ലോകോത്തര ടീമുകളെ അപേക്ഷിച്ച് ഇന്ത്യൻ ക്ലബ്ബുകൾ വിപണി മൂല്യത്തിൽ ഏറെ പിന്നിലാണ്. എങ്കിലും സമീപകാലത്തായി ഇന്ത്യൻ ക്ലബ്ബുകൾ വിപണി മൂല്യത്തിൽ വൻ വർദ്ധനവ് രേഖപ്പെടുത്തിയിരിക്കുകയാണ്. പ്രത്യേകിച്ച് കേരളാ ബ്ലാസ്റ്റേഴ്സ്, ജംഷദ്പൂർ എഫ്സി, ബംഗളുരു എഫ്സി എന്നീ ക്ലബ്ബുകൾ.
ഐഎസ്എല്ലിൽ നിലവിൽ ഏറ്റവും മൂല്യം കൂടിയ ക്ലബ് മോഹൻ ബഗാൻ സൂപ്പർ ജയൻറ്സ് ആണ്. ₹59.4 കോടിയാണ് മോഹൻ ബഗാന്റെ നിലവിലെ മാർക്കറ്റ് വാല്യൂ. എന്നാൽ നേരത്തെ അത് ₹60.8 കോടി ആയിരുന്നു അവരുടെ മൂല്യം. അതായത് -2.3 % കുറവ് അവരുടെ മൂല്യത്തിൽ സംഭവിച്ചിട്ടുണ്ട്. മൂല്യത്തിന്റെ കാര്യത്തിൽ രണ്ടാം സ്ഥാനത്തുള്ളത് ഈസ്റ്റ് ബംഗാളാണ്. ₹41.8 കോടിയാണ് അവരുടെ നിലവിലെ മൂല്യം. നേരത്തെ അത് ₹42 കോടി ആയിരുന്നു. -0.5 % കുറവ്. എന്നാൽ പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്സ് മാർക്കറ്റ് വാല്യൂവിൽ മുന്നേറ്റം ഉണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞ തവണ ₹34.4 കോടി ഉണ്ടായിരുന്ന ബ്ലാസ്റ്റേഴ്സിന്റെ മൂല്യം നിലവിൽ ₹40.4 കോടി ആയി ഉയർന്നിട്ടുണ്ട്. അതായത് 17.4 % വർദ്ധനവ്.
വിപണി മൂല്യത്തിൽ കുതിപ്പ് നടത്തിയത് ബ്ലാസ്റ്റേഴ്സിനെ കൂടാതെ, ജംഷദ്പൂർ എഫ്സി, ബംഗളുരു എഫ്സി എന്നിവരാണ്. ജംഷഡ്പൂർ എഫ്സി 40.5 % വർധനവും ബംഗളുരു എഫ്സി 31.2 % യുടെ വർധനവാണ് ഉണ്ടാക്കിയത്. മുംബൈ സിറ്റി എഫ്സി 0.7 % വർദ്ധനവ് ഉണ്ടാക്കിയിട്ടുണ്ട്.
