കേരളാ ബ്ലാസ്റ്റേഴ്സ് മിഡ്ഫീൽഡർ ഡാനിഷ് ഫാറൂഖ് ബ്ലാസ്റ്റേഴ്സ് വിട്ട് ഈസ്റ്റ് ബംഗാളിലേക്ക് ചേക്കേറുമെന്ന വാർത്തകൾ സജീവമാണ്. പ്രമുഖ കായിക മാധ്യമമായ ഖേൽ നൗ അടക്കമുള്ളവർ ഈ ട്രാൻസ്ഫർ ഇപ്പോൾ സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ടു വർഷത്തെ കരാറിലാണ് ഈ ജമ്മു കശ്മീർ സ്വദേശിയായ താരം കൊൽക്കത്തൻ വമ്പന്മാരുമായി ഒപ്പുവെച്ചിരിക്കുന്നത്.
ALSO READ:
- ബ്ലാസ്റ്റേഴ്സ് വിട്ടത് വെറുതെയല്ല: കരോലിസ് ഇനി ചാമ്പ്യൻസ് ലീഗ് കളിച്ച ക്ലബ്ബിൽ
- ഒടുവിലവൻ ബ്ലാസ്റ്റേഴ്സ് വിടുന്നു: ആരാധകർക്ക് ആശ്വാസം മാത്രം…
- ബ്ലാസ്റ്റേഴ്സിൽ നാടകീയ നീക്കം: 2 വർഷത്തെ കരാർ ബാക്കി നിൽക്കെ രാജി
ബ്ലാസ്റ്റേഴ്സിലെ മൂന്ന് വർഷങ്ങൾ

2023-ൽ ബെംഗളൂരു എഫ്സിയിൽ നിന്നാണ് ഡാനിഷ് ഫാറൂഖ് മഞ്ഞപ്പടയുടെ പാളയത്തിലെത്തുന്നത്. ബ്ലാസ്റ്റേഴ്സിനായി മൂന്ന് വർഷത്തിനിടെ 57 മത്സരങ്ങളിൽ താരം ബൂട്ട് കെട്ടിയിട്ടുണ്ട്.
എന്നാൽ കളിക്കളത്തിലെ നിരന്തരമായ പിഴവുകൾ കാരണം ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് അത്ര തൃപ്തി നൽകിയ ഒരു പ്രകടനമായിരുന്നില്ല ഡാനിഷിന്റേത്. അതുകൊണ്ടുതന്നെ ആരാധകരുടെ വലിയ വിമർശനങ്ങൾക്കും ഈ മധ്യനിര താരം പലപ്പോഴും ഇരയായിട്ടുണ്ട്.
ഏഷ്യൻ ചാമ്പ്യൻഷിപ്പ് കളിക്കാനൊരുങ്ങി ഡാനിഷ്
ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് അത്ര പ്രിയങ്കരനല്ലെങ്കിലും, ഡാനിഷിനെ കാത്ത് ഇപ്പോൾ വലിയൊരു ഭാഗ്യമാണ് വന്നെത്തിയിരിക്കുന്നത്.
ബ്ലാസ്റ്റേഴ്സിന് ഇതുവരെ യോഗ്യത നേടാനാകാത്ത ഏഷ്യൻ ലെവൽ മത്സരങ്ങൾ കളിക്കാനുള്ള അവസരമാണ് താരത്തിന് കൈവന്നിരിക്കുന്നത്.
2025-26 സീസണിലെ ഐഎസ്എൽ ചാമ്പ്യന്മാരായ ഈസ്റ്റ് ബംഗാളിന് ഇത്തവണ എഎഫ്സി ചാമ്പ്യൻസ് ലീഗ് 2-വിലേക്ക് യോഗ്യതയുണ്ട്.
ഇതിലൂടെ അടുത്ത സീസണിൽ ഏഷ്യൻ ചാമ്പ്യൻസ് ലീഗിന്റെ ആവേശം നേരിട്ട് അനുഭവിക്കാൻ ഒരുങ്ങുകയാണ് ഈ മുൻ ബ്ലാസ്റ്റേഴ്സ് താരം.
English Summary: Former Kerala Blasters midfielder Danish Farooq is set to join East Bengal FC on a two year contract. Despite facing criticism from Blasters fans, he will now have the historic opportunity to feature in the prestigious AFC Champions League 2 with the reigning ISL champions.
