CricketIndian Cricket TeamSports

ഗംഭീർ ‘താൽകാലികമായി പുറത്ത്’: പകരം പഴയ പരിശീലകൻ തിരിച്ചെത്തുന്നു

ഈ രണ്ട് പ്രധാന ടൂർണമെന്റുകളിലും ടീം ഇന്ത്യയെ നയിക്കാൻ മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ ഒപ്പമുണ്ടാകില്ലെന്നാണ് അറിയുന്നത്.

ഇന്ത്യൻ ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം മത്സരങ്ങളുടെ തിരക്കേറിയ ഒരു കലണ്ടറാണ് വരാനിരിക്കുന്നത്. മത്സരങ്ങളുടെ തിരക്കുകൾ കാരണം ബിസിസിഐ പലപ്പോഴും ഒരേസമയത്ത് രണ്ട് വ്യത്യസ്ത ഇന്ത്യൻ ടീമുകളെ വരെ കളത്തിലിറക്കാറുണ്ട്. വീണ്ടും ഇത്തരമൊരു പരീക്ഷണത്തിന് ബിസിസിഐ വീണ്ടും ഒരുങ്ങുന്നതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

നിലവിൽ ഇംഗിഷ് മണ്ണിൽ ഏകദിനപരമ്പരയ്ക്കുള്ള തയ്യാറെടുപ്പുകളിലാണ് ഇന്ത്യൻ ടീം. ഈ നിർണ്ണായക പര്യടനത്തിന് തൊട്ടുപിന്നാലെ ഇന്ത്യൻ യുവനിരയെ കാത്തിരിക്കുന്നത് സിംബാബ്‌വെ പരമ്പരയും ഒപ്പം ഏഷ്യൻ ഗെയിംസ് പോരാട്ടങ്ങളുമാണ്.

എന്നാൽ ഈ രണ്ട് പ്രധാന ടൂർണമെന്റുകളിലും ടീം ഇന്ത്യയെ നയിക്കാൻ മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ ഒപ്പമുണ്ടാകില്ലെന്നാണ് അറിയുന്നത്. കടുത്ത മത്സരക്രമം കാരണം ഗംഭീറിന് പകരം മുൻ താരം വി.വി.എസ്. ലക്ഷ്മൺ താൽക്കാലികമായി ഇന്ത്യൻ ടീമിന്റെ പരിശീലക തൊപ്പി അണിഞ്ഞേക്കും.

ഗംഭീർ
വി.വി.എസ്. ലക്ഷ്മൺ

ഒരേസമയം രണ്ട് പരമ്പരകൾ ഒത്തു വരുന്നതാണ് ബിസിസിഐയെ ഇത്തരമൊരു തീരുമാനത്തിലേക്ക് നയിക്കുന്നത്.

ഏഷ്യൻ ഗെയിംസ് അരങ്ങേറുന്ന അതേ സമയത്തുതന്നെ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ടീം ഇന്ത്യയിൽ പര്യടനം നടത്തുന്നുണ്ട്.

സ്വാഭാവികമായും സീനിയർ താരങ്ങൾ അണിനിരക്കുന്ന വെസ്റ്റ് ഇൻഡീസിനെതിരായ നിർണ്ണായക പരമ്പരയിലായിരിക്കും മുഖ്യ പരിശീലകനായ ഗൗതം ഗംഭീർ ശ്രദ്ധ കേന്ദ്രീകരിക്കുക.

ഈ സാഹചര്യത്തിലാണ് സിംബാബ്‌വെ പര്യടനത്തിലും ഏഷ്യൻ ഗെയിംസിലും യുവനിരയുടെ മാർഗ്ഗദർശിയാകാൻ ലക്ഷ്മണിനെ ചുമതലപ്പെടുത്താൻ ആലോചന നടക്കുന്നത്.

നാഷണൽ ക്രിക്കറ്റ് അക്കാദമിയുടെ തലവനായ വി.വി.എസ്. ലക്ഷ്മൺ മുൻപും സമാനമായ സാഹചര്യങ്ങളിൽ ഇന്ത്യൻ സീനിയർ ടീമിനെയും എ ടീമിനെയും വിജയകരമായി പരിശീലിപ്പിച്ചിട്ടുള്ള വ്യക്തിയാണ്.

ജൂലൈ 23, 25, 27 തീയതികളിലാണ് സിംബാബ്‌വെയ്‌ക്കെതിരായ ഇന്ത്യയുടെ ട്വന്റി-20 മത്സരങ്ങൾ നടക്കുന്നത്. അതിനുശേഷം സെപ്റ്റംബറിൽ ജപ്പാനിൽ വെച്ച് നടക്കുന്ന ഏഷ്യൻ ഗെയിംസിലും ലക്ഷ്മണിന്റെ കീഴിലായിരിക്കും ഇന്ത്യൻ സംഘം ഇറങ്ങുക.

യുവതാരങ്ങൾക്ക് കൂടുതൽ അന്താരാഷ്ട്ര പരിചയം നൽകാനും ലക്ഷ്മണിന്റെ സാന്നിധ്യം ഗുണം ചെയ്യുമെന്നാണ് ക്രിക്കറ്റ് ആരാധകരുടെ പ്രതീക്ഷ.

ALSO READ:

English Summary: Former Indian cricketer V.V.S. Laxman is highly expected to step in as the head coach for the Indian cricket team’s upcoming T20I tour of Zimbabwe and the Asian Games in Japan. The scheduling overlap presents a challenge, as the senior squad will be playing a crucial home series against the West Indies at the exact same time. Consequently, official head coach Gautam Gambhir will remain with the primary senior team, while Laxman utilizes his deep coaching experience to guide the young Indian brigade through these important international assignments scheduled for July and September.