CricketCricket LeaguesIndian Premier LeagueSportsTransfer News

ഹാർദിക് കെകെആറിലേക്ക്: പകരം മുംബൈ ആവശ്യപ്പെടുന്നത് കൊൽക്കത്തയുടെ മികച്ച യുവതാരങ്ങളെ

ലഭ്യമാവുന്ന റിപോർട്ടുകൾ അനുസരിച്ച് പാണ്ട്യയെ കൈമാറാൻ മുംബൈ 5 ഓപ്‌ഷനുകൾ മുന്നോട്ട് വെച്ചെന്നാണ്.

ഐപിഎൽ 2027 ന് ഇനിയും മാസങ്ങൾ ബാക്കിയുണ്ടെങ്കിലും ട്രേഡ് നീക്കങ്ങൾ സജീവമാണ്. മുംബൈ ഇന്ത്യൻസ് നായകൻ ഹർദിക് പാണ്ട്യ തന്നെയാണ് പ്രധാന ചർച്ചാ വിഷയം.

ചെന്നൈ സൂപ്പർ കിങ്സിലേക്ക് താരം കൈമാറ്റം ചെയ്യപ്പെടും എന്ന ശക്തമായ റൂമറുകൾ ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ കാര്യങ്ങൾ മാറി മറിഞ്ഞിരിക്കുകയാണ്.

പാണ്ട്യയെ സ്വാന്തമാക്കാൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ശക്തമായ നീക്കങ്ങൾ നടത്തുണ്ടെന്നാണ് റിപോർട്ടുകൾ. അജിൻക്യ രഹാനെ വിരമിച്ചതോടെ അവർക്ക് പുതിയ നായകനെ ആവശ്യമായിരിക്കുകയാണ്. ഇതോടെയാണ് അവരുടെ കണ്ണ് പാണ്ട്യയിലേക്ക് പതിഞ്ഞത്.

Hardik Pandya Mumbai Indians Trade to KKR Likely
Hardik Pandya Mumbai Indians Trade to KKR Likely

ഹാർദിക്കിനെ പോലൊരു മാച്ച് വിന്നർ കൊൽക്കത്തയിലെത്തിയാൽ അത് കൊൽക്കത്തയെ കൂടുതൽ അപകടകാരിയാക്കും എന്നതിൽ സംശയമില്ല.

എന്നാൽ മുംബൈ ഇന്ത്യൻസിനെ സംബന്ധിച്ച് തങ്ങളുടെ പ്രധാന താരത്തെ മറ്റൊരു വമ്പൻ ടീമിന് വിട്ടുകൊടുക്കുമ്പോൾ കൃത്യമായ ലാഭം അവർക്കും ആവശ്യമാണ്.

ചെന്നൈ സൂപ്പർ കിങ്സ് അല്ലെങ്കിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് എന്നിവരിലേക്ക് ഹാർദിക് പോയാൽ അത് ആ ടീമുകളെ കൂടുതൽ ശക്തരാക്കും.

നിലവിൽ അഞ്ചും മൂന്നും വീതം കിരീടങ്ങൾ നേടിയ ടീമുകൾ തമ്മിലുള്ള ഈ മത്സരത്തിൽ, എതിരാളികൾ തങ്ങളെക്കാൾ കരുത്തരാകുന്നത് മുംബൈ ഒരിക്കലും ആഗ്രഹിക്കില്ല.

അതിനാൽ തന്നെ അത്രയും വലിയ തുകയോ അല്ലെങ്കിൽ മികച്ച യുവതാരങ്ങളെയോ പകരമായി ലഭിച്ചാൽ മാത്രമേ മുംബൈ ഈ ട്രേഡിന് തയ്യാറാവൂ. ലഭ്യമാവുന്ന റിപോർട്ടുകൾ അനുസരിച്ച് പാണ്ട്യയെ കൈമാറാൻ മുംബൈ 5 ഓപ്‌ഷനുകൾ മുന്നോട്ട് വെച്ചെന്നാണ്. ആ 5 ഓപ്‌ഷനുകൾ ഏതൊക്കെയാണെന്ന് നോക്കാം..

കാമറൂൺ ഗ്രീൻ

തങ്ങളുടെ മുൻ താരം കൂടിയായ കാമറൂൺ ഗ്രീൻ നിലവിൽ കെകെആർ താരമാണ്. ഹർദിക് പാണ്ട്യയെ പോലെയൊരു താരത്തെ വിട്ട് കൊടുക്കുമ്പോൾ അതേ പ്രൊഫൈലുള്ള ഗ്രീനിലേക്കാണ് മുംബൈയുടെ നോട്ടം. അതിനാൽ ഈ ഓപ്‌ഷൻ മുംബൈ പ്രധാനമായും മുന്നോട്ട് വെയ്ക്കുന്നുണ്ട്.

റിങ്കു സിങ്, ഹർഷിത് റാണാ

പാണ്ട്യയ്ക്ക് പകരം മുംബൈ കണ്ണ് വെയ്ക്കുന്ന രണ്ടമത്തെ ഓപ്‌ഷനാണ് റിങ്കു സിങ്, ഹർഷിത് റാണ എന്നിവർ.ഈ താരങ്ങളെ സ്വന്തമാക്കുന്നത് മുംബൈയുടെ ദീർഘകാലത്തേക്ക് ഉപകാരം ചെയ്യും. എന്നാൽ തങ്ങളുടെ പ്രധാന താരങ്ങളായ ഇരുവരെയും കൈമാറാൻ കെകെആർ തയ്യാറാവുമോ എന്നതാണ് കണ്ടറിയേണ്ടത്.

രമൺദീപ് സിങ്, ഹർഷിത് റാണാ

നിലവിൽ മുംബൈ ഫിനിഷിങ് പോരായ്‌മ നേരിടുന്നുണ്. അതിനുള്ള ഒരു ഓപ്‌ഷനായി അവർ കാണുന്ന മറ്റൊരു ഓപ്‌ഷനാണ് രമൺദീപ് സിങ്. ഒപ്പം ഹർഷിത് റാണയും.

രമൺദീപ് സിങ്, കാമറൂൺ ഗ്രീൻ

ഹാർദിക്കിന് പകരമായി കാമറൂൺ ഗ്രീനിനൊപ്പം രമൺദീപ് സിങ്ങിനെയും മുംബൈ ലക്ഷ്യമിടുന്നുണ്ട്.

അംഗരീഷ് രഘുവംശി, ഹർഷിത് റാണാ

നിലവിൽ സൂര്യകുമാർ യാദവ് മോശം പ്രകടനം നടത്തിയ സാഹചര്യത്തിൽ സൂര്യക്ക് പകരക്കാരനായി മുംബൈ നോട്ടമിടുന്ന യുവതാരമാണ് അംഗരീഷ് രഘുവംശി. ഒപ്പം ഹർഷിത് റാണായും. ജസ്പ്രീത് ബുമ്രയ്ക്ക് ഒപ്പം മികച്ച രീതിയിൽ പന്തെറിയിക്കാനുള്ള ഒരു ഓപ്‌ഷനായാണ് മുംബൈ റാണയെ കാണുന്നത്. ഒപ്പം ബാറ്റിങ്ങിലും ചെറിയൊരു വെടിക്കെട്ട് നടത്താൻ റാണയ്ക്ക് ശേഷിയുണ്ട്. അതിനാലാണ് മുംബൈ പ്രധാനമായും റാണായെ ലക്ഷ്യം വെയ്ക്കുന്നത്.

ALSO READ:

English Summary: A potential trade involving Hardik Pandya Mumbai Indians and Kolkata Knight Riders is sparking major IPL buzz. Ravichandran Ashwin suggested Mumbai might only accept the blockbuster deal in exchange for key KKR players like Harshit Rana and Rinku Singh to strengthen their squad.