CricketCricket LeaguesIndian Premier LeagueSportsTransfer News

പാണ്ട്യയെയും ജാക്‌സിനേയും ചെന്നൈയ്ക്ക് നല്കാൻ മുംബൈ: പകരം ആവശ്യപ്പെടുന്നത് 2 സൂപ്പർ താരങ്ങളെ…

ഈയൊരു വമ്പൻ ട്രേഡ് ഡീലിന് മുംബൈയും തയ്യാറാണെന്നാണ് അറിയാൻ കഴിയുന്നത്. എന്നാൽ പകരം അവർ മുന്നോട്ടുവെക്കുന്ന നിബന്ധനകൾ ഒട്ടും ചെറുതല്ല.

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ വരാനിരിക്കുന്ന സീസണുകൾക്കായി ടീമുകളെല്ലാം വലിയ പ്ലാനുകളോടെ മുന്നോട്ട് പോവുകയാണ്.

ലേലത്തിന് മുൻപുള്ള ട്രേഡിംഗ് വിൻഡോ സജീവമാകുമ്പോൾ എപ്പോഴും കേൾക്കാറുള്ള അഭ്യൂഹങ്ങൾക്ക് ഇത്തവണ അല്പം ചൂട് കൂടുതലാണ്.പ്രത്യേകിച്ച് ഐപിഎല്ലിലെ ഏറ്റവും വലിയ രണ്ട് വൈരികളായ ചെന്നൈ സൂപ്പർ കിംഗ്സും മുംബൈ ഇന്ത്യൻസും എന്തെങ്കിലും നീക്കങ്ങൾ നടത്തിയാൽ ആരാധകർക്കിടയിൽ അത് വലിയ തരംഗമായി മാറും.

കഴിഞ്ഞ ഏതാനും സീസണുകളിലെ തിരിച്ചടികൾക്ക് ശേഷം ടീമിനെ വീണ്ടും കരുത്തുറ്റതാക്കാൻ ചെന്നൈ വൻ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്നാണ് ഏറ്റവും പുതിയ വിവരങ്ങൾ സൂചിപ്പിക്കുന്നത്.

അഞ്ച് തവണ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്സിന് സമീപകാലത്ത് പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചിരുന്നില്ല.

മധ്യനിരയിലെ തളർച്ചയും വിദേശ ഓൾറൗണ്ടർമാരുടെ അഭാവവുമാണ് പലപ്പോഴും ചെന്നൈക്ക് തിരിച്ചടിയായത്.ഇതിനൊരു ശാശ്വത പരിഹാരം കണ്ടെത്താൻ മറ്റൊരു പ്രമുഖ ടീമിലെ നായകനെയും പ്രധാന താരത്തെയും തന്നെയാണ് അവർ ലക്ഷ്യമിടുന്നത്.

പ്രമുഖ മാധ്യമമായ ക്രെക്സ് (Crex) പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, മുംബൈ ഇന്ത്യൻസിന്റെ നായകൻ ഹാർദിക് പാണ്ഡ്യയെ സ്വന്തമാക്കാൻ ചെന്നൈ വലിയ ശ്രമങ്ങൾ നടത്തുന്നുണ്ട്. എന്നാൽ അവിടെയും തീരുന്നില്ല കാര്യങ്ങൾ, ഹാർദിക്കിന് പുറമെ മുംബൈയുടെ തകർപ്പൻ വിദേശ ഓൾറൗണ്ടറായ വിൽ ജാക്സിനെയും തങ്ങളോടൊപ്പം കൂട്ടാൻ ചെന്നൈ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

ഈയൊരു വമ്പൻ ട്രേഡ് ഡീലിന് മുംബൈയും തയ്യാറാണെന്നാണ് അറിയാൻ കഴിയുന്നത്. എന്നാൽ പകരം അവർ മുന്നോട്ടുവെക്കുന്ന നിബന്ധനകൾ ഒട്ടും ചെറുതല്ല.

IPL Trade News: CSK Eye Hardik Pandya and Will Jacks
IPL Trade News: CSK Eye Hardik Pandya and Will Jacks

ചെന്നൈയുടെ സിക്സർ കിംഗ് ശിവം ദുബെയെയും യുവതാരം ഡെവാൾഡ് ബ്രെവിസിനെയുമാണ് മുംബൈ ആവശ്യപ്പെടുന്നത്. ഇതിന് പുറമെ ഈ ട്രേഡ് പൂർത്തിയാക്കാൻ അധികമായി 10 കോടി രൂപ കൂടി മുംബൈ ആവശ്യപ്പെട്ടിട്ടുണ്ട്.

സൂപ്പർ താരങ്ങളെ വിട്ടുകൊടുക്കാൻ മുംബൈ തയ്യാറാകുന്നുണ്ടെങ്കിലും അതിന് തക്കതായ മൂല്യം തന്നെയാണ് അവർ തിരികെ ചോദിക്കുന്നത്.

മുൻകാലങ്ങളിൽ ആൽബി മോർക്കൽ, സാം കറൻ, മൊയീൻ അലി തുടങ്ങിയ വിദേശ ഓൾറൗണ്ടർമാരായിരുന്നു ചെന്നൈയുടെ വിജയങ്ങളിൽ വലിയ പങ്ക് വഹിച്ചിരുന്നത്. എന്നാൽ അവർക്ക് ശേഷം അത്തരമൊരു ഓൾറൗണ്ടറെ കണ്ടെത്താൻ ചെന്നൈക്ക് സാധിച്ചിട്ടില്ല.

വിൽ ജാക്സ് വരുന്നതോടെ ടോപ്പ് ഓർഡറിലും മധ്യനിരയിലും ബാറ്റ് ചെയ്യാനും ഓഫ് സ്പിൻ ബൗളിംഗിലൂടെ ചെപ്പോക്കിലെ പിച്ചിൽ വിക്കറ്റുകൾ വീഴ്ത്താനും ചെന്നൈക്ക് കഴിയും.

ഇതിനൊപ്പം എം.എസ് ധോണിയുടെ ഉപദേശങ്ങൾക്ക് കീഴിൽ ഹാർദിക് പാണ്ഡ്യ കൂടി എത്തുന്നതോടെ ചെന്നൈയുടെ ഓൾറൗണ്ട് കരുത്ത് ഇരട്ടിയാകും.

ഒറ്റനോട്ടത്തിൽ ഈ ട്രേഡ് നടക്കുകയാണെങ്കിൽ കൂടുതൽ ലാഭം ചെന്നൈ സൂപ്പർ കിംഗ്സിനായിരിക്കും.

മുംബൈയെ സംബന്ധിച്ച് നിലവിൽ മധ്യനിര ബാറ്റിംഗിനേക്കാൾ ബൗളിംഗ് നിര ശക്തിപ്പെടുത്തേണ്ട സാഹചര്യമാണുള്ളത്.

മാത്രവുമല്ല, സൂര്യകുമാർ യാദവ്, തിലക് വർമ്മ തുടങ്ങിയ പ്രമുഖരുള്ള മുംബൈ നിരയിൽ ബ്രെവിസിന് ആദ്യ ഇലവനിൽ സ്ഥാനം കണ്ടെത്തുക എളുപ്പമായിരിക്കില്ല.

എന്നാൽ പാണ്ഡ്യയും ജാക്സും ചെന്നൈയിലെത്തിയാൽ അടുത്ത സീസണിൽ കിരീടം തിരിച്ചുപിടിക്കാൻ കാത്തിരിക്കുന്ന മഞ്ഞപ്പടക്ക് അത് വലിയൊരു ഊർജ്ജമായി മാറും.

ALSO READ:

English Summary: According to recent IPL Trade News, Chennai Super Kings are interested in trading Mumbai Indians’ Hardik Pandya and Will Jacks. In exchange, Mumbai Indians have reportedly demanded Shivam Dube, Dewald Brevis, and an additional 10 crore rupees to complete the blockbuster trade deal.