FootballIndian Super LeagueKBFCSports

കേരളാ ബ്ലാസ്റ്റേഴ്‌സ് എന്ന ‘അധ്യായം’ അവസാനിക്കുന്നു..? ചങ്കിടിപ്പിക്കുന്ന വാർത്ത

കേരളാ ബ്ലാസ്റ്റേഴ്‌സ് എന്ന ടീമിന്റെ മുഖമുദ്ര കേരളമാണ്. കേരളത്തിന്റെ അഗാധമായ ഫുട്ബോൾ സ്നേഹവും കാൽപന്ത് സംസ്കാരവുമാണ് ബ്ലാസ്റ്റേഴ്‌സ് എന്ന ടീമിന്റെ ശക്തി. എന്നാൽ കേരളാ ബ്ലാസ്റ്റേഴ്‌സ് കേരളം വിടുന്നതിനെ പറ്റി ആലോചിട്ടുണ്ടോ? അതെ, കേരളാ ബ്ലാസ്റ്റേഴ്‌സ് കേരളവും വിടാനുള്ള തയാറെടുപ്പുകൾ നടത്താൻ ഒരുങ്ങുന്നതായാണ് റിപ്പോർട്ട്.

ALSO READ: സൂപ്പർ കപ്പ്; ബ്ലാസ്റ്റേഴ്സിന് 2 അഡ്വാൻറ്റേജുകൾ; സെമി എളുപ്പമാവും

ബ്ലാസ്റ്റേഴ്സിന്റെ സ്ഥിരം ഹോം ഗ്രൗണ്ടായ കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു (JLN) സ്റ്റേഡിയം നിലവിൽ അറ്റകുറ്റ പണികൾക്കായി അടച്ചിട്ടിരിക്കുകയാണ്. ഈ അടച്ചിൽ ഐഎസ്എൽ സീസൺ വരെ തുടരും. മറ്റൊരു ഓപ്‌ഷനായ കോഴിക്കോട് സ്റ്റേഡിയവും അറ്റകുറ്റപ്പണികൾക്കായി ഐഎസ്എൽ വേളയിൽ അടച്ചിടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ക്ലബ്ബ് പുതിയ തട്ടകങ്ങൾ പരിഗണിക്കുന്നത്.

ALSO READ: സൂപ്പർ കപ്പ് പോരാട്ടങ്ങൾ യുട്യൂബിൽ സൗജന്യമായി കാണാം; ഇതാ ലിങ്ക്..

ഐഎഫ്ടി ന്യൂസ് മീഡിയ (@IFTnewsmedia) നൽകുന്ന റിപ്പോർട്ട് അനുസരിച്ച്, ബ്ലാസ്റ്റേഴ്സ് മാനേജ്‌മെൻ്റ് നിലവിൽ അഹമ്മദാബാദ്, പൂനെ, ഹൈദരാബാദ് എന്നിവിടങ്ങളിൽ ഏതെങ്കിലും ഒന്ന് ഹോം ഗ്രൗണ്ടായി തിരഞ്ഞെടുക്കാൻ ആലോചിക്കുന്നുണ്ട്.

കൊച്ചിയും കോഴിക്കോടുമാണ് കേരളത്തിലെ പ്രധാന രണ്ട് ഗ്രൗണ്ടുകൾ.ഈ രണ്ട് പ്രധാന വേദികളും ലഭ്യമല്ലാത്ത സാഹചര്യത്തിൽ, കളിക്കളങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കുന്നതിനായി മറ്റൊരു സംസ്ഥാനത്തേക്ക് താൽക്കാലികമായി ഹോം ബേസ് മാറ്റാൻ ക്ലബ്ബ് നിർബന്ധിതരാവുകയാണ്.