Indian Cricket Team

സഞ്ജു സാംസൺ സസ്പെന്ഷനൊ?? സെമിഫൈനൽ കളിക്കാൻ സാധിക്കില്ലേ!! പ്രചരിക്കുന്ന വാർത്തകളുടെ സത്യാവസ്ഥ ഇതാ…

വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിൽ വിജയിച്ചതിന് ശേഷമുള്ള ആഘോഷത്തിന്റെ പേരിൽ സഞ്ജു സാംസൺ ഐസിസിയുടെ വിമർശനത്തിന് വിധേയനാണെന്നാണ് റിപ്പോർട്ടുകൾ വരുന്നത്. 

ഇന്ത്യൻ ബാറ്റ്‌സ്മാനെ സെമി ഫൈനലിൽ നിന്ന് വിലക്കിയേക്കാമെന്ന റിപ്പോർട്ടുകളാണ് ആരാധകരെ ഏറ്റവും ആശങ്കപ്പെടുത്തുന്നത്. മാച്ച് വിന്നിംഗ് 4 അടിച്ചതിന് തൊട്ടുപിന്നാലെ, സഞ്ജു സാംസൺ തന്റെ ഹെൽമെറ്റ് ഊരി നിലത്തേക്ക് എറിയുകയും തുടർന്ന് അദ്ദേഹം മുട്ടുകുത്തി നിന്ന് ദൈവത്തിനോട് നന്ദി പറയുകയായിരുന്നു.

ലഭിക്കുന്ന അഭ്യൂഹങ്ങൾ പ്രകാരം സഞ്ജു സാംസൺ ഇംഗ്ലണ്ടിനെതിരെയുള്ള സെമിഫൈനൽ നഷ്ടമാക്കില്ലായെന്നാണ്. പക്ഷെ താരത്തിന് ICC ഭാഗത്ത്‌ നിന്ന് ചില ശിക്ഷകൾ ലഭിച്ചേക്കാമെന്ന് അപ്ഡേറ്റുണ്ട്. 

എന്തൊക്കെയായിരിക്കും സഞ്ജുവിന് ലഭിക്കാവുന്ന ശിക്ഷകൾ?

മിക്ക കേസുകളിലും, ക്രിക്കറ്റ് ഉപകരണങ്ങൾ ദുരുപയോഗം ചെയ്തതിന് ക്രിക്കറ്റ് കളിക്കാരെ വിലക്കാറില്ല. ഐസിസി പെരുമാറ്റച്ചട്ടം പ്രകാരം, അത്തരം പ്രവൃത്തികൾ സാധാരണയായി ലെവൽ 1 കുറ്റകൃത്യമായി കണക്കാക്കപ്പെടുന്നു. 

ലെവൽ 1 ലെ പരമാവധി ശിക്ഷ മാച്ച് ഫീയുടെ 50% വരെ പിഴയും 2 ഡീമെറിറ്റ് പോയിന്റുകളുമാണ്. അതുകൊണ്ട് തന്നെ നിലവിലെ സാഹചര്യത്തിൽ കൂടിപ്പോയാൾ സഞ്ജുവിന് ഈയൊരു ശിക്ഷയെ ലഭിക്കാൻ സാധ്യതയുള്ളൂ. 

ഇന്ത്യ vs ഇംഗ്ലണ്ട് സെമിഫൈനൽ മത്സരം

2026 മാർച്ച് 5 വ്യാഴാഴ്ച മുംബൈയിലെ പ്രശസ്തമായ വാങ്കഡെ സ്റ്റേഡിയത്തിൽ ഇംഗ്ലണ്ടിനെതിരെയാണ് ഇന്ത്യയുടെ സെമിഫൈനൽ മത്സരം. ഇന്ത്യൻ സമയം വൈകുന്നേരം 7:00 മണിക്ക് മത്സരം ആരംഭിക്കും, കാലാവസ്ഥ തടസ്സപ്പെട്ടാൽ ഒരു റിസർവ് ദിനം കൂടി ലഭ്യമായിരിക്കും. 

മാർച്ച്‌ നാലിന് നടക്കാൻ പോവുന്ന ഒന്നാം സെമിയിൽ സൗത്ത് ആഫ്രിക്ക ന്യൂസിലാണ്ടിനെ നേരിടും. രാത്രി 7 മണിക്ക് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ വെച്ചാണ് മത്സരം നടക്കുക.