സൂപ്പർ കപ്പിലെ ആദ്യ മത്സരം കൊണ്ട് തന്നെ ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ഹൃദയത്തിൽ ഇടം പിടിച്ച താരമാണ് യുവാൻ റോഡ്രിഗസ്. പുതിയ സീസണിലേക്കായി ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയ ഈ സ്പാനിഷ് പ്രതിരോധ താരം സൂപ്പർ കപ്പിൽ രാജസ്ഥാൻ യൂണൈറ്റഡിനെതിരെ നടന്ന മത്സരത്തിൽ അരങ്ങേറ്റം കുറിക്കുകയും മികച്ച പ്രകടനം കൊണ്ട് ആരാധക പ്രശംസ നേടുകയും ചെയ്ത താരമാണ്. എന്നാൽ യുവാൻ മാത്രമല്ല, യുവാന്റെ സഹതാരവും കേരളത്തിൽ പന്ത് തട്ടാൻ ഒരുങ്ങുകയാണ്.
ALSO READ: ഇവരെന്ന് നന്നാവും; മോശം പ്രകടനം തുടർന്ന് 2 ബ്ലാസ്റ്റേഴ്സ് താരങ്ങൾ…
സൂപ്പർ ലീഗ് കേരളാ ക്ലബായ മലപ്പുറം എഫ്സി സ്വന്തമാക്കിയ സ്പാനിഷ് താരം സിക്കർ ഒസെറിൻജോറെഗിയാണ് യുവാന്റെ മുൻ സഹതാരം. ഇരുവരും 2022–2023 സീസണിൽ സ്പാനിഷ് ക്ലബായ SD അമോറെബീറ്റയ്ക്ക് വേണ്ടി കളിച്ചവരാണ്. ഒരൊറ്റ സീസണിലായിരുന്നു ഇരുവരും പ്രസ്തുത ക്ലബ്ബിനായി കളിച്ചത്.
ALSO READ: തിളങ്ങിയത് 4 താരങ്ങൾ മാത്രം; ബാക്കിയുള്ളവർ ശരാശരിക്ക് താഴെ; റേറ്റിംഗ് കാണാം
കഴിഞ്ഞ ദിവസമാണ് മലപ്പുറം എഫ്സി സിക്കർ ഒസെറിൻജോറെഗിയുടെ സൈനിങ് പ്രഖ്യാപിച്ചത്. യുവാനെ അപേക്ഷിച്ച് സ്പെയിൻ നാഷണൽ യൂത്ത് ടീമുകൾക്ക് വേണ്ടി കളിച്ച താരമാണ് 28 കാരനായ സിക്കർ. ലാലിഗയിൽ പ്രമുഖ ക്ലബായ അത്ലറ്റികോ ബിൽബാവോയുടെ അക്കാദമി പ്രോഡക്റ്റ് കൂടിയാണ് സിക്കർ.
