കേരളാ ബ്ലാസ്റ്റേഴ്സ് ഉടമകൾ ക്ലബ്ബിന്റെ ഓഹരികൾ പൂർണമായും വിൽക്കാൻ ശ്രമിക്കുന്നു എന്ന വാർത്തകൾ ആരാധകർക്കിടയിൽ ചൂട് പിടിക്കുകയാണ്.
നേരത്തെ ഈ ഓഹരി വിൽപന വാർത്തകൾ കേവലം റൂമറുകൾ മാത്രമായിരുന്നെങ്കിൽ ഇപ്പോൾ പ്രമുഖ ഇന്ത്യൻ സ്പോർട്സ് ജേർണലിസ്റ്റ് ആശിഷ് നെഗി വാർത്ത സ്ഥിരീകരിച്ചതോടെ ചർച്ചകൾ കൂടുതൽ ഗൗരവമേറിയതാവുകയാണ്.
ബ്ലാസ്റ്റേഴ്സിന് പുതിയ ഉടമകൾ വേണമെന്ന ആവശ്യം ആരാധകർ നേരത്തെ ഉന്നയിച്ചിരുന്നു. വർഷങ്ങളായി ഒരു കിരീടം പോലും നേടാൻ ക്ലബിന് സാധിക്കാതെ വന്നതോടെയാണ് ആരാധകരുടെ ഈ ആവശ്യം.
എന്നാൽ ഓഹരി കൈമാറ്റം ആരാധകർ കരുതുന്നത് പോലെ അത്ര ചെറിയ കാര്യമല്ല. ക്ലബ്ബിന്റെ പേരോ, അല്ലെങ്കിൽ ക്ലബ് കേരളം തന്നെ വിട്ട് പോകാനുള്ള സാധ്യതകളും ഏറെയാണ്. ക്ലബ്ബിന്റെ ഓഹരി വിൽപനയ്ക്ക് പിന്നിലെ മറഞ്ഞിരിക്കുന്ന അപകടങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം..
മറഞ്ഞിരിക്കുന്ന അപകടങ്ങൾ

നിലവിലെ ഉടമകളായ മാഗ്നം സ്പോർട്സ് ക്ലബ്ബിന്റെ എല്ലാ ഓഹരികളും വിൽക്കുകയാണ് എങ്കിൽ പുതിയൊരു ഉടമകൾ വരികയും അവർ ക്ലബ്ബിന്റെ പുതിയ പൂർണ ഉടമകളായി മാറുകയും ചെയ്യും.
എന്നാൽ വരാനിരിക്കുന്ന പുതിയ ഉടമകൾക്ക് വേണമെങ്കിൽ ക്ലബ്ബിന്റെ പേരോ, സ്ഥലമോ മാറ്റാൻ അധികാരം ലഭിക്കും. ചിലപ്പോൾ പുതിയ ഉടമകൾ ക്ലബ്ബിന്റെ കേരളത്തിൽ നിന്നും മറ്റൊരു സ്ഥലത്തേക്ക് പറിച്ച് നടാനുള്ള സാധ്യതകളുമുണ്ട്.
കാരണം ഇനി വരാനിരിക്കുന്ന പുതിയ ഉടമകൾക്ക് അവരുടെ ഇഷ്ടം പോലെ ക്ലബ്ബിനെ റീ-ബ്രാൻഡ് ചെയ്യുകയോ ചെയ്യാതിരിക്കുകയോ ചെയ്യാം.
അതിന് ഉദാഹരണമാണ് പുതിയ നിക്ഷേപകർ വന്നപ്പോൾ ഹൈദരബാദ് എഫ്സി, സ്പോർട്ടിങ് ക്ലബ് ഡൽഹിയായി മാറിയതും ആസ്ഥാനം ഡൽഹിയിലേക്ക് മാറ്റിയതും.
കേരളം പോലുള്ള, ഫുടബോളിന് വലിയ വളക്കൂറുള്ള ഒരു മണ്ണിൽ നിന്നും ക്ലബ്ബിനെ മറ്റൊരു സ്ഥലത്തേക്ക് പറിച്ച് നടാൻ സാദ്ധ്യതകൾ കുറവാണെങ്കിലും ജിഡിസിഎ ക്ലബ്ബിന്റെ സ്റ്റേഡിയം വിഷയവുമായി ബന്ധപ്പെട്ട നടത്താറുള്ള വിലപേശലും, സർക്കാരിന്റെ ഭാഗത്ത് നിന്നുള്ള പിന്തുണയില്ലായ്മയുമൊക്കെ പുതിയ ഉടമകളെ മാറ്റിച്ചിന്തിപ്പിച്ചേക്കാം.
ഇനി മറ്റൊരു വഴി, ക്ലബ്ബിന്റെ ഓഹരികൾ വിൽക്കുമ്പോൾ തയാറാക്കുന്ന ഉടമ്പടിയാണ്. ഈ ഉടമ്പടിയിൽ ക്ലബ്ബിന്റെ പേര് മാറ്റാനോ, ആസ്ഥാനം മാറ്റാനോ പാടില്ല എന്ന വ്യവസ്ഥ മാഗ്നം സ്പോർട്സ് മുന്നോട്ട് വെയ്ക്കുകയാണ് എങ്കിൽ അത് അംഗീകരിക്കാൻ കഴിയുന്ന നിക്ഷേപകർക്ക് ഭാവിയിൽ ബ്ലാസ്റ്റേഴ്സിനെ ഏറ്റെടുക്കാം.
മറഞ്ഞിരിക്കുന്ന മറ്റൊരു അപകടം, കാലതാമസമാണ്. ക്ലബ്ബിന്റെ കൈമാറ്റം ഉടൻ നടന്നില്ല എങ്കിൽ വരാനിരിക്കുന്ന സീസണിൽ കൃത്യമായ മുന്നൊരുക്കം നടത്താൻ പുതിയ ഉടമകൾക്ക് സാധിക്കില്ല.
ഇത് അടുത്ത സീസണിൽ ക്ലബ്ബിന്റെ പ്രകടനം ബാധിക്കാനും റിലഗേഷൻ നേരിടാനുള്ള സാധ്യതകളുമുണ്ട്.
അതിനാൽ ഏറ്റവും പ്രധാന ഘടകം, കൈമാറ്റം വളരെ പെട്ടെന്ന് നടക്കണം എന്നതാണ്.
ALSO READ:
- ഉറപ്പിച്ചു: ബ്ലാസ്റ്റേഴ്സ് വിൽപനയ്ക്ക് തന്നെ, സ്ഥിരീകരണമെത്തി
- ബ്ലാസ്റ്റേഴ്സിൽ കിട്ടാത്ത ഭാഗ്യം ഡാനിഷിന് ഇനി ഈസ്റ്റ് ബംഗാളിൽ
- ബ്ലാസ്റ്റേഴ്സ് വിട്ടത് വെറുതെയല്ല: കരോലിസ് ഇനി ചാമ്പ്യൻസ് ലീഗ് കളിച്ച ക്ലബ്ബിൽ
English Summary:As reports of Magnum Sports selling its entire stake in the club gather weight, the buzz around the Kerala Blasters Sale has intensified, raising significant concerns over the team’s future.
