CricketIndian Cricket TeamSports

അഗാർക്കറിന്റെ തന്നിഷ്ടം; ഇന്ത്യൻ ടീമിൽ തഴയപ്പെട്ടത് 3 പ്രതിഭകൾ

മികച്ച ഫോമിനെ കണ്ടില്ലെന്നു നടിച്ചുകൊണ്ട് അർഹരായ കളിക്കാരെ അവഗണിക്കുന്ന രീതി IND vs NZ പരമ്പരയിലും ആവർത്തിക്കുകയാണ്. ടീം സെലക്ഷനിൽ അഗാർക്കറുടെയും ഗംഭീറിന്റെയും 'ഫേവറിറ്റിസം' അടിവരയിടുന്ന ചില പ്രധാന തീരുമാനങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കറും കോച്ച് ഗൗതം ഗംഭീറും തങ്ങൾക്കു താൽപ്പര്യമുള്ളവരെ ടീമിൽ കുത്തിനിറയ്ക്കുകയാണെന്ന ആരോപണം ശരിവെക്കുന്ന രീതിയിലാണ് പുതിയ ടീം പ്രഖ്യാപനം.

നിലവിലെ ഇന്ത്യൻ ടീം സെലക്ഷൻ. അതിന് ഉദാഹരണമാണ് ന്യൂസിലാൻഡിനെതിരെയുള്ള ഏകദിനപരമ്പര പ്രഖ്യാപനം

ആഭ്യന്തര ക്രിക്കറ്റിൽ തകർപ്പൻ ഫോമിൽ തുടരുന്ന മൂന്ന് പ്രമുഖ താരങ്ങളെ തഴഞ്ഞുകൊണ്ട് ഫോമില്ലാത്തവരെ ടീമിൽ നിലനിർത്തിയത് കടുത്ത വിമർശനങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.

മികച്ച ഫോമിനെ കണ്ടില്ലെന്നു നടിച്ചുകൊണ്ട് അർഹരായ കളിക്കാരെ അവഗണിക്കുന്ന രീതി IND vs NZ പരമ്പരയിലും ആവർത്തിച്ചു.

ടീം സെലക്ഷനിൽ അഗാർക്കറുടെയും ഗംഭീറിന്റെയും ‘ഫേവറിറ്റിസം’ അടിവരയിടുന്ന ചില പ്രധാന തീരുമാനങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

1. ഇഷാൻ കിഷനെ തഴഞ്ഞ് റിഷഭ് പന്ത്

IND vs NZ

വിക്കറ്റ് കീപ്പർ സ്ഥാനത്ത് ഇഷാൻ കിഷനെ പരിഗണിക്കാതെ റിഷഭ് പന്തിനെ നിലനിർത്തി. ഏകദിനത്തിൽ വെറും 33 മാത്രം ശരാശരിയുള്ള റിഷഭ് പന്ത്, ഏറ്റവും ഒടുവിൽ നടന്ന വിജയ് ഹസാരെ ട്രോഫിയിലും തീർത്തും പരാജയമായിരുന്നു.

നാല് ഇന്നിംഗ്സുകളിൽ നിന്ന് വെറും ഒരു ഫിഫ്റ്റി മാത്രമാണ് അദ്ദേഹത്തിന് നേടാനായത്. IND vs NZ പരമ്പരയിൽ റിഷഭ് പന്തിന് ലഭിച്ച ഈ മുൻഗണന അർഹിക്കാത്തതാണെന്നാണ് ആരാധകരുടെ പക്ഷം.

മറുഭാഗത്ത്, ഇഷാൻ കിഷൻ ആഭ്യന്തര ക്രിക്കറ്റിൽ റൺവേട്ട തുടരുകയാണ്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ 200 സ്ട്രൈക്ക് റേറ്റിൽ 500-ലധികം റൺസ് നേടിയ അദ്ദേഹം, വിജയ് ഹസാരെയിൽ 33 പന്തിൽ സെഞ്ച്വറിയും കുറിച്ചിരുന്നു.

ടി20 ലോകകപ്പ് ടീമിൽ ഇടംപിടിച്ച ഇഷാന് ഏകദിനത്തിലും അവസരം നൽകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അഗാർക്കർ അദ്ദേഹത്തെ വീണ്ടും തഴയുകയായിരുന്നു.

2. സെഞ്ച്വറി വീരൻ റുതുരാജ് ഗെയ്‌ക്‌വാദ് പുറത്ത്

IND vs NZ

ടീം സെലക്ഷനിലെ ഫേവറിറ്റിസത്തിന്റെ മറ്റൊരു ഇര റുതുരാജ് ഗെയ്‌ക്‌വാദാണ്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ അവസാന പരമ്പരയിൽ നാലാം നമ്പറിൽ ബാറ്റ് ചെയ്ത റുതുരാജ് തന്റെ കന്നി സെഞ്ച്വറിയിലൂടെ കഴിവ് തെളിയിച്ചിരുന്നു.

മികച്ച ഫോമിൽ തുടരുന്ന റുതുരാജ് IND vs NZ സ്ക്വാഡിൽ തീർച്ചയായും ഇടംപിടിക്കുമെന്ന് എല്ലാവരും കരുതിയതാണ്. എന്നാൽ യുവതാരങ്ങളെ പ്രോത്സാഹിപ്പിക്കുമെന്ന് പറയുന്ന ഗംഭീറും അഗാർക്കറും സ്ഥിരതയുള്ള റുതുരാജിനെ ടീമിന് പുറത്താക്കി എല്ലാവരെയും ഞെട്ടിച്ചു.

3. മുഹമ്മദ് ഷമിയെ തഴഞ്ഞ് പ്രസിദ്ധ് കൃഷ്ണ

IND vs NZ

പരിചയസമ്പന്നനായ മുഹമ്മദ് ഷമിയുടെ അഭാവമാണ് മറ്റൊരു പ്രധാന പോയിന്റ്. ആഭ്യന്തര ക്രിക്കറ്റിൽ ബംഗാളിനായി മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഷമിയുടെ തിരിച്ചുവരവിന് IND vs NZ പരമ്പര വേദിയാകുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

എന്നാൽ ഷമിയെ മറികടന്ന് പ്രസിദ്ധ് കൃഷ്ണയെ ടീമിൽ നിലനിർത്താനാണ് അഗാർക്കർ താല്പര്യം കാണിച്ചത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിൽ വൻതോതിൽ റൺസ് വഴങ്ങിയ പ്രസിദ്ധിനെ എന്തിനാണ് ടീമിൽ തുടരാൻ അനുവദിക്കുന്നത് എന്ന ചോദ്യം ശക്തമാണ്.

ALSO READ: സഞ്ജു ഇനി ടി20 ലോകകപ്പിന്റെ മുഖം; അഭിമാനനേട്ടം