FootballIndian Super LeagueKBFCSports

ബ്ലാസ്‌റ്റേഴ്‌സിനെ ആര് വാങ്ങിക്കും? സാധ്യതയുള്ള 5 നിക്ഷേപകർ ഇവർ

മുൻ കാല റിപോർട്ടുകൾ അടിസ്ഥാനമാക്കിയും സാദ്ധ്യതകൾ അടിസ്ഥാനമാക്കിയും ബ്ലാസ്റ്റേഴ്സിന്റെ അടുത്ത ഉടമകൾ ആരാവാനാണ് സാധ്യതയെന്ന് നമ്മുക്ക് നോക്കാം…

കേരളാ ബ്ലാസ്റ്റേഴ്സിന്റെ വില്പനയാണല്ലോ ഇപ്പോൾ ചർച്ചാ വിഷയം. ബ്ലാസ്റ്റേഴ്‌സ് പുതിയ നിക്ഷേപകരെ അന്വേഷിക്കുന്നു എന്ന ആശിഷ് നെഗിയുടെ റിപ്പോർട്ടിന് പിന്നാലെ പല തരത്തിലുള്ള റൂമറുകളൂം സജീവമായി തുടങ്ങിയിട്ടുണ്ട്.

നിലവിൽ ഔദ്യോഗിക റിപ്പോർട്ടുകളൊന്നും പുതിയ നിക്ഷേപകരെ പറ്റി പുറത്ത് വന്നിട്ടില്ലെങ്കിലും മുൻ കാല റിപോർട്ടുകൾ അടിസ്ഥാനമാക്കിയും സാദ്ധ്യതകൾ അടിസ്ഥാനമാക്കിയും ബ്ലാസ്റ്റേഴ്സിന്റെ അടുത്ത ഉടമകൾ ആരാവാനാണ് സാധ്യതയെന്ന് നമ്മുക്ക് നോക്കാം…

ALSO READ: ഉറപ്പിച്ചു: ബ്ലാസ്റ്റേഴ്‌സ് വിൽപനയ്ക്ക് തന്നെ, സ്ഥിരീകരണമെത്തി

ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ

Kerala Blasters New Owners
M. A. Yusuff Ali

മലയാളി വ്യവസായി എംഎ യൂസഫലിയുടെ നേതൃത്വത്തിലുള്ള ലുലു ഗ്രൂപ്പ് ബ്ലാസ്റ്റേഴ്‌സ് ഏറ്റെടുക്കണമെന്ന ആഗ്രഹം ആരാധകർക്കിടയിൽ നേരത്തെ ഉയർന്നതാണ്. ബ്ലാസ്റ്റേഴ്‌സിന്റെ ഓഹരി പങ്കാളിത്തത്തിൽ മാറ്റമുണ്ടാകുമ്പോഴൊക്കെ ആരാധകരും മാധ്യമങ്ങളും ആദ്യം ചർച്ച ചെയ്യുന്ന പേര് കൂടിയാണിത്.

മുമ്പ് സച്ചിൻ ടെണ്ടുൽക്കർ ക്ലബ്ബ് വിട്ട സമയത്തും ലുലു ഗ്രൂപ്പ് ബ്ലാസ്റ്റേഴ്‌സിനെ ഏറ്റെടുക്കുന്നു എന്ന ശക്തമായ റൂമറുകൾ ഉണ്ടായിരുന്നു.കൊച്ചിയിലെ ശക്തമായ സാന്നിധ്യവും കായിക മേഖലയോടുള്ള താൽപ്പര്യവും കണക്കിലെടുക്കുമ്പോൾ, ഒരു വൻകിട മലയാളി ബ്രാൻഡ് എന്ന നിലയിൽ ലുലു ഗ്രൂപ്പിന്റെ പേര് ഇപ്പോഴും മുൻപന്തിയിലുണ്ട്.

ALSO READ: ബ്ലാസ്റ്റേഴ്സിൽ കിട്ടാത്ത ഭാഗ്യം ഡാനിഷിന് ഇനി ഈസ്റ്റ് ബംഗാളിൽ

വൈറ്റ് ഗോൾഡ് ഗ്രൂപ്പ്

Kerala Blasters New Owners

കേരള ബ്ലാസ്റ്റേഴ്‌സിന്റെ നിലവിലെ പ്രധാന സ്പോൺസർമാരും ടൈറ്റിൽ പാർട്ണർമാരുമാണ് വൈറ്റ് ഗോൾഡ്.ക്ലബ്ബുമായി ഇതിനകം തന്നെ സാമ്പത്തിക പങ്കാളിത്തമുള്ളതിനാൽ, മാഗ്നം സ്‌പോർട്‌സ് പൂർണ്ണമായി ഒഴിയുമ്പോൾ ക്ലബ്ബിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ സാധ്യതയുള്ള പ്രധാന ആഭ്യന്തര നിക്ഷേപകരിൽ ഒന്നായി വൈറ്റ് ഗോൾഡ് ഗ്രൂപ്പിനെ വിലയിരുത്തുന്നുണ്ട്.

ദക്ഷിണേന്ത്യയിൽ വലിയ വളർച്ച ലക്ഷ്യമിടുന്ന ബ്രാൻഡ് എന്ന നിലയിൽ ബ്ലാസ്റ്റേഴ്‌സിന്റെ ബ്രാൻഡ് വാല്യൂ ഇവർക്ക് ഗുണം ചെയ്യും.

ALSO READ: ബ്ലാസ്റ്റേഴ്‌സ് വിട്ടത് വെറുതെയല്ല: കരോലിസ് ഇനി ചാമ്പ്യൻസ് ലീഗ് കളിച്ച ക്ലബ്ബിൽ

ഐപിഎൽ ഫ്രാഞ്ചൈസികൾ

ചെന്നൈ സൂപ്പർ കിങ്‌സ് ക്രിക്കറ്റ് ലിമിറ്റഡ്, റിലയൻസ് ഇൻഡസ്ട്രീസ്, സൺ ഗ്രൂപ്പ് തുടങ്ങിയ ഐപിഎൽ ടീം ഉടമകൾക്ക് ഇന്ന് ലോകത്തിലെ പല ഭാഗത്തും ക്രിക്കറ്റ് ടീമുകളുണ്ട്. ഈ ഉടമകൾ പ്രധാനമായും ക്രിക്കറ്റിലാണ് നിക്ഷേപം നടത്തുന്നത് എങ്കിലും ഫുട്ബാളിൽ നിക്ഷേപം നടത്താനുള്ള സാദ്ധ്യതകൾ തള്ളിക്കളയാനാവില്ല.

മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിന്റെ ഉടമകളായ ആർപിഎസ്ജി (RPSG) ഗ്രൂപ്പിന് ഐപിഎല്ലിലും ടീമുണ്ട് എന്നത് ഇതിന് ഉദാഹരണമാണ്.

മലയാളി പ്രവാസി വ്യവസായ ഗ്രൂപ്പുകൾ

Kerala Blasters New Owners
B. Ravi Pillai

ഗൾഫ് മേഖല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന രവി പിള്ളയുടെ ആർപി ഗ്രൂപ്പ് (RP Group), ഡോ. ഷംഷീർ വയലിലിന്റെ വിപിഎസ് ഹെൽത്ത്കെയർ (Burjeel Holdings) തുടങ്ങിയ വൻകിട ഗ്രൂപ്പുകൾക്ക് കായിക മേഖലയിൽ നിക്ഷേപം നടത്താനുള്ള സാമ്പത്തിക ശേഷിയുണ്ട്. അതിനാൽ ഈ സാധ്യതകളും ബ്ലാസ്റ്റേഴ്‌സ് നിക്ഷേപ ചർച്ചകളിൽ ഒഴിവാക്കാൻ സാധിക്കില്ല.

ക്ലബ്ബ് കേരളത്തിന് പുറത്തേക്ക് പോകാതിരിക്കാൻ മലയാളി വ്യവസായികളുടെ ഒരു കൺസോർഷ്യം രൂപീകരിച്ച് ബ്ലാസ്റ്റേഴ്‌സിനെ വാങ്ങാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

സ്പോർട്സ് മാനേജ്മെന്റ് കോർപ്പറേറ്റുകൾ / വിദേശ നിക്ഷേപകർ

ഇന്ത്യൻ ഫുട്ബോളിന്റെ മാർക്കറ്റ് വാല്യൂ കണ്ട് വിദേശ നിക്ഷേപകർ ഐഎസ്എല്ലിലേക്ക് കടന്ന് വന്ന ചരിത്രമമുണ്ട്. അതിന് ഉദാഹരണം മുംബൈ സിറ്റി എഫ്സിയിലേക്ക് സിറ്റി ഗ്രൂപ്പ് നടത്തിയ നിക്ഷേപം.

ബ്ലാസ്റ്റേഴ്‌സിന്റെ ഡിജിറ്റൽ ഫാൻ ബേസ് ലോകോത്തര നിലവാരത്തിലുള്ളതായതിനാൽ, ഏതെങ്കിലും വിദേശ സ്പോർട്സ് ഇൻവെസ്റ്റ്മെന്റ് ഫണ്ടുകളോ ക്ലബ്ബിനെ ഏറ്റെടുക്കാനുള്ള സാധ്യതകളുമുണ്ട്.

ALSO READ: ഒടുവിലവൻ ബ്ലാസ്റ്റേഴ്‌സ് വിടുന്നു: ആരാധകർക്ക് ആശ്വാസം മാത്രം…

English Summary: Following Ashish Negi’s report, speculation is rife regarding the Kerala Blasters New Owners, with fans eagerly eyeing heavyweights like the Lulu Group and title sponsor White Gold. Potential bids from major IPL franchises, prominent NRI consortia, or foreign sports management corporations also remain strong possibilities for securing the club’s future.