Indian Super League

ബ്ലാസ്റ്റേഴ്‌സിന്റെ കളികൾ മാത്രം കാണാം; തുച്ഛമായ പൈസ നിരക്കിൽ വമ്പൻ സബ്സ്ക്രിപ്ഷൻ പ്ലാനുമായി ഫാൻകോഡ്…

ഇന്ത്യൻ സൂപ്പർ ലീഗ് 2025-26 സീസണിന്റെ ബ്രോഡ്കാസ്റ്റിംഗ് അവകാശം ഫാൻകോഡ് സ്വന്തമാക്കിയിരുന്നു. ഏകദേശം 8.62 കോടി മുടക്കിയാണ് ഫാൻകോഡ് ISL ബ്രോഡ്കാസ്റ്റിംഗ് അവകാശം സ്വന്തമാക്കിയത്. കഴിഞ്ഞ ദിവസം ഫാൻകോഡ് 299രൂപയുടെ ISL സീസൺ പാസ്സും അവതരിപ്പിച്ചിരുന്നു. 

ഇപ്പോളിതാ ഇതിന് പിന്നാലെ ആരാധകർക്കായി ടീം പാസ്സ് അവതരിപ്പിച്ചിരിക്കുകയാണ് ഫാൻകോഡ്. ഇതിൽ ആരാധകർക്ക് തങ്ങളുടെ ഇഷ്ട ടീമിന്റെ മത്സരം മാത്രം കാണാം കഴിയും. 149 രൂപയുടെ ISL ടീം പാസ്സ് സബ്സ്ക്രിപ്ഷനാണ് ഫാൻകോഡ് അവതരിപ്പിച്ചിരിക്കുന്നത്. 

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകൻ ഈയൊരു പാസ്സ് എടുക്കുകയാണേൽ ബ്ലാസ്റ്റേഴ്‌സിന്റെ ഈ സീസണിൽ നടക്കാൻ പോവുന്ന എല്ലാ മത്സരങ്ങളും കാണാൻ കഴിയും. പക്ഷെ മറ്റ് ടീമുകളുടെ മത്സരങ്ങൾ കാണാൻ കഴിയില്ല. നിലവിൽ ആരാധകർക്ക് ഫാൻകോഡ് ആപ് ഡൌൺലോഡ് ചെയ്ത് ഈയൊരു സബ്സ്ക്രിപ്ഷൻ എടുക്കാൻ കഴിയുന്നതാണ്. 

ഫെബ്രുവരി 14ന്  കേരള ബ്ലാസ്റ്റേഴ്‌സ് മോഹൻ ബഗാൻ മത്സരത്തോടെയാണ് സീസൺ തുടക്കം കുറിക്കുക. ഇതുവരെ ഐഎസ്എൽ ഏത് ടിവി ചാനലിലാണ് സംപ്രേഷണം ചെയ്യുക എന്നതിൽ അപ്ഡേറ്റ് വന്നിട്ടില്ല. ഇതുമായി ബന്ധപ്പെട്ടുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടൻ പുറത്ത് വരുന്നതാണ്.