കേരളാ ബ്ലാസ്റ്റേഴ്സിന്റെ നിലവിലെ ഉടമകൾ ക്ലബ്ബിന്റെ ഓഹരികൾ വിൽക്കാൻ ശ്രമിക്കുകയാണ് എന്ന വാർത്ത കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പ്രമുഖ കായിക മാധ്യമപ്രവർത്തകനായ ആശിഷ് നെഗി പങ്ക് വെച്ചിരുന്നു. നിലവിലെ ഉടമകളായ മാഗ്നം സ്പോർട്സ് അവരുടെ ഓഹരികൾ പൂർണമായും ശ്രമിക്കുന്നുവെന്നായിരുന്നു റിപ്പോർട്ട്.
ഇപ്പോഴിതാ അക്കാര്യത്തിൽ പുതിയ ചില അപ്ഡേറ്റുകൾ കൂടി പങ്ക് വെച്ചിരിക്കുകയാണ് ആശിഷ് നെഗി.

കേരളാ ബ്ലാസ്റ്റേഴ്സിന്റെ വിൽപ്പനയുമായി ബന്ധപ്പെട്ട് നിലവിൽ ഇത് വരെ ശുഭകരമായ കാര്യങ്ങളൊന്നുമില്ലെന്നാണ് അദ്ദേഹത്തിൻറെ റിപ്പോർട്ട്. കൂടാതെ ക്ലബ് കടുത്ത സാമ്പത്തിക മാന്ദ്യത്തിലൂടെയാണ് കടന്ന് പോകുന്നതെന്നും അദ്ദേഹം അപ്ഡേറ്റ് ചെയ്യുന്നു.
കൂടാതെ പുതിയ നിക്ഷേപകരെ കണ്ടെത്താനായില്ല എങ്കിൽ ബ്ലാസ്റ്റേഴ്സ് ഇത്തവണ ഐഎസ്എൽ കളിയ്ക്കാൻ സാധ്യതയില്ലെന്നും അദ്ദേഹം പറയുന്നു.
അതേ സമയം, ഐഎസ്എൽ ക്ലബ്ബുകൾ തങ്ങളുടെ ആദ്യ ഫീ അടയ്ക്കേണ്ട ദിവസം ജൂലായ് 20 ആണ്. 55 ലക്ഷമാണ് ബ്ലാസ്റ്റേഴ്സ് അടക്കമുള്ള ക്ലബ്ബുകൾ എഐഎഫ്എഫിന് നൽകേണ്ടത്.
എന്നാൽ ജൂലായ് 20 ന് മുമ്പ് ഈ തുക ബ്ലാസ്റ്റേഴ്സിന് അടയ്ക്കാൻ സാധിച്ചില്ല എങ്കിൽ ക്ലബ്ബിന്റെ ഐഎസ്എൽ പങ്കാളിത്വവും സംശയത്തിലാവും.
അതേ സമയം ബ്ലാസ്റ്റേഴ്സിനെ വാങ്ങിക്കാൻ ചില നിക്ഷേപകർ രംഗത്ത് വന്നതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ, സൂപ്പർ ലീഗ് കേരളാ ക്ലബ് കാലിക്കറ്റ് എഫ്സിയുടെ ഉടമ വികെ മാത്യൂസ് എന്നിവരാണ് ബ്ലാസ്റ്റേഴ്സിനെ വാങ്ങിക്കാൻ നിലവിൽ നീക്കങ്ങൾ നടത്തുന്നത് എന്നാണ് സൂചനകൾ.
എന്തായാലും ബ്ലാസ്റ്റേഴ്സുമായി ബന്ധപ്പെട്ട പുതിയ അപ്ഡേറ്റുകൾക്ക് കാത്തിരിക്കുകയാണ് ആരാധകർ. പ്രതിസന്ധികളെല്ലാം അവസാനിച്ച് ക്ലബ് ഉടൻ സജ്ജമാവാനാണ് ആരാധകർ ആഗ്രഹിക്കുന്നത്.
ALSO READ:
- ഫ്രാഞ്ചുവിൽ തീരില്ല, ഇനിയും വിദേശികൾ ബ്ലാസ്റ്റേഴ്സ് വിടും: സാധ്യത 2 താരങ്ങൾക്ക്
- ബ്ലാസ്റ്റേഴ്സിനെ ആര് വാങ്ങിക്കും? സാധ്യതയുള്ള 5 നിക്ഷേപകർ ഇവർ
- ലൂണയും ‘ഗുഡ് ബൈ’ പറയുമോ ബ്ലാസ്റ്റേഴ്സിനോട് ?
- ബ്ലാസ്റ്റേഴ്സിന്റെ പേരും മാറും സ്ഥലവും മാറും: ഓഹരി വിൽപനയ്ക്ക് പിന്നിലെ മറഞ്ഞിരിക്കുന്ന അപകടങ്ങൾ
English Summary: According to prominent sports journalist Ashish Negi, a major kerala blasters sale is on the horizon as the parent company, Magnum Sports, seeks to sell its entire stake due to an intensifying financial crisis. This severe crunch heavily threatens the club’s participation in the upcoming Indian Super League season unless immediate new investments arrive.
Crucially, the franchise faces a strict July 20 deadline to pay an essential ₹55 Lakh AIFF registration fee to secure its league eligibility. Meanwhile, unconfirmed reports suggest that corporate giants LuLu Group International and Calicut FC owner V.K. Mathews are in the race to buy and rescue the franchise, leaving fans eagerly waiting to see if this kerala blasters sale successfully concludes in time.
