അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിൽ ഇന്ത്യ 1-0 ത്തിന് പിന്നിലാണ്. ആദ്യ മത്സരം മഴ കാരണം ഉപേക്ഷിച്ചപ്പോൾ രണ്ടാം മത്സരത്തിൽ 4 വിക്കറ്റിന് ഇന്ത്യ പരാജയപ്പെടുകയും ചെയ്തു. അതിനാൽ പരമ്പരയിൽ ഒരു തിരിച്ച് വരവിനായി മൂന്നാം ടി20യിൽ ഇന്ത്യയ്ക് വിജയം അനിവാര്യമാണ്. നവംബർ 2 ഞായറാഴ്ച്ച ഹൊബാർടിലാണ് മൂന്നാം ടി20. ഈ മത്സരത്തിൽ ഇന്ത്യൻ നിരയിൽ പ്രധാനപ്പെട്ട ഒരു മാറ്റം നടക്കാനുള്ള സാധ്യതയുണ്ട്.
ALSO READ: അവൻ ടി20യ്ക്ക് യോജിച്ച താരമല്ല, ഇനിയെങ്കിലും മനസിലാക്കൂ…
കഴിഞ്ഞ രണ്ട് മത്സരങ്ങളിലും പുറത്തിരുന്ന ഇന്ത്യൻ പേസർ അർശ്ദീപ് സിങ് മൂന്നാം മത്സരത്തിൽ ഇലവനിലേക്ക് തിരിച്ചെത്തിയേക്കും. പേസിന് ആനുകൂല്യമുള്ള ഓസിസ് പിച്ചിൽ രണ്ട് സ്പെഷ്യലിസ്റ്റ് ഫാസ്റ്റ് ബൗളർമാരെ മാത്രം ആശ്രയിക്കുന്ന ഇന്ത്യയുടെ തന്ത്രം രണ്ടാം മത്സരത്തിൽ പാടെ തകർന്നതാണ്. അതിനാൽ മൂന്നാം ടി20യിൽ അർശ്ദീപ് സിങ് ആദ്യ ഇലവനിലേക്ക് തിരിച്ചെത്തിയേക്കും.
ALSO READ: സഞ്ജു പവർ; ഗില്ലിനെ ബഹുദൂരം പിന്നിലാക്കി സഞ്ജുവിന്റെ തേരോട്ടം
അർശ്ദീപ് ആദ്യഇലവനിലേക്ക് എത്തിയാൽ പകരം കുൽദീപ് സിങ് പുറത്തിരിക്കേണ്ടി വരും. ബാറ്റിംഗ് ലൈനപ്പിലോ, മറ്റു സ്ഥാനങ്ങളിലോ മാറ്റമുണ്ടാവാനുള്ള സാധ്യത കുറവാണ്. അങ്ങനെയെങ്കിൽ മൂന്നാം ടി20യിൽ ഇന്ത്യയുടെ ഇലവൻ ഇപ്രകാരമായിരിക്കും.
ALSO READ: IPL: സൂപ്പർ ഓൾറൗണ്ടർ സിഎസ്കെയിലേക്ക്; വമ്പൻ ട്രേഡ് ഡീൽ പൂർത്തിയായി
അഭിഷേക് ശർമ്മ, ശുഭ്മാൻ ഗിൽ, സൂര്യകുമാർ യാദവ്, തിലക് വർമ്മ, സഞ്ജു സാംസൺ, ശിവം ദുബെ, അക്‌സർ പട്ടേൽ, വരുൺ ചക്രവർത്തി, ഹർഷിത് റാണാ, ജസ്പ്രീത് ബുംറ, അർശ്ദീപ് സിങ്
ALSO READ: സഞ്ജുവിനെ ഞങ്ങൾ റാഞ്ചും; ഐപിഎൽ വമ്പന്മാരുടെ വമ്പൻ സൂചന
