FootballKBFCSports

ലൂണയും ഡാനിഷും തിളങ്ങി;തകർപ്പൻ വിജയവുമായി ബ്ലാസ്റ്റേഴ്‌സ്

ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയം. ബ്ലാസ്റ്റേഴ്സിനായി ഡാനിഷ് ഫാറൂഖ് ആണ് ഗോൾ നേടിയത്. നായകൻ അഡ്രിയാൻ ലൂണയുടെ വകയാണ് അസിസ്റ്റ്.

സൂപ്പർ കപ്പിന് മുന്നോടിയായുള്ള സൗഹൃദമത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്സിന് ജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയം. ബ്ലാസ്റ്റേഴ്സിനായി ഡാനിഷ് ഫാറൂഖ് ആണ് ഗോൾ നേടിയത്. നായകൻ അഡ്രിയാൻ ലൂണയുടെ വകയാണ് അസിസ്റ്റ്.

ALSO READ: സൂപ്പർ കപ്പ് മത്സരങ്ങൾ ടെലികാസ്റ്റ് ചെയ്യിക്കാൻ ബ്ലാസ്റ്റേഴ്സിന്റെ നീക്കം

സൂപ്പർ കപ്പിന് മുന്നോടിയായുള്ള സൗഹൃദമത്സരത്തിൽ വിജയം നേടാനായത് ബ്ലാസ്റ്റേഴ്സിന് ആത്മവിശ്വാസം വർധിപ്പിക്കും. ബ്ലാസ്റ്റേഴ്സിനായി ഫ്രഡി, കോൾഡോ ഒബിയേറ്റ, ഷഹീഫ്, ഐബാൻ, റാണാവാഡേ തുടങ്ങിയ താരങ്ങൾ കളത്തിലിറങ്ങി.

ALSO READ: പറ്റിപ്പല്ല, ഐഎസ്എല്ലിൽ ‘വാർ’ വരുന്നു; ഒഫീഷ്യൽ ടെണ്ടർ നൽകി എഐഎഫ്എഫ്

അതേ സമയം, സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം ഒക്ടോബർ 30 ന് രാജസ്ഥാൻ യൂണൈറ്റഡിനെതിരെയാണ്. നവംബർ മൂന്നിന്സ്പോർട്ടിങ് ക്ലബ് ഡൽഹി, നവംബർ ആറിന് മുംബൈ സിറ്റി എഫ്സിക്കെതിരെയുമാണ് ബ്ലാസ്റ്റേഴ്സിന്റെ മത്സരം.