്. ക്ലബ്ബുകളുടെ ഭാഗത്ത് നിന്നും സമ്മർദ്ദം ഉണ്ടായാൽ എഐഎഫ്എഫ് ടെലികാസ്റ്റ് ചെയ്യുന്ന കാര്യം പരിശോധിച്ചേക്കും.