ട്വന്റി20 ലോകകപ്പിലെ കിരീട നേട്ടത്തിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീം അടുത്ത വലിയ ലക്ഷ്യത്തിലേക്ക് ഒരുങ്ങുന്നു. അടുത്ത വർഷം ദക്ഷിണാഫ്രിക്ക, സിംബാവേ, നമീബിയ എന്നിവിടങ്ങളിൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിൽ കിരീടം ചൂടുക എന്ന ദൗത്യത്തിനായുള്ള പടയൊരുക്കം ബിസിസിഐ ഇതിനകം ആരംഭിച്ചു കഴിഞ്ഞിരിക്കുകയാണ്.
ഇതിന്റെ ഭാഗമായി നിലവിലെ ഏകദിന ടീമിൽ വൻ അഴിച്ചുപണികൾ നടത്താനാണ് അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി തയ്യാറെടുക്കുന്നത് (Major changes in India’s ODI squad for World Cup). ടീമിലെ മൂന്ന് സൂപ്പർ താരങ്ങളുടെ സ്ഥാനം ഇതോടെ അപകടത്തിലാകുമെന്നാണ് പുറത്തുവരുന്ന സൂചനകൾ.
ALSO READ: ഹർദിക് പാണ്ട്യയ്ക്കെതിരെ കേസ്; കുറ്റം തെളിഞ്ഞാൽ മൂന്ന് വർഷം വരെ തടവ് ശിക്ഷ..?
ഐപിഎൽ 2026-ന് ശേഷം നടക്കാനിരിക്കുന്ന ഏകദിന പരമ്പരകളെ ലോകകപ്പിനുള്ള റിഹേഴ്സലായിട്ടാണ് പരിശീലകൻ ഗംഭീർ കാണുന്നത്. ഏറ്റവും മികച്ച ടീം കോമ്പിനേഷൻ കണ്ടെത്തുന്നതിനൊപ്പം ബാക്കപ്പ് താരങ്ങളെ വാർത്തെടുക്കാനും ഗംഭീറിന് പദ്ധതിയുണ്ട്.
ദീർഘകാലാടിസ്ഥാനത്തിലുള്ള മാറ്റങ്ങൾ ലക്ഷ്യമിടുന്നതിനാൽ കെ.എൽ രാഹുൽ, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ എന്നിവർക്ക് ഏകദിന ടീമിലെ സ്ഥാനം നഷ്ടമായേക്കുമെന്നാണ് റിപ്പോർട്ടുകൾ.
ALSO READ: സഞ്ജുവിന് ഇനി വൈകാരിക മത്സരം; പോരാട്ടം മാർച്ച് 30 ന്
ജഡേജ, രാഹുൽ, പന്ത്
വെറ്ററൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയുടെ ഏകദിന കരിയർ ഏകദേശം അവസാനിച്ച മട്ടാണ്. കഴിഞ്ഞ കുറച്ച് മത്സരങ്ങളിലായി ബാറ്റിംഗിലും ബൗളിംഗിലും കാര്യമായ സ്വാധീനം ചെലുത്താൻ ജഡേജയ്ക്ക് സാധിച്ചിട്ടില്ല.
ഭാവിയിലേക്കുള്ള പ്ലാനുകളിൽ ജഡേജയെ ഇനി പരിഗണിക്കേണ്ടതില്ലെന്നാണ് സെലക്ഷൻ കമ്മിറ്റിയുടെ നിലപാട്. അതുകൊണ്ടുതന്നെ വരാനിരിക്കുന്ന പരമ്പരകളിൽ ജഡേജയ്ക്ക് അവസരം ലഭിക്കാൻ സാധ്യത കുറവാണ്.
ALSO READ: സഞ്ജുവിനെ ഏകദിനത്തിലേക്ക് പരിഗണിക്കാൻ ഗംഭീർ; പക്ഷെ, അഗ്നിപരീക്ഷണം താണ്ടണം
വിക്കറ്റ് കീപ്പർ ബാറ്റർ കെ.എൽ രാഹുലിന്റെ കാര്യത്തിലും സെലക്ടർമാർക്കിടയിൽ ആശങ്കയുണ്ട്. നിലവിൽ ടീമിലെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പറാണെങ്കിലും 34 വയസ്സിലേക്ക് കടക്കുന്ന രാഹുലിനെ ദീർഘകാല ഓപ്ഷനായി കാണാൻ സെലക്ടർമാർ തയ്യാറല്ല.
യുവതാരങ്ങൾക്ക് കൂടുതൽ അവസരം നൽകുന്നതിന്റെ ഭാഗമായി രാഹുലിനെ പരിമിത ഓവർ ക്രിക്കറ്റിൽ നിന്ന് മാറ്റിനിർത്താനുള്ള സാധ്യതകളുണ്ട്.

റിഷഭ് പന്തിന്റെ അവസ്ഥയും സമാനമാണ്. ടെസ്റ്റ് ക്രിക്കറ്റിൽ മികച്ച റെക്കോർഡുണ്ടെങ്കിലും ഏകദിനത്തിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കാൻ പന്തിന് സാധിക്കുന്നില്ല.
നിലവിൽ ട്വന്റി20 ടീമിൽ നിന്ന് പുറത്തായ പന്തിന് ഏകദിനത്തിലും സ്ഥാനം നഷ്ടമായാൽ ടെസ്റ്റ് സ്പെഷ്യലിസ്റ്റ് എന്ന നിലയിലേക്ക് ഒതുങ്ങേണ്ടി വരും.
അതേസമയം, മലയാളി താരം സഞ്ജു സാംസണും ഇഷാൻ കിഷനും ഏകദിന ടീമിൽ കൂടുതൽ അവസരങ്ങൾ ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.
ട്വന്റി20 ലോകകപ്പിലെ കിരീട വിജയത്തിൽ നിർണ്ണായക പങ്കുവഹിച്ച സഞ്ജുവിന് ഏകദിനത്തിൽ 50-ന് മുകളിൽ ശരാശരിയുണ്ട്.
മധ്യനിരയിൽ സഞ്ജുവിന്റെ സാന്നിധ്യം ടീമിന് കരുത്താകുമെന്ന് സെലക്ടർമാർ വിശ്വസിക്കുന്നു.
ഏകദിനത്തിൽ ഇരട്ട സെഞ്ച്വറി നേടി കരുത്ത് തെളിയിച്ച ഇഷാൻ കിഷനെയും ഓപ്പണിംഗിലോ മധ്യനിരയിലോ പരീക്ഷിക്കാനാണ് പ്ലാൻ.
ഐപിഎൽ സീസണിന് ശേഷം ജൂണിൽ നടക്കാനിരിക്കുന്ന അന്താരാഷ്ട്ര മത്സരങ്ങളിൽ ഈ നിർണ്ണായക മാറ്റങ്ങൾ പ്രതിഫലിക്കുമെന്നാണ് ക്രിക്കറ്റ് ലോകം വിലയിരുത്തുന്നത്.
content: Major changes in India’s ODI squad for World Cup
