FootballSportsTransfer News

Here We Go അവസാനിക്കുന്നു?!: സൂചന നൽകി ഫാബ്രിസിയോ റൊമാനോ

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ലിങ്ക്ഡ്ഇനിലൂടെയാണ് ആരാധകരെ ആകെ അമ്പരപ്പിച്ചുകൊണ്ട് റൊമാനോ ഈ നിർണായക വെളിപ്പെടുത്തൽ നടത്തിയത്.

ഫുട്ബോൾ ട്രാൻസ്ഫർ വാർത്തകളുടെ ലോകത്ത് ‘ഹിയർ വീ ഗോ’ (Here We Go) എന്ന ഒറ്റ വാചകം കൊണ്ട് കോടിക്കണക്കിന് ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ പ്രമുഖ ഇറ്റാലിയൻ മാധ്യമപ്രവർത്തകൻ ഫാബ്രിസിയോ റൊമാനോ തന്റെ റിപ്പോർട്ടിംഗ് ശൈലിയിൽ വലിയ മാറ്റത്തിനൊരുങ്ങുന്നു.

Fabrizio Romano
Fabrizio Romano

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ലിങ്ക്ഡ്ഇനിലൂടെയാണ് ആരാധകരെ ആകെ അമ്പരപ്പിച്ചുകൊണ്ട് റൊമാനോ ഈ നിർണായക വെളിപ്പെടുത്തൽ നടത്തിയത്.നിലവിലെ രീതിയിലുള്ള ട്രാൻസ്ഫർ മാർക്കറ്റ് റിപ്പോർട്ടിംഗിൽ താൻ ഇനി അധികകാലം ഉണ്ടാകില്ലെന്ന സൂചനയാണ് റൊമാനോ നൽകുന്നത്.

വീക്ഷണത്തിലും പ്രവർത്തനരീതിയിലും മാറ്റങ്ങൾ വരുത്തേണ്ട സമയമായിട്ടുണ്ടെന്നും, ഈ വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോ പൂർത്തിയാകുന്നതോടെ ഇതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പങ്കുവെക്കാമെന്നും അദ്ദേഹം കുറിച്ചു. എങ്കിലും ഈ സമ്മർ വിൻഡോ അവസാനിക്കുന്നത് വരെ ആരാധകർക്ക് അദ്ദേഹത്തിന്റെ പതിവ് രീതിയിലുള്ള ട്രാൻസ്ഫർ അപ്‌ഡേറ്റുകൾ തുടർന്നും പ്രതീക്ഷിക്കാം.

ഏതൊരു വലിയ ട്രാൻസ്ഫർ വാർത്തയും ഔദ്യോഗികമായി പുറത്തുവരുന്നതിന് മുൻപ് തന്നെ കൃത്യതയോടെയും വേഗതയോടെയും ഫുട്ബോൾ ലോകത്തെ അറിയിക്കുക എന്നതാണ് റൊമാനോയുടെ ശൈലി. അപ്രതീക്ഷിതമായ ഡീലുകൾ പുറത്തുവിടുമ്പോഴുണ്ടാകുന്ന ആവേശവും ബ്രേക്കിംഗ് ന്യൂസുകൾ നൽകുന്ന ത്രില്ലും തനിക്ക് നൽകുന്ന സന്തോഷം മറ്റൊന്നിനും നൽകാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

വിപണിയിലെ ട്രാൻസ്ഫർ വാർത്തകളിലൂടെ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആരാധകരെ നേടിയ റൊമാനോയുടെ അടുത്ത നീക്കം എന്തായിരിക്കുമെന്ന ആകാംക്ഷയിലാണ് ഇപ്പോൾ ഫുട്ബോൾ ലോകം.

ALSO READ:

English Summary: Renowned football transfer expert Fabrizio Romano has hinted at a major shift in his reporting approach. In a LinkedIn post, he revealed that he may stop his current transfer market operations after the summer window, sparking widespread speculation among fans globally.