ഇന്ത്യൻ കായികപ്രേമികൾക്ക് ആവേശമായി പുതിയ വാർത്ത. ഇന്ത്യയിൽ പുതിയ സ്പോർട്സ് ചാനൽ വരുന്നു. യുണൈറ്റഡ് 8 സ്പോർട്സ് പേരിലാണ് പുതിയ ചാനൽ ആരംഭിക്കുന്നത്. ഫിഫലോക കപ്പ് സംപ്രക്ഷണത്തോടെയായിരിക്കും ചാനലിന്റെ തുടക്കം.
യുണൈറ്റഡ് 8 സ്പോർട്സ് 1, യുണൈറ്റഡ് 8 സ്പോർട്സ് 2, തുടങ്ങിയ പേരുകളിൽ 7 ചാനലുകളാണ് ആരംഭിക്കുക. ഇംഗ്ലീഷ്, ഹിന്ദി ഭാഷാകളിലായിരിക്കും ചാനൽ. ഇന്ത്യയിലെ പ്രമുഖ ബ്രോഡ്കാസ്റ്റർമാരായ സീ എന്റർടൈൻമെന്റാണ് ചാനലിന് പിന്നിൽ.
ALSO READ: ആറ് താരങ്ങളെ റിലീസ് ചെയ്യാൻ സിഎസ്കെ; ലക്ഷ്യം ശുദ്ധികലശം
ഫിഫ ലോകകപ്പ് സംപ്രേക്ഷണം

നേരത്തെ, ഫിഫ ലോകകപ്പിന്റെ ഇന്ത്യയിലെ സംപ്രക്ഷണത്തെ പറ്റി വലിയ ആശങ്കലുണ്ടായിരുന്നു. സ്റ്റാർ സ്പോർട്സ്, സോണി സ്പോർട്സ് എന്നിവർ ഫിഫ കരാർ കൈയ്യൊഴിഞ്ഞതോടെ ഇന്ത്യയിൽ ഫിഫ ലോകകപ്പ് തത്സമയമായി ടിവിയിൽ കാണാനാവില്ല എന്ന ആശങ്കയുണ്ടായിരുന്നു.
എന്നാൽ സീ എന്റർടൈൻമെന്റ് ഫിഫ ലോകകപ്പ് സംപ്രക്ഷണാവകാശം ഏറ്റെടുത്താത്തതായാണ് റിപ്പോർട്ട്. ലോകകപ്പ് ഇന്ത്യയിൽ സംപ്രേക്ഷണം ചെയ്യുന്നതിനുള്ള ചർച്ചകൾ പൂർത്തിയായതായും അടുത്ത ആഴ്ച ആദ്യം തന്നെ ഔദ്യോഗിക പ്രഖ്യാപനം പ്രതീക്ഷിക്കുന്നതായും അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ മുൻ ജനറൽ സെക്രട്ടറി ഷാജി പ്രഭാകരൻ അറിയിച്ചിട്ടുണ്ട്.
സീ എന്റർടൈൻമെന്റാണ് ഇന്ത്യയിൽ ഫുട്ബോൾ ലോകകപ്പ് സംപ്രേക്ഷണത്തിന് അവകാശം നേടിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി സീ എന്റർടെയ്ൻമെന്റ് പുതിയ ഏഴ് സ്പോർട്സ് ചാനലുകൾ ആരംഭിക്കുമെന്നാണ് വിവരം.
യുണൈറ്റഡ്8 സ്പോർട്സ് എന്ന പേരിൽ അവർ ട്രേഡ്മാർക്കിനായി അപേക്ഷ നൽകിയിട്ടുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. 30-35 മില്യൺ യുഎസ് ഡോളറിന് തുല്യമായ ഈ കരാറാണ് ഫിഫയുമായി ഉണ്ടാക്കിയതെന്നും റിപ്പോർട്ടുകളുണ്ട്.
ALSO READ: ഐഎസ്എൽ നടന്നാലെന്ത്, നടന്നില്ലെങ്കിലെന്ത്!; വിദേശ താരവുമായി കരാർ പുതുക്കാൻ മോഹൻ ബഗാൻ
ലോകകപ്പ് പ്രതിസന്ധി

ഫിഫ ഉയർന്ന ബ്രോഡ്കാസ്റ്റിംഗ് തുക ചോദിച്ചതാണ് സ്റ്റാർ സ്പോർട്സിനെയും സോണി സ്പോർട്സിനെയും പിന്നോട്ട് വലിച്ചത്. പിന്നീട് ഫിഫ കരാർ തുക കുറച്ചെങ്കിലും ചാനലുകൾ രംഗത്ത് വന്നില്ല.
ഇതോടെ ദൂരദർശൻ ലോകകപ്പ് സംപ്രക്ഷണം ഏറ്റെടുത്തേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ചാനൽ അധികൃതർ ഈ വാർത്ത നിരാകരിച്ചതോടെ ഇന്ത്യൻ ഫുട്ബോൾ ആരാധകർ ആശങ്കയിലായി.
എന്നാലിപ്പോൾ സീ എന്റർടൈമെറ്റിന്റെ കീഴിൽ യുണൈറ്റഡ് സ്പോർട്സ് എന്ന പേരിലുള്ള ചാനൽ സംപ്രക്ഷണാവകാശം നേടിയതോടെ ആരാധകരുടെ ആശങ്ക നീങ്ങിയിരിക്കുകയാണ്.
ALSO READ: ഫ്ലെമിങ്ങിന് പകരം സഞ്ജുവിന്റെ ‘അപ്രിയ’ പരിശീലകൻ സിഎസ്കെയിലേക്ക്?; പണി കിട്ടുമോ, ആശങ്കയിൽ ആരാധകർ
ചാനലിന്റെ ലക്ഷ്യങ്ങൾ

ഫിഫ ലോകകപ്പോടെ ചാനൽ ലോഞ്ചിങ് ആരംഭിക്കാനാണ് സീ എന്റർടൈൻമെന്റ് ലക്ഷ്യമിടുന്നത്. കൂടാതെ ഭാവിയിൽ വലിയ കായിക മാമാങ്കങ്ങളും ടെലികാസ്റ്റ് ചെയ്ത് രാജ്യത്തെ മുൻനിര സ്പോർട്സ് ചാനലവനാണ് സീ എന്റര്ടെയ്ന്മെന്റിന്റെ ലക്ഷ്യം. സ്റ്റാർ സ്പോർട്സ്, സോണി സ്പോർട്സ് എന്നുവർക്കിടയിൽ ഇന്ത്യൻ കായിക പ്രേമികൾക്ക് പുതിയ ആശ്വാസം കൂടിയാണ് യുണൈറ്റഡ് 8 സ്പോർട്സ്.
ALSO READ: ലോകകപ്പ് കളിക്കാൻ 2 ഐഎസ്എൽ താരങ്ങൾ!; ഇത് ചരിത്രം…
https://x.com/Shaji4Football/status/2058037791024664807
