ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസണിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. നിലവിൽ സീസൺ മുന്നോടിയായിയുള്ള ഫിക്സചറുകൾ പുറത്ത് വന്നിരിക്കുകയാണ്. ഫെബ്രുവരി 14ന് കേരള ബ്ലാസ്റ്റേഴ്സ്-മോഹൻ ബഗാൻ സൂപ്പർ ജെയ്ന്റ്സ് മത്സരത്തോടെയാണ് സീസൺ ആരംഭിക്കുകയാണ്.
ഫിക്സചറുകളെല്ലാം വന്നെങ്കിലും ഇതുവരെ പുതിയ സീസണിന്റെ ബ്രോഡ്കാസ്റ്റിംഗുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനങ്ങൾ വന്നിട്ടില്ല. അഭ്യൂഹങ്ങൾ പ്രകാരം നിലവിൽ എഴോളം കമ്പനികൾ ISL സംപ്രേഷണ അവകാശം വാങ്ങാൻ രംഗത്തുണ്ട്.
നിലവിലെ സ്ഥിതി അനുസരിച്ച് ഫാൻകോഡാണ് വമ്പൻ ഓഫറുമായി രംഗത്തുള്ളത്. 8.62 കോടിക് പ്രൊഡക്ഷൻ, ടിവി ടെലികാസ്റ്റിങ്, ഓൺലൈൻ സ്ട്രീമിങ് ഉൾപ്പെടയുള്ള ഓഫറാണ് ഫാൻകോഡ് നൽകിയിരിക്കുന്നത്.
ജിയോസ്റ്റാറിന്റെ ഓഫർ അഞ്ച് കോടിയാണ്. പക്ഷെ ഇതിൽ ഓൺലൈൻ സ്ട്രീമിങ് മാത്രമേ ഉൾപ്പെടുന്നുള്ളു. ജിയോസ്റ്റാറിന്റെ ഓഫർ AIFF സ്വീകരിക്കുകയാണേൽ, AIFF ടിവി ടെലികാസ്റ്റിങ്ങിന് മറ്റൊരു കമ്പനിയെ കണ്ടുപിടിക്കേണ്ടി വരും.
എബിപി (ഡിജിറ്റൽ & പ്രൊഡക്ഷൻ), സ്പോർട്സ്വർക്ക്സ് (പ്രൊഡക്ഷൻ), വിദേശ കമ്പനിയായ ടു സർക്കിൾസ് (ഡിജിറ്റൽ, ഇന്റർനാഷണൽ ടിവി, ഡിജിറ്റൽ), കാലിഡോസ്കോപ്പ് (പ്രൊഡക്ഷൻ), മോണാർക്ക് പിആർ സൊല്യൂഷൻസ് (ഡിജിറ്റൽ & പ്രൊഡക്ഷൻ) എന്നിവരാണ് കരാറുമായി രംഗത്ത് വന്ന മറ്റ് കമ്പനികൾ. എന്തിരുന്നാലും ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനം ഉടൻ വരുന്നത്.
