FootballIndian Super LeagueSports

AIFF ആണ് ശരി; ഐഎസ്എല്ലിന്റെ നടത്തിപ്പിന് AIFF വാശിപിടിച്ചത് എന്തിന്? ഫെഡറേഷനെ വിമർശിക്കുന്നവർ അറിയേണ്ടത്…

എഐഎഫ്എഫാണ് ശരി എന്ന തലക്കെട്ട് കാണുമ്പോൾ തന്നെ പലർക്കും വിമതസ്വരങ്ങളും വിമർശനങ്ങളും ഉണ്ടായേക്കാം (isl). ശെരിയാണ്, എഐഎഫ്എഫ് വിമർശിക്കപ്പെടേണ്ടേ ഒരു സംഘടന തന്നെയാണ്.

ഇത്രയധികം ഫുട്ബോൾ ആരാധകരുള്ള ഒരു നാട്ടിൽ ഇന്ത്യൻ ഫുട്ബോളിന് അടിസ്ഥാനപാരമായ ഒരു അടിത്തറ ഉണ്ടാക്കാൻ എഐഎഫ്എഫിന് സാധിച്ചിട്ടില്ല.

പേര് കേൾക്കാത്ത രാജ്യങ്ങൾ പോലും ലോകകപ്പ് കളിക്കുമ്പോൾ ഇന്ത്യ ലോകകപ്പ് കളിക്കാത്തതിന്റെ കാരണവും എഐഎഫ്എഫും, മാറി മാറി വന്ന എഐഎഫ്എഫ് ഭരണാധികാരികളും തന്നെയാണ്.

ഐഎസ്എല്ലിന്റെ അനിശ്ചിതത്വത്തിനും ലീഗ് ഇത്രയൂം വൈകാൻ കാരണം എഐഎഫ്എഫ് തന്നെയാണ്. എന്നിരുന്നാലും, ഫെബ്രുവരി 14 ന് ലീഗ് ആരംഭിക്കാൻ കഴിഞ്ഞു എന്നത് എഐഎഫ്എഫിനെ സംബന്ധിച്ച് ആശ്വാസകരമാണ്.

എന്ത് കൊണ്ട് എഐഎഫ്എഫ് ശെരി എന്ന് പറയുന്നു?

ഇന്ത്യൻ ഫുട്ബോളിനെ നയിക്കേണ്ടത് രാജ്യത്തെ ഏറ്റവും ഉയർന്ന ഫുട്ബോൾ സംഘടനായ എഐഎഫ്എഫ് തന്നെയാണ്. അതൊരിക്കലും ഒരു കോർപറേറ്റ് സ്ഥാപനമാവരുത്.

അതേ സമയം, കോർപറേറ്റ് സ്ഥാപനം ഐഎസ്എൽ നടത്തുമ്പോൾ അതിന് എഐഎഫ്എഫ് നടത്തുന്ന ലീഗിനേക്കാൾ ജനപ്രീതിയും പണപ്രതാപവും ഉണ്ടാവും. പക്ഷേ, ഭാവിയിൽ അതൊരു പിടിമുറുക്കലായി തീരും.

കണ്ണഞ്ചിപ്പിക്കുന്ന രീതിയിൽ കടന്ന് വന്ന് പിന്നീട് പിടിമുറുക്കുന്ന രീതികൾ കോർപറേറ്റ് ഭീമന്മാർക്ക് പണ്ടേയുണ്ട്.

കോർപറേറ്റ് സ്ഥാപനം വർഷാവർഷം 50 കോടി രൂപ എഐഎഫ്എഫിന് നൽകിയായിരുന്നു ഐഎസ്എൽ നടത്തിയിരുന്നത്. എന്നാൽ പുതിയ കരാറിൽ ഇനി മുതൽ 10 കോടി മാത്രമേ നൽകുകയുള്ളൂ എന്ന് കോർപറേറ്റ് സ്ഥാപനം നിശ്ചയിക്കുകയും ചെയ്തു.

എന്നാൽ, 50 കോടി, 10 കോടി ആയി ചുരുങ്ങിയത് അല്ല എഐഎഫ്എഫ് കോർപറേറ്റ് സ്ഥാപനവുമായി കരാർ അവസാനിപ്പിക്കാൻ കാരണം എന്ന് വിശ്വസിക്കാനാവില്ല. മറിച്ച് ഐഎസ്എൽ നടത്തിപ്പിനെ കുറിച്ച് നേരത്തെ എഐഎഫ്എഫിന് ചില അതൃപ്തി ഉണ്ടായിരുന്നു.

അതൃപ്തി

റിലഗേഷനും പ്രൊമോഷനും ഇല്ലാത്ത ഒരു ലീഗ് ഒരു രാജ്യത്തിന്റെ ഫുട്ബോൾ വളർച്ചയ്ക്ക് ഗുണകരമാവില്ല. അത് ഒരു പാരമ്പര്യ രീതിയുമല്ല, മറിച്ച് അതൊരു ഫ്രാഞ്ചൈസി ഫുട്ബോൾ രീതിയാണ്.

ഫ്രാഞ്ചൈസി ഫുട്ബോൾ രീതിയോടുള്ള എഐഎഫ്എഫിന്റെ എതിർപ്പ് തന്നെയാണ് കരാറിൽ നിന്നും പിന്മാറാൻ എഐഎഫ്എഫിനെ പ്രേരിപ്പിച്ചത് എന്ന് വേണം കരുതാൻ.

കരാറിൽ നിന്നും പിന്മാറിയപ്പോൾ ലീഗ് പുനഃരാരംഭിക്കാൻ എഐഎഫ്എഫിന് പണം ഇല്ലാതെ പോയി എന്നതാണ് ലീഗ് വൈകാൻ കാരണം. ക്ലബ്ബുകൾ ലീഗ് ഏറ്റെടുക്കാമെന്ന് പറഞ്ഞപ്പോഴും എഐഎഫ്എഫ് അതിന് ചെവി കൊടുക്കാതെ പണം ഇല്ലെങ്കിലും സ്വന്തമായി ലീഗ് നടത്താമെന്ന് വാശി പിടിച്ചതും ഇന്ത്യൻ ഫുട്ബോളിനെ നയിക്കേണ്ടത് എഐഎഫ്എഫ് തന്നെയായിരിക്കണം എന്ന ഉത്തമ ബോധ്യത്തോടെയാണ്.

നിലവിലെ സാമ്പത്തിക ഘടനയിൽ എഐഎഫ്എഫ് നടത്തുന്ന ഒരു ലീഗ് മുമ്പ് നടന്ന ഐഎസ്എൽ പോലെ ഗ്രാൻഡ് ആവില്ല എങ്കിലും നാളെകളിൽ ഇന്ത്യൻ ഫുട്ബോളിനെ പിടിമുറുക്കാൻ പോകുന്ന ഒരു കോർപറേറ്റ് സ്ഥാപനത്തെക്കാൾ എന്ത് കൊണ്ടും ഇന്ത്യൻ ഫുട്ബാളിന്റെ ഭാവിക്ക് എഐഎഫ്എഫ് തന്നെ ലീഗ് നടത്തുന്നതാണ്.

ALSO READ: കൊച്ചിയിൽ മത്സരങ്ങളുണ്ടാവും; ഐഎസ്എല്ലിന്റെ പുതിയ ഫോർമാറ്റ് റെഡിയായി

content: isl