ലോകഫുട്ബോളിലെ ബ്രാൻഡ് തന്നെയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന കാര്യം ഇപ്പോൾ ഫിഫയ്ക്കും പിടികിട്ടികാണും. കാരണം ലോകകപ്പിലെ പോർച്ചുഗലിന്റെ തോൽവിക്ക് പിന്നാലെ ഫിഫയ്ക്ക് വലിയ തിരിച്ചടി നേരിട്ടിരിക്കുകയാണ്.
ലോകകപ്പിന്റെ പ്രീ- ക്വാർട്ടറിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ പുറത്തായതോടെ ടിക്കറ്റ് നിരക്കിൽ വൻ ഇടിവ് നേരിട്ടിരിക്കുകയാണ് ഫിഫയ്ക്ക്.
ടിക്കറ്റ് വിൽപനക്കാരായ ‘ടിക്പിക്ക്’ നൽകുന്ന വിവരങ്ങൾ പ്രകാരം ഇന്ന് സ്പെയിൻ- ബെൽജിയം ക്വാർട്ടർ ഫൈനൽ മത്സരത്തിന്റെ ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് ചൊവ്വാഴ്ച ഉച്ചയോടെ 2,950 ഡോളറിൽ (ഏകദേശം 2.45 ലക്ഷം രൂപ) നിന്ന് 1,200 ഡോളറായി (ഏകദേശം 1 ലക്ഷം രൂപ) കുറഞ്ഞുവെന്നാണ് വിവരം.
റോണോ പുറത്തായതോടെ ലോകകപ്പിന്റെ ടിക്കറ്റ് നിരക്കിൽ മാത്രമല്ല, കാഴ്ചക്കാരുടെ എണ്ണത്തിൽ ഗണ്യമായ കുറവ് വന്നിട്ടുണ്ടെന്നാണ് റിപോർട്ടുകൾ. എന്തായാലും ഫിഫ പ്രതീക്ഷിച്ച വരുമാനവും കാഴ്ചക്കാരുമായിരിക്കില്ല ഇനിയുള്ള ദിവസങ്ങളിൽ ലഭിക്കുക എന്നത് വ്യക്തം.ഒരു പക്ഷെ പോർച്ചുഗൽ ക്വാർട്ടറിലേക്ക് കടന്നിരിക്കുന്നുവെങ്കിൽ ടിക്കറ്റ് മൂല്യം ഇനിയും ഉയർന്നേനെ.

റോണോ വിരമിക്കുമോ?
അതേ സമയം, ലോകകപ്പിന്റെ പ്രീക്വാർട്ടറിൽ സ്പെയിനിനോട് തോറ്റ് പോർച്ചുഗൽ പുറത്തായതിന് പിന്നാലെ, റൊണാൾഡോയുടെ അന്താരാഷ്ട്ര വിരമിക്കലിനെക്കുറിച്ചുള്ള ചോദ്യങ്ങളും സജീവമാണ്.
മത്സരശേഷം തന്റെ അന്താരാഷ്ട്ര ഭാവിയെക്കുറിച്ച് കൃത്യമായ സൂചനകളൊന്നും നൽകാതിരുന്ന 4റോണോ കുറച്ച് ദിവസം മുമ്പ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രവും ചർച്ചയായിരുന്നു.
തന്റെ ടീമംഗങ്ങൾക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് പോർച്ചുഗീസ് ഭാഷയിൽ “പോർച്ചുഗൽ സെംപ്രെ” (Portugal Sempre) എന്നാണ് റൊണാൾഡോ കുറിച്ചത്. ‘പോർച്ചുഗൽ എന്നേക്കും’ എന്നാണ് ഈ രണ്ട് വാക്കുകളുടെ അർത്ഥം.
തോൽവിയുടെ ഭാരത്തിലും തന്റെ രാജ്യത്തോടും ടീമിനോടുമുള്ള ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണ് താരം. തോൽവിക്ക് പിന്നാലെ വൈകാരികമായ തീരുമാനങ്ങൾ എടുക്കില്ലെന്നും റൊണാൾഡോ വ്യക്തമാക്കിയിട്ടുണ്ട്.
തന്റെ ടീമംഗങ്ങൾക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് പോർച്ചുഗീസ് ഭാഷയിൽ “പോർച്ചുഗൽ സെംപ്രെ” (Portugal Sempre) എന്നാണ് റൊണാൾഡോ കുറിച്ചത്. ‘പോർച്ചുഗൽ എന്നേക്കും’ എന്നാണ് ഈ രണ്ട് വാക്കുകളുടെ അർത്ഥം. തോൽവിയുടെ ഭാരത്തിലും തന്റെ രാജ്യത്തോടും ടീമിനോടുമുള്ള ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണ് താരം. തോൽവിക്ക് പിന്നാലെ വൈകാരികമായ തീരുമാനങ്ങൾ എടുക്കില്ലെന്നും റൊണാൾഡോ വ്യക്തമാക്കിയിട്ടുണ്ട്.
ALSO READ:
- ബ്ലാസ്റ്റേഴ്സിനെ വാങ്ങിക്കാൻ 2 നിക്ഷേപകർ രംഗത്ത്?!: ജൂലായ് 20 നിർണായകം
- പോർച്ചുഗൽ തോൽക്കാൻ കാരണം ആ ഒരൊറ്റ പിഴവ്: സൂപ്പർ താരത്തിനെതിരെ വിമർശനം
- സഞ്ജുവിനെ എന്ത് കൊണ്ട് ഒഴിവാക്കി? ഇതാ 3 കാരണങ്ങൾ
- ബ്ലാസ്റ്റേഴ്സിന്റെ ഓഹരി വിൽപന പച്ചക്കള്ളമോ?: അണിയറയിൽ ഒരുങ്ങുന്നത് ‘ പൊറാട്ട് നാടകമോ?
- ഫ്രാഞ്ചുവിൽ തീരില്ല, ഇനിയും വിദേശികൾ ബ്ലാസ്റ്റേഴ്സ് വിടും: സാധ്യത 2 താരങ്ങൾക്ക്
English Summary: FIFA has faced a major setback following Portugal’s Round of 16 exit from the World Cup, proving Cristiano Ronaldo’s immense brand power. According to ticketing platform ‘TickPick’, minimum ticket prices for the Spain vs Belgium quarter-final crashed from $2,950 (approx. ₹2.45 Lakhs) to $1,200 (approx. ₹1 Lakh) after his elimination.
Along with ticket prices, overall viewership has also seen a sharp decline. FIFA is now expected to fall short of its projected revenue and audience engagement, as a Portuguese qualification would have sent ticket values soaring.
